Sunday, February 12, 2023

ക്രിസ്റ്റഫർ

 



സഞ്ജനാറെ ഓർമയുണ്ടോ?ഒരു ഡോക്ടർ യുവതിയെ പീഡിപ്പിച്ചു കൊന്ന പ്രതികളെ വെടിവെച്ചു കൊന്നു നീതി നടപ്പാക്കിയ തെലുങ്കാന പോലീസ് ഓഫീസർ...നമ്മുടെ ഇഴഞ്ഞു നീങ്ങുന്ന നിയമവ്യവസ്ഥയില് ഇരക്ക് വേണ്ടി പെട്ടെന്ന് നീതി നടപ്പാക്കിയ ധീരൻ.പൂച്ചെണ്ടുകൾ കുറെയേറെ വന്നെങ്കിലും വിമർശനങ്ങളും സ്വീകരിച്ച ആൾ..അയാൾക്ക് നിയമവും നീതിയും അയാള് തീരുമാനിക്കുന്നത് ആയിരുന്നു.



ക്രിസ്റ്റഫർ അതുപോലെ തന്നെ ആയിരുന്നു..സ്ത്രീകളെ  ഉപദ്രവിക്കുന്നവരെ അയാള് നിഷ്കരുണം വകവരുത്തി കൊണ്ടിരുന്നു..നീതിയും നിയമവും അയാള് അയാളുടെ മനസാക്ഷിക്ക് അനുസരിച്ച് നടപ്പിലാക്കി .


ഹോം ഡെലിവറി നടത്തുന്ന പെൺകുട്ടിയെ ഉപദ്രവിച്ചവരെ വെടിവെച്ചു കൊന്നത് കൊണ്ട് ഉന്നതതല അന്വേഷണം ഉണ്ടായപ്പോൾ  സേന അയാളെ അവധിയിലേക്ക് പറഞ്ഞയച്ചു. എന്നാലും അയാള് എല്ലാം കണ്ടും കേട്ടും  അറിഞും പ്രവർത്തിച്ചു കൊണ്ടിരുന്നു.അത് പോലീസിന് കൂടുതൽ തലവേദന ഉണ്ടാക്കി.




നമ്മുടെ ജയിൽ ഒക്കെ ഇങ്ങിനെ ആണോ എന്നൊരു സംശയം ഉണ്ട്...പണം കൊണ്ട് ജയിലറെയും സൂപ്രണ്ടിനെ ഒക്കെ വിലക്ക് വാങ്ങിയത് പോരാ അവർ കുറ്റവാളിയെ സാർ എന്നൊക്കെ വിളിക്കുന്നത് കാണുമ്പോൾ എന്തോ ഒരു കല്ലുകടി.പിന്നെ ഉദയ് കൃഷ്ണ എഴുതിയത് കൊണ്ടും ബി ഉണ്ണിൃഷ്ണൻ്റെ സംവിധാനവും ആയത് കൊണ്ട് കൂടുതൽ ചിന്തിക്കുന്നില്ല .



ചെയ്യുന്ന വേഷത്തിൽ ഒക്കെ വ്യത്യസ്തത കൊണ്ട് വരണം എന്ന് നിർബന്ധം ഉള്ള മമ്മൂക്കയുടെ പോലീസ് വേഷം ഇതുവരെ ചെയ്തതിൽ നിന്നും മാറി തന്നെ സഞ്ചരിക്കുന്നു..സ്നേഹ,ഐശ്വര്യ,അമല എന്നീ മൂന്ന് നായികമാരിൽ അമലക്ക് മാത്രേ വല്ലതും ചെയ്യാൻ ഉണ്ടായിരുന്നുള്ളൂ.



ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റ് ഇല്ലാതെ മുൻകൂട്ടി പ്രേക്ഷകർക്ക് മനസ്സിലാക്കാവുന്ന കഥാ സഞ്ചാരത്തിലൂടെ കുറെയേറെ സിനിമകളെ ഓർമിപ്പിച്ചു കൊണ്ട് പോകുന്ന സിനിമ നീള കൂടുതൽ അല്പം ബുദ്ധിമുട്ട്  നൽകുന്ന അവസ്ഥയിൽ ആണെങ്കിലും ക്ലൈമാക്സ് ഒഴിച്ച് ബാക്കി ഒക്കെ രസിപ്പിച്ചു.


പ്ര .മോ. ദി .സം

1 comment:

  1. തേങ്ങയാണ്... 2.5 മണിക്കൂർ എത്രവിലപ്പെട്ടതാണെന്ന് മനസിലായി....

    ReplyDelete