Tuesday, February 21, 2023

ക്രിസ്റ്റി


 


Based on a true story എന്നൊക്കെ കാണിച്ചു പ്രതീക്ഷയോടെ ആളുകളെ തിയേറ്ററിലെ ഇരുട്ടത്തേക്ക് വിളിച്ചു വരുത്തി പലരെയും ശരിക്കും പരീക്ഷിക്കുന്നു.

എനിക്ക് മാത്രമാണ് പരീക്ഷ എന്ന് കരുതി എങ്കിലും തിയേറ്റർ വിടുന്ന പ്രേക്ഷകൻ്റെ പിറുപിറുപ്പിലും ചേഷ്ടകളിലും അത് മറ്റുള്ളവർക്ക് കൂടി ബാധകം എന്ന് വെളിപ്പെടുത്തുന്നു.


ആയിരം തവണ പലരും പറഞ്ഞതും ഇതെ വിഷയത്തിൽ മലയാളത്തിൽ തന്നെ നല്ലൊരു ക്ലാസ്സിക് ഉണ്ടായിട്ടും അത് വീണ്ടും വന്നപ്പോൾ പോലും ജനം സ്വീകരിച്ചു കഴിഞ്ഞിട്ടും എന്തിന് വെറുതെ ഈ ചിത്രം ചെയ്തു എന്നു് മാത്രം മനസ്സിലാകുന്നില്ല.


 എന്താണ് ബേസ് ആയ യഥാർത്ഥ കഥ എന്ന് അറിയാൻ വേണ്ടി മാത്രം യാതൊരു താൽപര്യവും ഇല്ലാതെ പോയി കണ്ടതാണ്.. ആ താൽപര്യകുറവു കൊണ്ടാണോ അതോ മലയാള സിനിമയിലെ ലക്കി ചാം എന്ന് വാഴ്ത്തി പൊക്കി വിടുന്ന നായകൻ്റെ ഒരു ഭാവവും ഇല്ലാത്ത പ്രകടനം ആണോ എന്തോ സിനിമ ആസ്വദിക്കുവാൻ നന്നേ ബുദ്ധിമുട്ടുണ്ട്.


ബന്ധം വേർപെടുത്തിയ ക്രിസ്റ്റിയ്യും അവളുടെ അടുക്കൽ പഠിക്കുവാൻ വരുന്ന ചെക്കൻ്റെയും കഥപറയുന്ന സിനിമ ക്ലീഷെയുടെ സംസ്ഥാന സമ്മേളനമാണ്.


വിരഹ രംഗങ്ങൾ ഒക്കെ പെരുപ്പിച്ചു കാട്ടി നമ്മളുടെ ഫീലിംഗ് പുറത്തേക്ക് കൊണ്ട് വരുവാൻ എഴുത്തുകാർ ആവത് ശ്രമിക്കുന്നുണ്ട് എങ്കിൽ പോലും അഭിനേതാക്കളുടെ നനഞ്ഞ പ്രകടനങ്ങളിൽ അത് നമ്മളിലേക്ക് എത്തുന്നില്ല.


ക്ലൈമാക്സിൽ എങ്കിലും വല്ല പുതുമയും ഉണ്ടാകും എന്ന് കരുതി എങ്കിലും അതും കയ്യിന്ന് പോയ അവസ്ഥയാണ്..പ്രായവും പക്വതയുമോക്കെ ഉണ്ടു എന്ന അഹങ്കാരം കൊണ്ടാണോ നമ്മുടെ ജനുസ്സിൽപെട്ടവർക്ക് വേണ്ട സിനിമയല്ല..ചിത്രത്തിലെ കാലഘട്ടത്തിൽ വരേണ്ട സിനിമ കാലം തെറ്റി ഇപ്പൊ തട്ടി കൂട്ടി വന്നതും ആവാം...

പ്ര .മോ.ദി .സം

No comments:

Post a Comment