തമിഴിൽ മുൻപേ തന്നെ ധാരാളം വിഷയങ്ങളുമായി കൊച്ചു കൊച്ചു ചിത്രങ്ങൾ വരുന്നുണ്ട് എങ്കിലും അതിൻ്റെ തീം എന്ന് പറയുന്നത് ബിഗ് ബജറ്റ് ചിത്രങ്ങളെ കവച്ചു വയ്ക്കുന്ന തരത്തിൽ ഉള്ളതാണ്..
ചിലപ്പോൾ ഒക്കെ ആലോചിക്കാറുണ്ട് അജിത്ത്,വിജയ്,സൂര്യ എന്നിവരൊക്കെ ആളെ പറ്റിക്കുന്ന ചിത്രങ്ങൾക്ക് പിറകെ പോകാതെ ഇത്തരം ചിത്രങ്ങളിൽ അഭിനയിച്ചാൽ എല്ലാത്തരം പ്രേക്ഷകർക്കും സ്വീകാര്യമാവില്ലേ എന്ന്..പക്ഷെ വിണ്ണിൽ നക്ഷത്രങ്ങൾ ആയി ഉയർന്നു നിൽക്കുന്ന അവർക്ക് താഴേക്ക് വരുവാൻ മടിയായിരിക്കും.
തൊണ്ണൂറു കാലഘട്ടത്തിൽ ചെന്നൈ സെൻട്രൽ ജയിലിൽ ഉണ്ടായ ഒരു" ട്രാജഡിയായ" കലാപം അന്വേഷിക്കാൻ വരുന്ന ഒരു ഉദ്യോഗസ്ഥനിൽ കൂടിയാണ് കഥ പറയുന്നത്.
ശിഖ എന്ന അണ്ടർവേൾഡ് കിങ് ജയിലിൽ നിന്ന് നാട്ടിലെ അധോലോകത്തിൻ്റെ ചരട് വലിക്കുന്നതും ജയില് ഭരണം നടത്തുന്നതും തലവേദനയായപ്പോൾ തീഹാർ ജയിലിലെ സൂപ്രണ്ടിന് ചെന്നയിൽ ഏത്തേണ്ടി വരുന്നു.
വഴിയോരത്ത് അമ്മയും കാമുകിക്ക് ഒപ്പം ദോശ കട നടത്തുന്ന പാർത്ഥിപൻ ഒരു സാമൂഹിക സേവകനെ കൊന്നെന്ന് പറഞ്ഞു കള്ളകേസുണ്ടാക്കി ജയിലിൽ എത്തുന്നു. ശിഖയുടെ നിർദേശപ്രകാരം ആണ് പാർത്ഥിപൻ ചെയ്തതെന്ന് വരുത്തി തീർക്കുന്നു.
സാധാരണക്കാരനായ ഒരു മനുഷ്യനെ അധികാരത്തിൻ്റെ മുഖം രക്ഷിക്കുവാൻ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചു പീഡിപ്പിക്കുമ്പോൾ അയാൾക്ക് അയാളുടെ സ്വഭാവം സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം മാറ്റപ്പെടുന്നു.
ജയില് സൂപ്രണ്ട് ആകുവാൻ ഉടുപ്പും തയിച്ചിരിക്കുന്ന കട്ട ബോമ്മൻ പുതിയ സൂപ്രണ്ട് വരുന്നത് കൊണ്ട് പിന്നിലായി പോകുകയും ചെയ്യുന്നു.തൻ്റെ വഴിയിൽ വിലങ്ങുതടിയായ ആൾ തകരുന്നത് അല്ലെങ്കിൽ തകർക്കുവാൻ അയാള് ശ്രമിക്കുന്നു എങ്കിൽ തെറ്റ് പറയാൻ പറ്റില്ല.
ലഹരി കേസിൽ ജയിലിൽ ആയ ആഫ്രിക്കകാരൻ കെൻ ഡ്രിക് മാനസാന്തരം സംഭവിച്ചു ശിഖ യടക്കം എല്ലാവരെയും നേർവഴിക്ക് നയിക്കുന്നു. അതോടെ ജയിലിൽ ഉള്ള എല്ലാ പ്രവർത്തങ്ങളിൽ നിന്നും ശിഖാ വിട്ടു നിൽക്കുന്നു.എങ്കിലും ശിഖയുടെ വലംകൈ മണി ഇപ്പോഴും തെറിച്ചു തന്നെ നിൽക്കുന്നു. വിധ്വംസക പ്രവർത്തനങ്ങൾ തുടരുന്നു.
ജയില് എസ് പി മായുള്ള ഉരസലിൽ കെൻഡ്രിക്കിന് പ്രാകൃത ശിക്ഷ കിട്ടുന്നത് മരണത്തിൽ കലാശിച്ചതോടെ ശിഖ വീണ്ടും പഴയ ആൾ ആവുന്നതും ജയിലിൽ സംഘർഷം ഉണ്ടാവുകയും ചെയ്യുന്നു..
ഈ കഥാപാത്രങ്ങളെ ഒക്കെ ഇണക്കി ചേർത്ത് ഒരു ക്രൈം ത്രില്ലർ ആണ് സംവിധായകൻ സിദ്ധാർത്ഥ് വിശ്വനാഥ പറഞ്ഞിരിക്കുന്നത്.ജയിലിൻ്റെ പശ്ചാത്തലത്തിൽ പഴയ കാലത്തിൽ പറയുന്ന കഥ ഓരോ നിമിഷവും നമ്മളെ ത്രില്ലിംഗ് മൂഡിലേക്ക് കൊണ്ട് പോകുന്നുണ്ട്.
മലയാളത്തിൽ നിന്ന് ഹക്കീം ഷാ,ഷറഫുദ്ദീൻ,സാനിയ അയ്യപ്പൻ എന്നിവർക്ക് പുറമേ ആർജെ ബാലാജി,ഷെൽവരാഗവൻ,കരുണാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നായകനട ക്കം കാസ്റ്റിംഗ് കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നു എങ്കിൽ സിനിമ വേറെ ലെവലിലേക്ക് പോയേനെ..
പ്ര.മോ.ദി.സം
No comments:
Post a Comment