ഒരു മഹാമാരി ദിവസം.വീട്ടിൽ കറി വെക്കുവാൻ കാര്യമായി ഒന്നുമില്ല..മഴ ആയതു കൊണ്ട് പുറത്ത് പോയി മീനോ ഇറച്ചിയോ മലക്കറിയോ വാങ്ങി വരാനും പറ്റില്ല..എന്തായാലും മോരും ചമ്മന്തിയും കൂട്ടി ഉണ്ണാൻ തയ്യാറെടുത്ത് നിന്ന എൻ്റെ മുന്നിലേക്ക് അത്യുഗ്രൻ "കറിയും" കൊണ്ട് അവള് എന്നെ ഞെട്ടിച്ചു.
ഇതൊക്കെ എവിടെ നിന്ന് കിട്ടി എന്ന് ചോദിച്ചപ്പോൾ ഫ്രിഡ്ജിൽ ശ്രദ്ധിക്കപ്പെടാതെ ബാക്കി വന്ന ഒന്നോ രണ്ടോ ഐറ്റംസ് വെച്ച് ഉണ്ടായിരുന്ന എല്ലാ പച്ചക്കറികളും കൊണ്ട് ഒരു ഒന്നാന്തരം അവിയൽ....അതാണ് കഴിവ്.....മയ്കിങ് ബ്രില്ലയൻഡ് എന്ന് വേണേൽ പറയാം...നമുക്ക് ആവശ്യമില്ല എന്ന് കരുതി ഉപേക്ഷിച്ചത് പോലെ കിടക്കുന്നത് എടുത്തു ഒരു പരീക്ഷണം..അതിൽ വിശ്വാസം ഉള്ളത് കൊണ്ട് മാത്രം.
ഇത് എന്തിന് പറഞ്ഞു എന്ന് വെച്ചാൽ മലയാള സിനിമയിൽ വർഷങ്ങളായി വലിയ "പണി" ഒന്നും ഇല്ലാതിരുന്ന കലാകാരന്മാരെ ഒക്കെ കൂട്ടി ഇണക്കി കൊണ്ട് അത്യുഗ്രൻ സിനിമ അതാണ് DNA..നമ്മൾക്ക് തുടക്കം മുതൽ ഒടുക്കം വരെ ത്രിൽ അടുപ്പിക്കുന്ന ഒന്നാംതരം ക്രൈം ത്രില്ലർ. അത് എങ്ങിനെ അവതരിപ്പിച്ചു എന്നതാണ് ചിത്രത്തിൻ്റെ വിജയം..
നായികയും നായകനും ഒഴിച്ച് (അവർ നായകൻ തന്നെയാണോ നായിക തന്നെ ആണോ എന്നും പറയാൻ പറ്റില്ല അതുകൊണ്ട് പ്രധാന താരങ്ങൾ )ബാക്കി ഉളളവർ ഒക്കെ കുറെ കാലമായി മലയാളത്തിൽ ഉണ്ടെങ്കിൽ കൂടി അത്ര അവസരമില്ല. അവർക്കൊക്കെ കൃത്യമായ സ്പയിസ് നൽകിയാണ് കുറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ചെയ്ത ടി എസ് സുരേഷ് ബാബു എന്ന സംവിധായകൻ്റെ വർഷങ്ങൾക്ക് ശേഷം ഉള്ള തിരിച്ചു വരവ്.അത് കിടിലൻ തിരിച്ചു വരവ് തന്നെയാണ്...ഇനി അങ്ങോട്ട് വലിയ താരങ്ങളുടെ സിനിമ സുരേഷ്ബാബു ചെയ്യുന്നത് കാണാൻ കഴിയും.
ഒരു ക്രൈം സിനിമയിൽ വേണ്ടതെല്ലാം കൃത്യമായ അളവിൽ ചേർത്ത് പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ കൂട്ടിച്ചേർത്തു തന്നെയാണ് സിനിമ എടുത്തത് എങ്കിലും ക്ലൈമാക്സ് അടുക്കുമ്പോൾ കറിയിൽ ഉണ്ടായിരുന്ന പച്ചമുളക് ഒന്ന് കടിച്ചു പോയി എന്നൊരു സംശയം തോന്നാം. അത് പുറത്തെടുത്ത് മാറ്റി വെച്ചാൽ വീണ്ടും സ്വാദ് നാവിൽ ബാക്കിയുണ്ടാകും...മലയാള സിനിമയിലെ അടുത്തകാലത്ത് വന്ന മികച്ച ത്രില്ലർ..
പ്ര.മോ.ദി.സം
No comments:
Post a Comment