സാധാരണക്കാരനായ പഞ്ഞ പാവമായ ഒരു ജീവിയെ പോലും ഉപദ്രവിക്കാതെ ഒരു ജീവൻ നഷ്ടപ്പെടും എന്ന് കരുതി സസ്യബുക്ക് ആയി കഴിയുന്ന ഒരാളുടെ അമ്മയെയും പെങ്ങളെയും കിഡ്നാപ്പു ചെയ്തു ചില നിബന്ധന വെച്ച് ഒരു മുഖമ്മൂടികാരൻ വിലപേശുന്നു.
പോലീസിൽ കംപ്ലൈൻ്റ് കൊടുത്ത് എങ്കിലും അന്വേഷണത്തിൽ വലിയ മുന്നേറ്റം ഉണ്ടാവാത്ത കൊണ്ട് അമ്മയുടെയും പെങ്ങളെയും ജീവൻ അപകടത്തിൽ ആയതുകൊണ്ടും അയാള് മുഖംമൂടികാരൻ്റെ നിർദേശം അനുസരിക്കുന്നു.
ആദ്യം നഗരത്തിലെ വലിയ ഗുണ്ടയെ അപായപ്പെടുത്താൻ ആണ് നിർബന്ധിതമാകുന്നത്.കൊലപാതകത്തിന് പോലീസ് പിടിയിലായ അയാളെ "രക്ഷിക്കുന്ന" മുഖംമൂടികാരൻ പിന്നീട് ഒരു കൊലപാതകത്തിന് കൂടി നിർബന്ധിക്കുന്നു.
രഹസ്യമായി അയാളെ പിന്തുടരുന്ന
പോലീസിൻ്റെ മർമ്മപ്രധാനമായ അന്വേഷണത്തിൽ മുഖംമൂടി കാരനെയും അത് ചെയ്ത കാരണങ്ങളും തെളിയുന്നു. കോവിഡ് കാലത്ത് നടന്ന വെട്ടിപ്പുകളും കൊലപാതകങ്ങളും അവിഹിത ബിസിനസും ഒക്കെ ക്ലൈമാക്സിൽ വെളിപ്പെടുത്തി സിനിമ ട്രാക്ക് മാറുകയാണ്.
നല്ലൊരു ക്രൈം ത്രില്ലർ തന്നെയാണ് ഈ ശരത്കുമാർ വിജയ് കനിഷ്‌ക ചിത്രം. കെ.എസ്. രവികുമാർ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ,സിതാര,സ്മൃതി വെങ്കേറ്റ് എന്നിവരാണ് മറ്റു താരങ്ങൾ.സൂര്യ കതിർ ,കാർത്തികേയൻ എന്നിവരാണ് സംവിധാനം.
പ്ര.മോ.ദി.സം
No comments:
Post a Comment