Saturday, February 11, 2023

തേര്

 



എൻ്റെ കാഴ്ചപ്പാടിൽ അമിത് എന്നൊരു ഉശിരൻ നടൻ മലയാള സിനിമയിൽ ഉണ്ട്..മുൻപേ പറഞ്ഞത് തന്നെയാണ്..എന്ത് കൊണ്ടോ  പല പ്രഗൽഭ മുഖ്യധാരാ സംവിധായകരുടെ കണ്ണിൽ ഇനിയും പെട്ടിട്ടില്ല എന്നാണ് തോന്നുന്നത്..ഇപ്പൊൾ എല്ലാവരും വാഴ്ത്തി പാടുന്ന ഉണ്ണി മുകുന്ദൻ്റെ കാലിബർ തീർച്ചയായും ഉണ്ട്.ഭാഗ്യം ആണ് ഇല്ലാത്തത്.



അയാളുടെ ഒട്ടു മിക്ക ചിത്രങ്ങളും വന്നതും പോയതും ആരും അറിയുന്നില്ല. ഒ ടീ ടീ യിലും ചാനലുകളിൽ ഒക്കെ വരുമ്പോൾ വലിയ വായിൽ നല്ല അഭിപ്രായം വരുന്നതും കാണാം.വന്നത് ഒക്കെ മടുപ്പ് തോന്നാത്ത സിനിമകളും ആയിരുന്നു.



ചിലപ്പോൾ ഒറ്റയ്ക്കുള്ള സഞ്ചാരം ആയിരിക്കും അയാളെ മുഖ്യധാരയിൽ എത്തിക്കാത്തതും..ഇപ്പൊൾ കത്തി നിൽക്കുന്ന വലുതും ചെറുതുമായ നടന്മാരോപ്പം നിന്ന് വഴി മാറി സഞ്ചരിച്ചാൽ ഗുണം കിട്ടും..കാരണം സിനിമ കൊറേ കൊക്കസുകളിൽ പെട്ട് കിടക്കുകയാണ്.അത് കൊണ്ടാണ് മുഖത്ത് ഭാവം വരാത്ത ആളുകൾ പോലും വലിയ സെലിബ്രിറ്റി ആയി വാഴുന്നത്.



പോലീസ് സ്വപ്നവുമായി നടക്കുന്ന ചെറുപ്പക്കാരൻ്റെ അച്ഛന് പോലീസിൽ നിന്നും തന്നെ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഒടുവിൽ ദുരന്തം ഉണ്ടാകുമ്പോൾ അത് ചെയ്ത പോലീസ്കാരനെ കൂട്ടുകാരോട്  ഒപ്പം ചേർന്നു പാഠം പഠിപ്പിക്കാൻ ഉള്ള ശ്രമത്തിൽ പ്രശ്നം വലിയ തൊതിലേക്കൂ പോകുകയും  അതുകൊണ്ട് വേട്ടയാടപ്പെടുന്ന മനുഷ്യരുടെ കഥയാണ് തേര്..


കുടുംബ ചിത്രമായി തുടരുന്ന സിനിമ പിന്നീട് അങ്ങോട്ട് വയലൻസിലേക്കും ത്രില്ല്ലേക്കും പോകുമ്പോൾ സിനു സംവിധാനം ചെയ്ത  ഈ കൊച്ചു സിനിമ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നൂ.



ഷാജോൺ ,ബാബു രാജ്,അസീസ് എന്നിവരുടെ പോലീസ് വേഷവും അവരുടെ പ്രവർത്തികളും നമ്മെ വേറുപ്പിക്കുന്നത് അവരുടെ അഭിനയ മികവ് തന്നെയാണ്.


അച്ഛനോട് ചെയ്തതിന് പകരം ചോദിക്കുവാൻ മുന്നും പിന്നും നോക്കാതെ ചാടിയിറങ്ങി പുറപ്പെടുന്ന യുവതലമുറയുടെ പ്രതിനിധിയായി അമിതും നല്ല പ്രകടനം കാഴ്ചവെച്ചു.


പ്ര .മോ.ദി .സം

1 comment: