Thursday, October 13, 2022

ഒരു തെക്കൻ തല്ല് കേസ്

 



ഓണക്കാലത്ത് തന്നെ കാണണം എന്ന് വിചാരിച്ച സിനിമ കാണുവാൻ വൈകി.ഇപ്പൊൾ പല കാരണങ്ങൾ കൊണ്ട് അത് നന്നായി എന്ന് തോന്നുന്നു. കാരണം ആ സമയത്ത് പലവിധ തിരക്കുകൾ ഉണ്ടായിരുന്നു.രണ്ടു രണ്ടര മണിക്കൂർ തിയേറ്ററിൽ ചിലവിടാൻ പറ്റാത്ത അത്രക്ക് "തിരക്ക്"






പലർക്കും ഇഷ്ട്ടപെട്ട നല്ല അഭിപ്രായം കിട്ടിയ മനോഹരമായ ഒരു കഥ സിനിമ ആക്കുമ്പോൾ പലതരം പ്രശ്നങ്ങൾ ഉണ്ടാകും.കഥയോട് നീതി പുലർത്താൻ അങ്ങേയറ്റം ആത്മാർത്ഥമായി ശ്രമിക്കണം..കാരണം വലിയ പ്രതീക്ഷ ആയിരിക്കും വായിച്ചവർക്ക്.. പുസ്തക താളുകളിൽ ത്രിൽ അടിപ്പിച്ച അമ്മിണി ,പൊടിയൻ എന്നിവർക്ക് ജീവൻ വെച്ചാൽ എങ്ങനെയിരിക്കും എന്ന കൗതുകം കൂടി മനസ്സിൽ കടന്നുകൂടിയിട്ടുണ്ടാവും.






ഒരു ചെറിയ എപ്പിസോഡ് കൊണ്ട് മികവുറ്റ സൃഷ്ട്ടി ആകാമായിരുന്നു എന്ന് തോന്നുന്നു സിനിമയുടെ വലിച്ചു നീട്ടലുകൾ കണ്ടപ്പോൾ.. പാശ്ചാത്തലം ,വേഷം,ഭാഷ,ഫ്രെയിമുകൾ എന്നിവയിൽ കയ്യടി കൊടുക്കാൻ പറ്റുമെങ്കിൽ പോലും മൊത്തത്തിൽ ഒരു സുഖം കിട്ടുന്നില്ല.




 തെക്കൻ കടലോര ഗ്രാമത്തിലെ ലൈറ്റ് ഹൗസ് കാര്യസ്ഥനും നാട്ടിൽ ആരാധ്ന്യനും ദുരഭിമാനിയുമായ അമ്മിണി പിള്ളയും ഒരു പ്രേമത്തിൻ്റെ പേരിൽ ഉരസേണ്ടി വരുന്ന പോടിയൻ്റെ കൂടെയുള്ള  കുറച്ചു യുവാക്കളും തമ്മില്ലുള്ള ഈഗോയും വെറുപ്പും പ്രതികാരവും ഒക്കെയാണ് സിനിമ.




ബിജു ,റോഷൻ,പത്മപ്രിയ എന്നിവർ അടക്കം എല്ലാവരും വേഷങ്ങൾ നന്നായി ചെയ്തു എങ്കിലും പ്രേക്ഷകരെ ആകർഷിക്കുവാൻ അത് പോരായിരുന്നു.


പ്ര .മോ. ദി .സം

1 comment: