എല്ലാവരും ഈ ചിത്രം കാണരുത് ,ഇന്ത്യൻ സിനിമയിൽ ഇത്ര അധികം വയലൻസ് നിറഞ്ഞ സിനിമ എന്ന് പരസ്യം കണ്ടപ്പോൾ സാധാരണ സിനിമക്കാർ പറയുന്നത് പോലെ അണിയറക്കാർ തള്ളിയതായിരിക്കും എന്നാണ് കരുതിയത്.എന്നാല് ഒരു സീൻ പോലും അനാവശ്യം അല്ലാതെ ഓരോരോ ഇടിക്കും കിൻ്റൽ കണക്കിന് ചോരയും മാംസവും തെറിക്കുന്ന ഇടി...ഇത് കാണുമ്പോൾ നമുക്ക് ഉണ്ടാകുന്നത് അറപ്പോ വെറുപ്പോ പേടിയോ അല്ല... കൊല്ലുന്നത് ആണെങ്കിൽ അങ്ങേയറ്റം പൈശാചികമായ അവസ്ഥയിലും...എന്നാലും ഏതോ ഒരു ഇമോഷൻ ആണ് നമ്മുടെ ചുറ്റിലും പടർന്നു കൊണ്ടിരിക്കുക.ഇങ്ങിനെ ഒന്നും പോരാ ഇവറ്റകളുടെ മരണം എന്ന് മനസ്സുപറയും.
ഒന്നാമത് ധർമ പ്രൊഡക്ഷൻ നിർമിച്ചു എന്നതൊഴിച്ച് സംവിധായകനോ നായകനോ നായികയൊ ഒന്നും പോപ്പുലർ അല്ല. നിഖിൽ നാഗേഷ് ഭട്ട് എന്ന സംവിധായകനെ അറിയില്ല.ലക്ഷ്യ, രാഘവ് എന്ന നടന്മാരെ കുറിച്ച് കേട്ടിട്ട് പോലും ഉണ്ടായിരുന്നില്ല.തന്യ എന്ന നടിയെ കുറിച്ചും..ഇവരൊക്കെ കുറെയായി സിനിമ ടിവി ഇൻഡസ്രിയിൽ ഉളളവർ ആണ്.രാഘവ് ആണെങ്കിൽ പെർഫോർമർ ആണ്. ചില സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ട് എന്ന് പോലും ഈ ചിത്രം കണ്ടതിനു ശേഷമായിരുന്നു മനസ്സിലാക്കിയത്.
ഈ സിനിമയാണെങ്കിൽ കുറെ ഇൻ്റർനാഷണൽ അവാർഡ് വാങ്ങിയിട്ടുണ്ട് എന്ന് ചെറിയ അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ...കഴിഞ്ഞ വർഷം അവാർഡ് കിട്ടിയിട്ടും സിനിമ ഈ ജൂലായ് മാത്രമാണ് തിയേറ്ററിൽ എത്തിയത്..തിയേറ്ററിൽ തരംഗം ആയപ്പോൾ ആണ് കാണുവാൻ ശ്രമിച്ചത്. അതാണെങ്കിൽ ഒരിക്കലും നിരാശ നൽകിയതുമില്ല.
ചിത്രത്തിൻ്റെ തൊണ്ണൂറ് ശതമാനവും ട്രെയിനിൽ ചിത്രീകരിച്ച സിനിമ ആദ്യാവസാനം നമ്മളെ കോരിത്തരിപ്പിക്കുന്ന രംഗങ്ങൾ കൊണ്ട് സമൃദ്ധമാണ്.രണ്ടു ആർമിക്കാർ ട്രെയിനിൽ കടന്നുകൂടിയ ഒരു കൂട്ടം ആക്രണകാരികളുമായി ഉണ്ടാകുന്ന സംഘടനങ്ങൾ ആണ് സിനിമ..ഇവർ ഇത്രക്ക് എന്തിന് പരാക്രമം കാണിക്കേണ്ട വരുന്നു എന്നത് സിനിമയുടെ ആദ്യഭാഗത്ത് മനസ്സിലാക്കും.
കൊലപാതകങ്ങളുടെ "പരമ്പരയിൽ "നമുക്ക് കാണാനാവുന്നത് അങ്ങേയറ്റം ഭീവത്സമായ രംഗങ്ങൾ ആണ്..അതൊക്കെ കാണുമ്പോൾ ശരിക്കും ഞെട്ടും..അണിയറക്കാർ പറഞ്ഞത് പോലെ എല്ലാവരെയും കൊണ്ട് ഈ ചിത്രം കണ്ട് തീർക്കുവാൻ കഴിയില്ല..പ്രത്യേകിച്ചും കുട്ടികൾക്കും സ്ത്രീകൾക്കും വയലൻസ് രംഗങ്ങൾ ചിലപ്പോൾ പ്രശ്നം സൃഷ്ടിച്ചേക്കാം.
ഇന്ത്യൻ ടൂ വിനോക്കെ ബി ജി എം ചെയ്തു കുളമാക്കിയ അനിരുദ്ധ് ഒക്കെ ഈ സിനിമ ഒന്ന് കണ്ടൂ പഠിക്കുന്നത് നല്ലതാണ്. ഇത്തരം സിനിമകൾക്ക് സംഗീതത്തിലൂടെ എങ്ങിനെയാണ് പ്രേക്ഷകനെ ഇരുത്തുവാൻ പറ്റുന്നത് എന്ന്...ആദ്യാവസാനം ബാക് ഗ്രൗണ്ട് മ്യൂസിക് തന്നെയാണ് നമ്മളെ കൂടുതല് ചിത്രത്തിലേക്ക് പിടിച്ചിരുത്തുന്ന ഘടകം.
പ്ര.മോ.ദി.സം
No comments:
Post a Comment