നമ്മുടെ രാജ്യത്തെ ഫുട്ബോൾ സ്പോർട്സ് രംഗം ഇത്രക്ക് അധം പതിച്ചിരിക്കുന്നത് എന്ത് കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?ഫുട്ബോളിൽ ഒളിമ്പിക്സിൽ നാലാം സ്ഥാനവും ഏഷ്യാഡിൽ സുവർണ്ണ പതക്കവും നേടിയ ഒരു ടീം ഇന്ന് ലോകത്ത് എന്നല്ല ഏഷ്യയിൽ പോലും ആദ്യ പത്തിൽ ഉണ്ടാകാൻ ഇടയില്ല.
അറുപതുകളിൽ ഇന്ത്യൻ ഫുട്ബാൾ രംഗം സമ്പന്നമായിരുന്നു എങ്കിലും അത് ഭരിക്കുന്നവരുടെ കുതികാൽ വെട്ടും ഫുട്ബാൾ കളിയെ കുറിച്ചുള്ള അറിവില്ലായ്മയും നമ്മളെ പിന്നിലേക്ക് നയിച്ചു..
ചുനി ഗോ സ്വാമി,പി കേ ബാനർജി തുടങ്ങിയ ലോകോത്തര താരങ്ങൾ ഉണ്ടായിട്ടു പോലും ഫെഡറേഷന് അംഗങ്ങളുടെ നിസ്സഹകരണം കൊണ്ട് അവർക്കൊന്നും ഉയരങ്ങളിൽ എത്തുവാൻ പറ്റിയില്ല..
നമുക്ക് പിറകെ ഫുട്ബോൾ കളിച്ചു തുടങ്ങിയവർ പോലും മുന്നേറുമ്പോൾ നമ്മുടെ ഫുട്ബാൾ ലോകം കേരളത്തിലും ബംഗാളിലും ഒതുങ്ങി പോയി. ബംഗാളിലെ ലോബി അതിനെ തകർത്തു എന്നും പറയാം.
വിജയനും ബൂട്ടിയയും സത്യനും അടക്കം ഒട്ടേറെ പ്രതിഭകൾ നമുക്ക് ഉണ്ടായി എങ്കിൽ പോലും ലോകനിലവാരത്തിൽ ഇന്ത്യൻ ഫുട്ബോൾ എത്തിക്കുവാൻ പിന്നണിയിൽ ഉളളവർ മിനക്കെട്ടില്ല.പിന്നീട് ഇന്ത്യാ പിന്നിലേക്ക് പോവുകയായിരുന്നു...
അറുപതുകളിൽ ഇന്ത്യൻ ഫുട്ബോളിൻ്റെ പരിശീലകനും ഇന്ത്യയെ സുവർണ്ണ കാലത്തിലേക്ക് ഉയർത്തിയ കോച്ചുമായ റഹീം സാഹിബിൻ്റെ കഥയാണ് മൈദാൻ എന്ന അജയ് ദേവ്ഗൺ ചിത്രം പറയുന്നത്.
ഇന്ത്യൻ ഫുട്ബാൾ എങ്ങിനെ ചിറകറ്റു പോയി എന്ന് സത്യ സന്ധ്മായി പറയുന്ന ചിത്രം അദ്ദേഹത്തിനുള്ള ആദരവ് കൂടിയാണ്.
പ്ര.മോ.ദി.സം
No comments:
Post a Comment