വിപിൻ ദാസ് അത്യാവശ്യം നല്ല സംവിധായകൻ ആണ്..ഒന്നിനൊന്നു വ്യത്യസ്തത നിറഞ്ഞ ചിത്രങ്ങൾ കുറഞ്ഞ കാലത്തിനുളളിൽ നമുക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്.
ബേസിൽ ജോസഫ് എന്ന സംവിധായകൻ നടനായി നമ്മെ വളരെ അധികം രസിപ്പിച്ചിട്ടുണ്ട്.ഇവർ രണ്ടുപേരും ഒത്ത് ചേർന്ന് ജയജയ ജയഹെ എന്നൊരു മികച്ച ചിത്രം നമുക്ക് തന്നിട്ടുണ്ട്.
പ്രിത്വിരാജ് ആണെങ്കിൽ മലയാളത്തിലെ പാൻ ഇന്ത്യൻ സ്റ്റാർ.. എല്ലാ മേഖലയിലും കൈവെച്ച് കഴിവ് തെളിയിച്ച ആൾ..വിപിൻദാസ് പോലെ ഒരു സംവിധായകൻ്റെ സിനിമയിൽ നിർമിച്ചു അഭിനയിക്കുമ്പോൾ എന്തെങ്കിലും കാണാതിരിക്കില്ല
എന്നു നമ്മളെ കൊണ്ട് തോന്നിപ്പിച്ചു.
പക്ഷേ അൽഫോൺസ് പുത്രനെ വിശ്വസിച്ചു ഗോൾഡ് ചെയ്തത് പോലെ വിപിനെ വിശ്വസിച്ചു ചെയ്ത കോമഡി അത്രക്ക് ഗംഭീരമായില്ല എങ്കിലും മോശമാക്കിയില്ല.നമ്മൾ പാൻ ഇന്ത്യൻ ആകുന്നതിന് മുൻപുള്ള "നടനെ " ഈ ചിത്രത്തിൽ കാണാൻ പറ്റും.
മൊത്തത്തിൽ പറഞാൽ തൊണ്ണൂറുകളിൽ പ്രിയദർശൻ നടത്തിയ ചുറ്റികളി തമാശകൾ ഇപ്പൊൾ വീണ്ടും പറഞ്ഞിരിക്കുന്നു എന്ന് മാത്രം .അത് കൊണ്ട് തന്നെ പ്രിയൻ ചിത്രങ്ങൾ കണ്ടിരിക്കുന്നത് പോലെ അങ്ങ് രസിച്ചു കണ്ടിരിക്കാം.
ഒരു കല്യാണവും അതിനു പിന്നിലെ ഗുലുമാലുകളും മറ്റും തന്നെയാണ് കഥ..അത് ഗുരുവായൂരിൽ വെച്ച് നടക്കാനും നടക്കാതിരിക്കുവാനും ഉള്ള രണ്ടു വിഭാഗങ്ങളുടെ മൽസരമാണ് ചിത്രം..ചില തമാശകൾ ചിരി ഉണർത്തുന്നു എങ്കിലും ചിലത് നനഞ്ഞ പടക്കം ആയി പോകുന്നുണ്ട്..
പല സിനിമകളുടെയും പാട്ടുകളുടെയും റഫറൻസ് എടുത്ത ചിത്രം ഇവരുടെ ഒക്കെ ബ്രാൻഡ് നെയിം ഉള്ളത് കൊണ്ട് തള്ളി തള്ളി ആണെങ്കിലും സിനിമ ഒരു കര പറ്റും.
പ്ര.മോ.ദി.സം.
No comments:
Post a Comment