മുൻപ് കണ്ട ഒരു ഹിന്ദി ചിത്രത്തിൻ്റെ റീമേക്ക് ആയതു കൊണ്ട് തന്നെ വളരെ വൈകിയാണ് ഈ ചിത്രം കാണുവാൻ തീരുമാനിച്ചത്.ഹിന്ദിയിലെ തന്നെ പ്രമുഖ നിർമാണ കമ്പനി തന്നെയാണ് ഇത് തമിഴിലേക്ക് മൊഴി മാറ്റിയതും..
മലയാളത്തിലെ ഉർവ്വശി,അപർണ ബാലമുരളിക്കു പുറമേ നമ്മളെ വിട്ടുപോയ കെപിഎസി ലളിത ,രവികുമാർ,കോട്ടയം പ്രദീപ് എന്നിവർ കൂടി അഭിനയിക്കുന്ന സിനിമ ഫീൽ ഗുഡ് സിനിമയാണ്.
റെയിൽവേ ഉദ്യോഗസ്ഥനും കുടുംബവും വളരെ സന്തോഷത്തോടെ കഴിഞ്ഞുകൂടുന്ന അവസരത്തിൽ അവർക്ക് ഇടയിലേക്ക് വരുന്ന ഒരതിഥി അവരുടെ കുടുംബത്തിൽ മൊത്തത്തിൽ പ്രശ്നം സൃഷ്ടിക്കുന്നതും അത് കൊണ്ട് ഉണ്ടാകുന്ന നൂലാമാലകളിൽ അവരനുഭവിക്കുന്ന പ്രശ്‌നങ്ങളുമാണ് ശരവണനും ബാലാജിയും സംവിധാനം ചെയ്ത ചിത്രം പറയുന്നതും.
സത്യരാജ്,ബാലാജി എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്ന സിനിമയിൽ അമ്പതു കഴിഞ്ഞ ദമ്പതികൾക്ക് കുട്ടികൾ ഉണ്ടാകുമ്പോൾ അവരുടെ മക്കളിൽ, കുടുംബത്തിൽ അവരുടെ ബന്ധത്തിൽ ,കൂട്ടുകാരിൽ എങ്ങിനെയൊക്കെ അതിൻ്റെ പ്രത്യാഘാതം ഉണ്ടാക്കും എന്നത് വളരെ സരസമായ രീതിയിൽ ചിത്രം പറയുന്നു .
പ്ര.മോ.ദി.സം
No comments:
Post a Comment