ഈ വർഷം മലയാള സിനിമയുടെ ബംബർ കാലമാണ് .ഇറങ്ങുന്ന സിനിമകൾ ഒക്കെ പബ്ലിസിറ്റി രീതികൾ പലത് ആണെങ്കിലും കോടികൾ ആണ് കൊയ്യുന്നത്.തിയേറ്ററിൽ ഓളം ഉണ്ടാക്കിയ സിനിമകൾ ഓ ട്ടി ട്ടീ യില് വരുമ്പോൾ അറിയാം കാണികളുടെ രോമാഞ്ചം പോകുന്നതും ആവേശം ഇല്ലാതാവുന്നതും..
ചില ചിത്രങ്ങൾ തിയേറ്ററിൽ കണ്ടാൽ മാത്രമേ ആസ്വാദന നിലവാരം ഉണ്ടാകൂ എന്നത് വസ്തുത ആണെങ്കിലും ഇപ്പൊൾ മുഴുവൻ സിനിമക്കും അത് വേണം എന്നതാണ് "നിലപാട്"
തള്ളി മറിച്ച് ഉള്ള തിയേറ്ററുകൾ മുഴുവൻ ചാർട്ട് ചെയ്തു ദിവസങ്ങൾക്കുള്ളിൽ കോടി കൾ സംബാധിക്കുന്നതാണ് ഇപ്പോഴത്തെ രീതി.. പല സ്ഥലത്തും "പിടിപാടുകൾ" ഉള്ളത് കൊണ്ട് തന്നെ ഇത്തരം തള്ള് മാഫിയക്ക് എല്ലാ കാര്യങ്ങളും ഈസിയായി മാറുന്നു.
തള്ളി മറിക്കലുകൾ കോടിയുടെ ബിസിനസ് ഉണ്ടാക്കുമ്പോൾ ചില ചെറിയ ചിത്രങ്ങൾ തിയേറ്റർ കിട്ടാതെ റിലീസ് പല തവണ നീട്ടി വെക്കുമ്പോൾ അവരുടെ ഇൻവെസ്റ്റ്മെൻ്റ് ചെറുതാണെങ്കിലും അതുണ്ടാക്കുവാൻ വളരെ പാടുപെട്ടുപോയ അണിയറക്കാരെ കൂടി ഇത്തരക്കാർ പരിഗണിക്കണം.
ഭാഗ്യം കുറവുള്ള നടനും നടിയും ആണ് ഇന്ദ്രജിത്തും ശ്രുതി രാമചന്ദ്രനും.അഭിനയിച്ച ചിത്രങ്ങൾ ഒക്കെ മികച്ചത് ആണെങ്കിൽ പോലും തുടർച്ചയായി അവസരങ്ങൾ ഉണ്ടാക്കുവാൻ പാട് പെടുന്നവർ.
നല്ല ഒരു ഫീൽ ഗുഡ് സിനിമ കുടുംബങ്ങള്ക്ക് വേണ്ടി ചെയ്തിട്ടും ഈ ചിത്രം മറ്റു ബഹളങ്ങൾക്കിടയിൽ മുങ്ങി പോകുന്നു.നല്ല രീതിയിൽ ആൾക്കാർക്ക് ആസ്വദിക്കുവാൻ പറ്റിയ കൊച്ചു ചിത്രമാണ്..പല തള്ളൽ കൊണ്ട് "മാറി "പോയ നമ്മുടെ ആസ്വാദന രീതി തിരിച്ചു വരാതെ ഇത്തരം ചിത്രങ്ങൾക്ക് രക്ഷയില്ല.
പ്ര.മോ.ദി.സം
No comments:
Post a Comment