സിനിമയുടെ പേര് പോലെ പ്രേക്ഷകർക്ക് ഇത് ചിലപ്പോൾ ഗുഡ് ആകാം ബാഡ് ആകാം അല്ലെങ്കിൽ അഗ്‌ളി ആകാം.കാരണം അജിത്തിൻ്റെ കഴിഞ്ഞ ചിത്രം എനിക്ക് ഗുഡ് ആയിരുന്നു..പക്ഷേ പകർക്കും ബാഡ് ആയി പോയി.ഒരു ഹോളിവുഡ് നിലവാരത്തിൽ ഉള്ള ലുക്ക് സിനിമക്ക് ഉണ്ടായിരുന്നു..പക്ഷേ എല്ലാവരുടെയും അടിയും ഇടിയും വാങ്ങി കൂട്ടുന്ന നിസ്സഹായനായ നായകനെ അജിത്ത് ഫാൻസിന് ഇഷ്ടപ്പെട്ടില്ല.
അജിത്ത് ഫാൻ ആണെങ്കിൽ ഇത് നിങ്ങൾക്ക് വേണ്ടി അണിയിച്ചൊരുക്കിയ ചിത്രമാണ്..അജിത്തിൻ്റെ കട്ട ആരാധകനായ സംവിധായകൻ ആദിക് രവിചന്ദ്രൻ എന്ന ഫാൻ ബോയ് തൻ്റെ ആരാധനാ മൂർത്തിയായ നടനെ അഴിഞ്ഞാടുവാൻ വിട്ടിരിക്കുകയാണ്.
ബോംബെയിലെ അധോലോക നായകൻ തൻ്റെ മകനുവേണ്ടി ഗുഡ് ആകുവാൻ ജയിലിൽ പോകുന്നതും തിരിച്ചു വരുമ്പോൾ വിദേശത്തുള്ള മകൻ കള്ള കേസിൽ പെട്ടു ജയിലില് ആകുകയും ചെയ്യുമ്പോൾ തൻ്റെ ബാഡ് കാലത്തേക്ക് തിരിച്ചു പോകേണ്ടി വരുന്നതും അത്. അഗ്‌ളി സ്റ്റേജിലേക്ക് വരെ ഏത്തുന്നതുമാണ് കഥ.
ലോജിക്ക് ഉള്ള സിനിമ എടുത്തത് ഫാൻസിന് ഇഷ്ടപ്പെടാത്തത് കൊണ്ടോ എന്തോ അജിത്ത് മാറി ചിന്തിച്ചിരിക്കുകയാണ്..ഒരു ലോജിക്ക് ഇല്ലാത്ത സിനിമയാണ് എങ്കിലും തുടക്കം മുതൽ ഒടുക്കം വരെ ബോറടി ഇല്ലാതെ അജിത്ത് ഷോ കണ്ടിരിക്കാം.
അജിത്തിൻ്റെ മുൻകാല ചിത്രങ്ങൾ മാത്രമല്ല പല നടന്മാരുടെ ചിത്രങ്ങൾ റഫറൻസ് വെച്ച് വളരെ മനോഹരമായി സംവിധായകൻ അണിയിച്ചിരിക്കിയിട്ടുണ്ട്..അത് തന്നെ ഈ ചിത്രത്തിൻ്റെ വലിയ ആകർഷകമായി മാറുന്നുണ്ട്.
അർജുൻ ദാസ് എന്ന നടൻ്റെ പെർഫോമൻസ് എടുത്തു പറയണം..അജിത്തിനൊപ്പം കട്ടക്ക് നിൽക്കുന്ന വില്ലനായി അദ്ദേഹം തികങ്ങിയിട്ടുണ്ട്..തൃഷ,പ്രഭു,പ്രിയവാര്യർ,പ്രസന്ന,സുനിൽ , കിംഗ്സിലി എന്നിവർ സപ്പോർട്ട് കൊടുത്തപ്പോൾ യോഗി ബാബു വന്നു പോകുന്നുണ്ട്.
ഇന്ത്യൻ സിനിമയിൽ സ്ക്രീൻ പ്രസൻസ് കൊണ്ട് വിസ്മയിപ്പിക്കുന്ന ആജാനബാ ഹു അജിത്തിൻ്റെ വിളയാട്ടം കാണണം എന്നുണ്ടെങ്കിൽ ലോജിക്ക് തിയേറ്ററിനു പുറത്ത് വെച്ചു ടിക്കെറ്റ് എടുക്കാം. സിനിമാ അനുഭവം സിനിമയുടെ പേരുപോലെ തന്നെ പലർക്കും പലതാവാം.എന്തായാലും എല്ലായിടത്തും സിനിമ ആരവങ്ങൾ മുഴക്കി തകർത്തു ഓടുന്നുണ്ട്..
പ്ര.മോ.ദി.സം
No comments:
Post a Comment