Monday, February 6, 2023

രോമാഞ്ചം

 



ബാംഗ്ലൂരിൽ ഒരു വീട്ടിൽ രണ്ടായിരം തുടക്ക കാലഘട്ടത്തിൽ താമസിക്കുന്ന ഏഴ് മലയാളികൾ.. കളിച്ചു ചിരിച്ചു ജീവിതം ഉത്സവം ആക്കുന്ന അവർക്കിടയിൽ "ആത്മാവ് " വന്നു ചേരുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് ജിത്തു മാധവൻ പറഞ്ഞു തരുന്നത്.



ഇതിലെ പ്രത്യേകത എന്തെന്ന് വെച്ചാൽ ഈ ഏഴു പേരിൽ സൗബിനെ ഒഴിച്ച് മറ്റാരും പരിചിത മുഖങ്ങൾ അല്ല..എങ്കിലും അവർ എത്ര മനോഹരമായി അവരുടെ റോളുകൾ ചെയ്തിരിക്കുന്നു എന്നതാണ്..ഓരോരുത്തരും അറിഞ്ഞ് കൊണ്ടു തന്നെ പെർഫോർമൻസ് ചെയ്തിരിക്കുന്നു.മലയാള സിനിമയിൽ അവർക്ക് ഭാവിയുണ്ട്.



ദുരൂഹ കഥാപാത്രമായി വരുന്ന അർജുൻ അശോകൻ്റെ" ചിരി" ഉണ്ടല്ലോ അത് ഒരു ഒന്നൊന്നര ചിരി ആണ്...തിയേറ്റർ ഇളക്കി മറിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.



ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഒരു സിനിമ ആസ്വദിക്കുവാൻ എത്ര മാത്രം പങ്ക് വഹിക്കും എന്ന് ഈ ചിത്രം ഒന്ന് കൂടി നമുക്ക് മനസ്സിലാക്കി തരുന്നു .. സൂപ്പർ താരങ്ങളും സൂപ്പർ സംവിധായകരും ഉണ്ടായാൽ മാത്രം സൂപ്പർ സിനിമ ഉണ്ടാവില്ല എന്നത് കഴിഞ്ഞ മാസങ്ങളിൽ നമ്മൾ അനുഭവിച്ചതും കണ്ടതു മാണ്.




തിരക്കഥ അതാണ് ഇപ്പൊൾ സൂപർ ആവേണ്ടത്..അത്യാവശ്യം ബോറടി ഉണ്ടാക്കാതെ ഒരു സിനിമക്ക് എഴുതുവാൻ നല്ല കഴിവ് തന്നെ വേണം..അത് ഈ സിനിമ എഴുതുക കൂടി ചെയ്ത  സംവിധായകന് ഉണ്ട്..ചിരിപ്പിച്ചും പേടിപ്പിച്ചും നമ്മളെ എൻഗേജ് ആക്കുവാൻ അദ്ദേഹത്തിന് കഴിഞിട്ടുണ്ട് ..നായിക ഇല്ലാത്ത ഈ ചിത്രത്തിൽ  ഇനി അനാമികയിൽ കൂടി  രണ്ടാം ഭാഗത്തിൽ നായിക പ്രത്യക്ഷപെടുമോ എന്നത് പ്രതീക്ഷിക്കാം.


പ്ര .മോ. ദി .സം

1 comment: