Wednesday, May 15, 2024

പെരുമാനി

 



"മെഗാ ഉണ്ട പുഴു" വിവാദം ഒക്കെ കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയമായത് കൊണ്ട് തന്നെ ഈ ചിത്രം അതുപോലത്തെ സെറ്റ് അപ്പ് ആയിരിക്കും എന്ന് വിചാരിച്ചു ആദ്യം കാണുവാൻ ഒന്ന് മടിച്ചതാണ്..പോസ്റ്ററും പാട്ടും ഒക്കെ കണ്ടപ്പോൾ അതുപോലെ വല്ല ഉടായിപ്പും ആണെന്ന് തോന്നി..



പിന്നെ സണ്ണി വയിൻ എന്ന നടനും മജു എന്ന സംവിധായകനും നമുക്ക് സമ്മാനിച്ച അപ്പൻ എന്ന ചിത്രം എന്ത് സംഭവിച്ചാലും ഇത് കാണുന്നതിന് പ്രചോദനം നൽകി.അവരിൽ ഉള്ള വിശ്വാസം കൊണ്ട്...





പെരുമാനി എന്ന നാട്ടിലെ ജനങ്ങളും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും അവരിലെ കാപട്യവും സത്യസന്ധതയും കോമാളി ത്തരവും ഒക്കെ സരസമായി പറയുന്ന നല്ലൊരു ചിത്രം.




കാർട്ടൂൺ കഥാപാത്രം പോലെ തോന്നിച്ചു ഓരോരുത്തരും നമ്മെ വിസ്മയിച്ചു കൊണ്ട് രസിപ്പിക്കുന്ന ചിത്രം.ചില നേരങ്ങളിൽ നമ്മൾ പൊട്ടി ചിരിക്കും ചിലപ്പോൾ നമ്മളെ ചിന്തിപ്പിക്കും..ചിലപ്പോൾ നമ്മളിൽ വേദന ഉണ്ടാക്കും..അങ്ങിനെ നമുക്ക് വേണ്ടത് ഒക്കെ "മുൻവിധി" യില്ലാതെ കണ്ടാൽ നമുക്ക് ഈ ചിത്രത്തിൽ നിന്നും കിട്ടും.





ഇതിൽ ഒരു ഭായ് കഥാപാത്രം ഉണ്ട്,  നമ്മുടെ 

വിശ്വാസങ്ങളുടെ അന്ധതയെ ചോദ്യം ചെയ്യാൻ ഇതിൽ പരം ഒരു പാത്രസൃഷ്ട്ടി ആവശ്യമില്ല.എന്ത് കൊണ്ടും രണ്ടു മണിക്കൂറിൽ കുറച്ചു കൂടുതൽ സമയം എല്ലാം കൊണ്ടും നമ്മളെ രസിപ്പിക്കും പ്രത്യേകിച്ച് വിനയ് ഫോർട്ട്.


പ്ര.മോ.ദി.സം

No comments:

Post a Comment