സൂപർതാര പദവിയിൽ എത്തിയാൽ വന്ന വഴി മറന്നു പോകുന്ന ചിലരുണ്ട്.തൻ്റെ മുൻകാല നേട്ടങ്ങൾ കൊണ്ട് മാത്രം ഇപ്പോഴും താരപദവിയിൽ ഇരിക്കുന്ന ഡേവിഡ് പടിക്കൽ തൻ്റെ അഹംഭാവം കൊണ്ടും മുൻകോപം കൊണ്ടും സെറ്റിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും എല്ലാവരുമായി ഉടക്കുകയും ചെയ്യുന്നു.സ്വാർത്ഥമായ അയാൾക്ക് ചുറ്റുമുള്ളവർ ഒക്കെ വെറും "പുഴുക്കൾ " മാത്രമാണ്.തൻ്റെ കാൽ കീഴിൽ ഉള്ള വെറും പുഴുക്കൾ.
താരപദവി എന്നാല് റോസാപ്പൂ വിരിച്ച കട്ടിൽ അല്ല..അത് മുള്ളുകൾ നിറഞ്ഞ പാത കൂടിയാണ്..നസീർ സാറിൻ്റെ പ്രശസ്തമായ ഡയലോഗ് കാണിച്ചാണ് സിനിമ ആരംഭിക്കുന്നത്..മുൻപത്തെ തലമുറയുടെ ആത്മാർഥത ഇന്നില്ല എന്ന് തെളിയിക്കാൻ ഈ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്.അതാണ് ഡേവിഡിൻ്റെ നടികർ.
മദ്യത്തിനും ലഹരിക്ക് ഒക്കെ അടിമയായി ജീവിതം സുഖിച്ചു നടക്കുമ്പോൾ അയാൾക്ക് പിടിവിട്ട് പോകുകയാണ് .ഒന്നിന് പിറകെ ഒന്നായി
അടുപ്പിച്ചു അടുപ്പിച്ചു സിനിമകൾ പരാജയപ്പെടുക കൂടിയായപ്പോൾ അയാൾക്ക് താൻ ചെറുതായി പോയത് പോലെ തോന്നി. അയാള് ഒരു ഹിറ്റിന് വേണ്ടി പ്രഗൽഭ സംവിധായകൻ്റെ സിനിമയിൽ അഭിനയിക്കാൻ പോവുകയും അവിടെ വെച്ച് അയാള്ഡെ അഭിനയം കൊണ്ട് സംവിധായകനാനാൽ അപമാനിക്കപ്പെടുന്നു.അതയാളിൽ ചുറ്റുമുള്ളവർ പ്രേരിപ്പിച്ചത് കൊണ്ട് മാറ്റങ്ങൾ ഉണ്ടാക്കുന്നു.
വീണ്ടും ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കാൻ ത് വേണ്ടിയുള്ള ഡേവിഡിൻ്റെ പ്രയാണങ്ങൾ ആണ് നടികർ.ടോവിനോ ,സുരേഷ് കൃഷ്ണ, ബാലു വർഗീസ്,സൗബിൻ എന്നിവർ തങ്ങളുടെ റോളുകൾ ഭംഗിയാക്കിയപ്പോൾ നായിക എന്ന ലേബലിൽ ഭാവന എന്തിന് വന്നു എന്ന് സംശയിക്കും.ഒന്നും ചെയ്യാനില്ലാത്ത ഒരു റോൾ.ഒരു ലിപ് ലോക്ക് ചെയ്തിട്ടുണ്ട്.
പാട്ടുകളും ബിജിഎം ഒക്കെ ശരാശരിയിൽ കൂടുതൽ പോയിട്ടില്ല...എന്നാലും അധികം അവകാശങ്ങൾ തള്ളി കൊണ്ട് പോകാതെ നല്ല രീതിയിൽ സിനിമ ലാൽ ജൂനിയർ ഒരുക്കിയിട്ടുണ്ട്.
പ്ര.മോ.ദി.സം
No comments:
Post a Comment