Saturday, February 25, 2023

പ്രണയ വിലാസം

 



ഒരു സിനിമ നിങ്ങളെ രസിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു എങ്കിൽ അതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് സിനിമ എന്നത് നിങ്ങൾക്ക് എൻ്റർടൈൻ ചെയ്യണം എന്ന ആഗ്രഹം മാത്രമേ കാണൂ.അവർക്ക് സിനിമ എന്താണ് എന്നും എന്തിനാണ് എന്നും വ്യക്തമായി അറിവും ധാരണയുണ്ട്.



പ്രണയം അത് നല്ല ഒരു വിഷയം തന്നെയാണ്...അത് വ്യത്യസ്തമായ രീതിയിൽ പറയുമ്പോൾ നമുക്ക് ഹൃദ്യമാണ്.അർജുൻ എന്ന കോളേജിലെ ആസ്ഥാന ഗായകനായ "കോഴി" ക്കു ഒരു പ്രണയം ഉണ്ട്..മാറി മാറി വരുന്ന പ്രണയങ്ങൾ ഒതുക്കി ഇപ്പൊൾ ഒരിടത്ത് മാത്രം നില്കുന്നു. അവൻ്റെ എല്ലാ കാര്യങ്ങൾക്കും കട്ടക്ക് കൂട്ട് നിൽക്കുന്നു.



അർജുൻ്റെ അച്ഛൻ പണ്ട് നഷ്ടപ്പെട്ടു പോയ കാമുകിയെ വീണ്ടും വർഷങ്ങൾക്ക് ശേഷം കാണുമ്പോൾ അയാള് മനസ്സ് കൊണ്ട് അർജ്ജുനനെ പോലെ ചെറുപ്പം ആകുന്നു.ചില പ്രശ്നങ്ങൾ കൊണ്ട് അച്ഛനും മകനും നല്ല രസത്തിൽ അല്ലെങ്കിൽ കൂടി ഇവർക്കിടയിൽ സ്നേഹിക്കുവാനും പരിചരിക്കാനും മാത്രം അറിയുന്ന അമ്മ ഉള്ളത് കൊണ്ടു എല്ലാം നല്ല നിലയിൽ പോകുന്നു.



സന്തോഷകരമായി പോകുന്ന ആദ്യ പകുതിയിൽ അവസാനം ഉണ്ടാകുന്ന ഒരു ട്വിസ്റ്റ് നമ്മളെ കഥയിലേക്ക് കൊണ്ട് പോകുകയാണ്..അവിടെ അതുവരെ ഉണ്ടാകുന്ന രസചരടുകൾ  പെട്ടെന്ന് നിന്ന് പോകുകയാണ് പിന്നെ സിനിമ ചില സെൻ്റിയിലേക്ക് പോകുകയാണ്. എങ്കിൽ കൂടി നമ്മളോട് ചേർന്ന് തന്നെയാണ് പ്രയാണം.


ഒരാളുടെ പ്രണയം മാത്രമല്ല ചിത്രം പറയുന്നത്..പലരുടെയും പ്രണയം പല വിധത്തിൽ പല സന്ദർഭങ്ങളിൽ പറയുകയാണ്. അത് തന്നെയാണ് ചിത്രത്തിൻ്റെ പുതുമയും..



ആദ്യ ചിത്രത്തിൽ തന്നെ നമ്മളെ വിസ്മയിപ്പിച്ച മനോജ് ,ഇപ്പോളത്തെ യൂത്ത് ഐക്കൺ അർജുൻ അശോകൻ എന്നിവർ അച്ഛനും മകനുമായിട്ടുള്ള രസതന്ത്രം തന്നെയാണ് സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്നത്.


ഒരേ ദിവസം തന്നെ ഒമ്പതോളം മലയാള സിനിമ ഇറങ്ങിയ ദിവസം ആയത് കൊണ്ട് കാണികൾക്ക് ഏതു കാണണം എന്ന കൺഫ്യൂഷൻ ഉണ്ടാകുമെങ്കിലും ഈ സിനിമ കാണാമെന്ന തിരഞ്ഞെടുപ്പ് ഒരിക്കലും നഷ്ട്ടം വരുത്തില്ല.


പ്ര .മോ. ദി .സം


No comments:

Post a Comment