Sunday, October 23, 2022

ഇരട്ടത്താപ്പുകൾ

 



രണ്ടു വർഷം മുൻപ് പാത്രം കൊട്ടാനും വിളക്ക് കത്തിക്കുവാനും പ്രധാനമന്ത്രി പറഞ്ഞത് പാത്രത്തിന് ഉള്ളിൽ കുടുങ്ങി കൊറോണ വൈറസ് ചാവാൻ വേണ്ടിയോ തീപിടിച്ച് അത് ചത്ത് പോകുവാൻ വേണ്ടിയോ ആയിരുന്നില്ല.


കോവിഡിന് എതിരെയുള്ള പോരാട്ടത്തിന് നമ്മൾ ഒറ്റകെട്ടായി നിൽക്കണം എന്ന് പരസ്പരം ബോധ്യപ്പെടുവാൻ ആയിരുന്നു. അന്ന് അത് വിഡ്ഢിത്തം ആയും അപഹാസ്യമായും  രാഷ്ട്രീയ വൈരം കൊണ്ട് കരുതിയവർ , അതിനെതിരെ വലിയ വായിൽ സംസാരിച്ചവർ,കത്തിച്ചവേരെയും കൊട്ടിയവരെയും പരിഹസിച്ചു പുച്ഛിച്ചവർ ഇപ്പോൾ ലഹരിക്ക് എതിരെ ദീപം കത്തിക്കുവൻ ആഹ്വാനം ചെയ്തത് കാണുമ്പോൾ വിരോധാഭാസം എന്നെ തോന്നൂ..


പക്ഷേ ഒരു ആശങ്ക ഇപ്പോഴും നിലനിൽക്കുന്നുണ്ട്..ലഭ്യത കുറക്കേണ്ടുന്നതിന് പകരം നാടൊട്ടുക്ക് ബീവറേജസ്കൾ,ബാറുകൾ തുറന്നു കൊടുക്കുന്ന,പുകയിലകൾ വിൽകാൻ അനുവദിക്കുന്ന സർകാർ എങ്ങിനെയാണ് ലഹരിക്ക് എതിരെ അണിനിരക്കാൻ നമ്മളോട് ആഹ്വാനം ചെയ്യും? നാടൊട്ടുക്ക് മയക്കുമരുന്നുകൾ ഒഴുകുമ്പോഴും വല്ലപ്പോഴും സടകുടഞ്ഞ് എഴുനേൽക്കാൻ ശ്രമിക്കുന്ന ബന്ധപ്പെട്ട ഡിപ്പാർ്ട്മെൻ്റിൻ്റെ അലസതയില് നമ്മൾ ഇതെങ്ങിനെ പ്രാവർ ത്തികമാക്കും.?


പിണറായി ആയി കൊള്ളട്ടെ രാജേഷ് ആവട്ടെ ജയരാജന്മാർ ആവട്ടെ...അവരൊക്കെ വലിയ നേതാക്കൾ ആണെങ്കിൽ പോലും മനുഷ്യന്മാർ തന്നെയല്ലേ..വാക്കിലും പ്രവൃത്തിയിലും തെറ്റുകൾ പറ്റും..അത് തിരുത്തുവാൻ ആണ് അണികൾ ശ്രമിക്കേണ്ടത്..അല്ലാതെ തെറ്റ് ന്യായീകരിച്ച് ഓശാന പാടുകയല്ല ചെയ്യേണ്ടത്. മദ്യം, മയക്കു മരുന്നുകൾ ഇല്ലാതാക്കുവാൻ ആദ്യം ബോധവത്കരിക്കാൻ ശ്രമിക്കേണ്ടത് അത് നിർലോഭം ഒഴുകുവാൻ അനുവദിക്കുന്ന വരെയാണ്.. അപ്പോൾ ഒന്നാം പ്രതി സർകാർ തന്നെ...


നമ്മൾ അണികൾ നമ്മുടെ നേതാക്കളുടെ , നമ്മുടെ സർക്കാരിൻ്റെ തെറ്റുകൾ ചൂണ്ടി കാണിക്കണം. അതിനെതിരെ പ്രതികരിക്കണം.അല്ലാതെ നേതാക്കൾ പറയുന്നത് അപ്പടി വിഴുങ്ങി നട്ടെല്ല് വളച്ച് നിൽക്കുന്നവൻ സഖാവ് അല്ല വെറും അന്തം കമ്മികൾ മാത്രമാണ്..


നേതാക്കളെ തിരുത്തുവാൻ അണികൾക്ക് മാത്രമേ കഴിയൂ എന്ന സാമാന്യ ബോധം എങ്കിലും നല്ലതാണ്.


പ്ര .മോ .ദി .സം

No comments:

Post a Comment