Wednesday, April 9, 2025

രാസ്ത

 

സൗദിഅറേബ്യയും ഓമനും ഇടയിലായിട്ട് വലിയൊരു മരുഭൂമി ഉണ്ട്...പലരെയും ആകർഷിച്ചു കൊണ്ടുപോയി കൊന്നുകളയുന്ന ലോകത്തിലെ ഏറ്റവും അപകടകാരിയായ മരുഭൂമി.


മരുഭൂമിയുടെ വശ്യ സൗന്ദര്യത്തിൽ അകപ്പെട്ടു കാണാകാഴ്ചകൾ തേടിപ്പോകുന്ന സഞ്ചാരികൾ വഴിതെറ്റി ചൂടും മണൽകാറ്റും കൊണ്ട് മയ്യത്താവുന്ന സ്ഥലം.കൃത്യമായ വഴി അറിയുന്നവരുടെ കൂടെ മാത്രം പോകുക എന്ന മുന്നറിയിപ്പ് അവഗണിച്ച് പോകുന്നവരാണ് അപകടത്തിൽ പോയി ചാടി മരണപ്പെടുന്നത്.


തലശ്ശേരിയിൽ നിന്നും വർഷങ്ങൾക്ക് മുൻപ് കുടുംബ പ്രശ്നം കൊണ്ട് ഗൾഫിൽ എത്തിയ ഉമ്മയെ കുടുംബം പല കാരണങ്ങൾ കൊണ്ട് അവഗണിച്ചപ്പോൾ അവർ നാട്ടിലേക്ക് വരാതായി.


പലരും പറഞ്ഞു വിശ്വസിപ്പിച്ചത് കള്ള കഥയാണ് എന്നറിഞ്ഞപ്പോൾ മകൾ ഉമ്മയെത്തേടി ഗൾഫിൽ എത്തുകയാണ്.അവൾക് വേണ്ടപ്പെട്ടവരുടെ സഹായത്തോടെ ഗൾഫിൽ മുഴുവൻ പല മാർഗത്തിൽ  അന്വേഷിച്ചു നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം.


മുൻപ് വെള്ളപൊക്കം ഉണ്ടായി കുറെയേറെ പേര് കൊല്ലപ്പെട്ട ഇടങ്ങളിലെ അന്വേഷണത്തിന് പോകൂമ്പോൾ മനോഹരമായ സൂര്യാസ്തമയം കാണുവാൻ ഈ  മരുഭൂമിയിലേക്ക് പോയ അവർ വഴിതെറ്റുന്നതും  ഒറ്റപ്പെട്ടു പോയി നരകിക്കുന്നതൂമാണ് സിനിമയുടെ ഇതിവൃത്തം.



അനീഷ് അൻവർ സംവിധാനം ചെയ്ത ചിത്രം മുഴുവൻ ഗൾഫ് കാഴ്ചകളാണ്..അധികം കാണാത്ത ഫ്രഷ് മുഖങ്ങൾ ആണ് പ്രധാന റോളിൽ എന്നത് കൊണ്ട് തന്നെ സിനിമക്കും ഒരു  പുതുമ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്.


പ്ര.മോ.ദി.സം

No comments:

Post a Comment