Saturday, February 18, 2023

വാത്തി

 



എപ്പോഴാണ് നമ്മുടെ വിദ്യാഭാസ രംഗം ബിസിനെസ്സ് ആയി മാറിയത്? എന്തായാലും അധികം കൊല്ലം ഒന്നും ആയി കാണില്ല..ഒരു ഇരുപതു വർഷങ്ങൾക്കു മുൻപ് വരെ നല്ല രീതിയിൽ പോയി കൊണ്ടിരുന്ന വിദ്യാഭ്യാസ രംഗം ഇന്ന് വലിയൊരു ബിസിനെസ്സ് മേഖലയാണ്.



പണം ഉളളവർ മാത്രം പഠിച്ചാൽ മതിയെന്ന് ചിലർ തീരുമാനിക്കുമ്പോൾ എല്ലാവരും പഠിക്കണം എല്ലാവരെയും പഠിപ്പിക്കണം എന്ന് ദൃഢ നിശ്ചയം ചെയ്ത ഒരു മാഷ് അനുഭവിക്കുന്ന പ്രശ്നങ്ങളും വിഷമതകളും ആണ് കഥ.




ആന്ധ്രാ തമിഴു നാട് അതിർത്തിയിൽ ജോലി ചെയ്യുവാൻ എത്തുന്ന മാസ്റ്റർക്ക് അവിടെ സ്കൂളിൽ കുട്ടികൾ ഇല്ലെന്ന് മനസ്സിലാക്കുന്നു.എന്ത് കൊണ്ട് കുട്ടികൾ ഇല്ലെന്ന് തിരക്കി പോകുന്ന അയാൾക്ക് ഞെട്ടിപ്പിക്കുന്ന ഒരു സത്യം ബോധ്യപ്പെടുന്നു.




ആഹാരത്തിന് കുല തൊഴിൽ ഉള്ളപ്പോൾ എന്തിനു പഠിച്ചു വെറുതെ സമയം കളഞ്ഞു കുളിക്കണം എന്ന രീതിയിൽ അടിച്ചേൽപ്പിക്കാൻ വല്യ ജാതിക്കാർ ഉണ്ടാകുമ്പോൾ നാട് അരക്ഷിതമായ അവസ്ഥയിലേക്ക് പോകുകയായിരുന്നു.


ഇതൊക്കെ മനസ്സിലാക്കിയ മാസ്റ്റർ പഠിക്കാൻ ആഗ്രഹം ഉള്ളവരെ മുഴുവൻ സ്കൂളിലേക്ക് കൊണ്ട് വരുന്നതും അതിനെ തുടർന്ന് അവിടെയും സ്വന്തം നാട്ടിലും അനുഭവിക്കുന്ന ഭവിഷ്യത്തുകൾ ആണ് ധനുഷ് ചിത്രം പറയുന്നത്.


ക്ലാസ്സുമല്ല മാസും അല്ലാതെ ശരിയായ രീതിയിൽ തമിഴു ഗിമ്മിക്കുകൾ ഒന്നും ഇല്ലാതെ  രണ്ടായിര മാണ്ട്  തുടക്കം പറഞ്ഞു പോകുന്ന സിനിമ വിദ്യാഭാസ രംഗത്തെ ചൂഷണങ്ങൾ തുറന്നു കാട്ടുന്നുണ്ട്.


പ്ര .മോ. ദി .സം

No comments:

Post a Comment