Sunday, October 9, 2022

റോ ഷാ ക്ക്

 



ഒരു സിനിമയിൽ അഭിനയിച്ച മുഴുവൻ ആൾക്കാരും പിന്നണിയിൽ പ്രവർത്തിച്ചവർ ഒക്കെ കരിയർ ബെസ്റ്റ് എന്ന് അടയാളപ്പെടുത്തുന്ന ചിത്രം ചെയ്യുക എന്നതും നമ്മുടെ സ്വകാര്യ അഹങ്കാരവും എന്നും പുതുമകൾ തേടി പോകുന്ന മലയാളത്തിൻ്റെ മഹാനടൻ അത് നിർമിച്ചു എന്നതും ഇൻഡസ്ട്രി ക്കു അഭിമാനമാണ്.




ഒരു പക്ഷെ കഴിവുകൾ ഉള്ളവരെ തിരഞ്ഞ് പിടിച്ച് ഡേറ്റ് കൊടുത്ത് സംവിധാനം ചെയ്യിക്കുന്ന അഭിനേതാവ് ലോകത്തിൽ മമ്മൂട്ടി മാത്രേ കാണൂ.അങ്ങിനെ മമ്മൂക്കയുടെ കണ്ടെത്തലുകൾ ഒന്നും പാഴായി പോയിട്ടും ഇല്ല.പുതുമകൾ തേടിയുള്ള ലാഭ പ്രതീക്ഷയില്ലതെ അദ്ദേഹത്തിൻ്റെ യാത്ര ഇന്നും മലയാളത്തിന് മുതൽക്കൂട്ട് തന്നെയാണ്.




ഭീഷ്മപർവ്വത്തിൽ കഥക്ക് അനുസരിച്ച് ഒതുങ്ങി നിന്ന് എങ്കിലും ഇതിൽ തിരക്കഥ ആവശ്യപ്പെടുന്നത് പോലെ പൂണ്ടു വിളയാട്ടം തന്നെയാണ്.ക്ലോസ് അപ്പ് രംഗങ്ങളിൽ മമ്മൂട്ടിയിലെ എഴുപതുകാരനെ തിരിച്ചറിയുന്നു എങ്കിലും സ്റ്റണ്ട് രംഗങ്ങളിലും മറ്റും ഉള്ള യുവാവിൻ്റെ പോലെയുള്ള ചുറുചുറുക്ക് അൽഭുതം തരുന്നു.




പ്രതികാരമെന്നത് ഒരിക്കലും അവസാനിക്കാത്ത ഒന്നാണ്. അത് പലപ്പോഴും അൺ സ്റ്റോപ്പബിൾ ആകാം അൺ ലിമിറ്റഡ് ആയി മാറാം.അതിനു പിറകെ പോകുമ്പോൾ  ഒന്നിന് പിറകെ ഒന്നായി അതുമായി ബന്ധപ്പെട്ട കുറെയെറെ പേരെ കാണാം..അവരെയോക്കെ ഒതുക്കി വരുമ്പോൾ പുതിയ പ്രശ്നങ്ങൾ തലപോക്കും.




തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകനെ മുൾമുനയിൽ നിർത്തി  സ്ക്രീനിലെ ലൈറ്റ് പാറ്റേൺ കൊണ്ടും സംഗീതം കൊണ്ടും മലയാളത്തിൽ പുതിയൊരു അനുഭവം തന്നെയാണ് നിസാം ബഷീർ എന്ന സംവിധായകൻ സൃഷ്ടിച്ചിരിക്കുന്നത് .കെട്ടിയോൾ എൻ്റെ മാലാഖ എന്ന ചിത്രത്തിലൂടെ വേറിട്ടൊരു അനുഭവമായി വന്ന സംവിധായകൻ മലയാളത്തിന് മുതൽക്കൂട്ട് തന്നെയാകും.സംശയമില്ല.


പ്ര .മോ .ദി .സം

1 comment:

  1. സംവിധായകൻ നല്ല ആളാവാം.

    എന്നാലും അടുത്ത സിനിമയോട് കൂടി ടിയാനും അൽ ഗ്യാoഗിൽ പോയി ചേരും

    ReplyDelete