ഇപ്പൊൾ സിനിമകളുടെ തുടർച്ചകൾ വരുന്നതാണ് ട്രെൻഡ്..ന്നാ താൻ കേസുകൊട് എന്ന ചിത്രത്തിലെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു കമിതാക്കൾ സുരേഷും സുമലതയും...
അവരുടെ പ്രേമവും സിനിമ പോലെ ഹിറ്റായപ്പോൾ അവരിൽ കൂടി പുതിയ പരീക്ഷണം നടത്തുകയാണ് സംവിധായകൻ രതീഷ് പൊതുവാൾ. രാജേഷ് ,ചിത്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹൃദയഹാരിയായ ഒരു പ്രേമ കഥ ഒരുക്കിയിരിക്കുന്നു.
വടക്കേ മലബാറിലെ പ്രത്യേകിച്ച് പയ്യന്നൂരിലെ നാടക പ്രേമവും കൂട്ടി ചേർത്ത് മൂന്നു കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്.ശരിക്കും രാജേഷിൻ്റെ അഴിഞ്ഞാട്ടം തന്നെയാണ് ചിത്രം.
വെറും പ്രേമ കഥ മാത്രമാക്കി ഒതുക്കാതെ സാമൂഹിക വിഷയങ്ങളിൽ കൂടി കൈകടത്തി ആക്ഷേപ ഹാസ്യത്തിൽ കൂടിയാണ് സിനിമ പോകുന്നതും..എല്ലാവർക്കും അതിൻ്റെ കാര്യ കാരണങ്ങൾ അധികം ദഹിക്കില്ല എങ്കിൽ കൂടിയും പറയേണ്ടത് വ്യക്തമായി പറഞ്ഞിട്ടുണ്ട്..
എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം സുധീഷിൻ്റെ ചിത്രയുടെ അച്ഛനായ നാടക കാരൻ്റെതാണ്..സുധീഷ് ചില സമയങ്ങളിൽ ലെവൽ മാറി തകർത്തു ആടുന്നുണ്ട്..
സംഗീതവും നൃത്തവും ക്യമറയും അഭിനേതാക്കളും തങ്ങളുടെ ഭാഗം നന്നായി ചെയ്തപ്പോൾ അതിൻ്റെ ഒക്കെ ഔട്ട് പുട്ട് കൂടി മികച്ചതായി.
പ്ര.മോ.ദി. സം
No comments:
Post a Comment