Thursday, May 2, 2024

മലയാളി ഫ്രം ഇന്ത്യ

 

സിനിമ തുടങ്ങുമ്പോൾ ഭൂമിയിലെ മാത്രമല്ല ചന്ദ്രനിലെ മലയാളിക്ക് വരെ ചിത്രം സമർപ്പണം നടത്തുന്നുണ്ട്.ശരിക്കും നിങൾ ഉദ്ദേശിക്കുന്ന സിനിമ അല്ല ഇത്..ഒരു മുഴുനീള കോമഡി ആണെന്ന് വിചാരിച്ചു കയറിയാൽ പെട്ടുപോകും..ചിലരെ ഉന്നം വെച്ചാണ് എന്ന് തോന്നുമെങ്കിലും മറ്റു ചിലരുടെ അണ്ണാക്കിൽ ഇട്ടു കൊട്ടുന്നതാ ണ് ഈ സിനിമ.



ചിരിയിൽ കൂടി ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമ ആണിത്. ഡിജോ ജോസ് ആൻ്റണിയുടെ മുൻ ചിത്രങ്ങൾ പോലെ നമ്മുടെ നാട്ടിൽ നടക്കുന്ന കൊപ്രയങ്ങൾക് നേരെ ഷാറിസ് മുഹമ്മദ് തിരക്കഥയിൽ കൂടി ശക്തമായി പ്രതികരിക്കുവാൻ ശ്രമിക്കുന്നു. പല മുൻ സിനിമകളിൽ പറയാൻ ശ്രമിച്ചത് കഴിയാതെ വന്നപ്പോൾ ഇതിലേക്ക് മാറ്റിയത് പോലെയുണ്ട്.



ഇതിൽ ഒരു പാക്കിസ്ഥാനി പറയുന്നുണ്ട് മതം രാഷ്ട്രീയത്തിൽ കലർത്താൻ ശ്രമിച്ചാൽ  എൻ്റെ നാട് പോലെ നിൻ്റെയും നാട് നശിക്കും എന്ന്...സത്യത്തിൽ പാക്കിസ്ഥാൻ്റെ മത പിന്തുടർച്ച അല്ല ഭാരതത്തിൻ്റെ എന്നത് തിരകഥകാരൻ മറന്നു പോയി.

സത്യത്തിൽ മനുഷ്യരുടെ ഇടയിൽ തമ്മിൽ തമ്മിൽ പേഴ്സണൽ ആയി വിദ്വേഷ മതമോ രാഷ്ട്രീയമോ ഇല്ല...അത് രാഷ്ട്രീയക്കാർ തങ്ങൾക്ക് വേണ്ടി സൃഷ്ടിച്ചു എടുക്കുന്നതാണ്. ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ ചെകുത്താൻ മാർ ഇല്ലാത്തത് കൊണ്ടല്ല അവരെ വളരാൻ വിടാത്തത് കൊണ്ടാണ് എന്ന് പറഞ്ഞു വെക്കുന്നുണ്ട്..എന്നാല് കൂടുതൽ വർഗീയ ചെകുത്തൻമാർ ഉള്ളത് ഇവിടെ തന്നെയാണ് എന്ന് മനസ്സിലാക്കാം. 


സ്വർഗവും ഹൂറിയും മദ്യ പുഴയും തരാം എന്ന് പറഞ്ഞു വിശ്വാസികളായ യുവാക്കളെ  തീവ്രവാദത്തിലേക്ക് നയിക്കുന്ന  ദല്ലാൾമാർ പ്രതികൂട്ടിലാക്കുന്നത് സമാധാനത്തിൻ്റെ മതത്തെ തന്നെയാണ്.അതൊക്കെ 

ഷാരിസ്  ശക്തമായി തന്നെ പറയുന്നുണ്ട്..എങ്കിലും ഇതിൻ്റെ ഒക്കെ പശ്ചാത്തലം കാലഹരണപ്പെട്ടു പോയതാണ്.


ലോകത്ത് എവിടെ പെട്ട് പോയാലും തൻ്റേതായ കഴിവ് കൊണ്ട് വിജയിക്കുന്ന ചരിത്രം മലയാളിക്ക് ഉണ്ട്..അതിനു അവൻ ജാതിയും മതവും രാഷ്ട്രീയവും ഒന്നും നോക്കാതെ കൂടെ ഉള്ളവരെ കൂടി രക്ഷപ്പെടുത്തി കൊണ്ട് പോകും.അതാണ് മലയാളി..


നർമത്തിൽ കൂടി ആരംഭിക്കുന്ന സിനിമ പിന്നീട് ഗൗരവത്തിലേക്ക് കടക്കുന്നു.നാട്ടിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നം പാർട്ടിക്ക് വേണ്ടി ആളി കത്തിക്കുന്നതൂം പിന്നിട് അതിൽ പെട്ട് പോകുന്ന ജീവിതങ്ങളും പാർട്ടിയുടെ തള്ളി പറച്ചിലും ഒളിച്ചോട്ടവും ഒക്കെ പറയുന്ന ചിത്രം പിന്നീട് കാലഹരണപ്പെട്ട കാര്യങ്ങളിൽ കൂടി "മലാല" വരെ 

എത്തിപ്പിടിക്കുന്നുണ്ട്. 



രണ്ടര മണിക്കൂർ ചിലവഴിക്കാൻ അല്പം പ്രയാസം തോന്നും എങ്കിലും സിനിമയുടെ "ഉദ്ദേശശുദ്ധി" അംഗീകരിച്ചു കണ്ട് തീർക്കാൻ പറ്റും..ഗൾഫിലെ ആട് ജീവിതങ്ങൾക്ക് കുറച്ചു കത്തി വെച്ചെങ്കിലും സിനിമ. നീളം കുറച്ചു  നല്ല രീതിയിൽ അവതരിപ്പിക്കാൻ പറ്റുമായിരുന്നു.സംവിധായകനും തിരക്കഥ കൃത്തും കുറച്ചു കൂടി അപ്ഡേറ്റ് ആകുന്നത് നല്ലതാണ്. ജയിക്സ് ബിജോയ് സംഗീതം ഇല്ലെങ്കിൽ പെട്ട് പോയേനെ....


പ്ര.മോ.ദി.സം 

No comments:

Post a Comment