ഇത് ഒരു കൊച്ചു ചിത്രമാണ്..നിങ്ങളെ ആകർഷിക്കുന്ന താരനിരയോ കണ്ണഞ്ചിപ്പിക്കുന്ന സീനുകളോ പൊടി പറത്തുന്ന സ്റ്റണ്ട് സീനോ ഒന്നും ഇല്ല എന്നാല് ഈ ചിത്രം നിങ്ങളെ ആകർഷിക്കുന്ന തരത്തിൽ സംവിധായകൻ രാഗേഷ് നാരായണൻ അണിയിച്ചിരുക്കിയിട്ടുണ്ട്.
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നവാഗത സംവിധായകനുള്ള അവാർഡ് കരസ്ഥമാക്കിയ ചിത്രം പ്രദർശിപ്പിച്ച മറ്റു സ്ഥലങ്ങളിൽ നിന്നും കുറെ അവാർഡുകൾ നല്ല അഭിപ്രായത്തോട് കൂടി
വാരിക്കൂട്ടിയിട്ടുണ്ടൂ...
ചിത്രം തുടങ്ങുമ്പോൾ നമ്മിൽ വളർത്തി വലുതാക്കിയ ദുരൂഹത ഓരോ സീൻ കഴിയുമ്പോഴും എന്താണ് സംഭവിക്കുക എന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർ തന്നെയാണ് സംവിധാനത്തിൻ്റെ മികവ് വിളിച്ചോതുന്നത്.
ഉള്ളിൽ ആഞ്ഞു കത്തുന്ന തീയിൽ നിന്നും ആശ്വാസം കിട്ടുവാൻ തണുപ്പ് തേടി ചെന്നയിൽ നിന്നും ഉൾനാട്ടിൽ വന്നു താമസിക്കുന്ന ദമ്പതികൾ നാട്ടുകാർക്കിടയിൽ ഒറ്റപ്പെട്ടു താമസിക്കുന്നു.
ആകസ്മികമായി ഒരു നാട്ടുകാരൻ ഒരു രാത്രി അവരെ പിന്തുടർന്ന് കണ്ടെത്തുന്ന രഹസ്യം നാടിനെയും അവരെയും ബാധിക്കുന്നതാണ് സിനിമയുടെ കഥ.
സിനിമക്ക് മുന്നിലും പുറകിലും പുതുമുഖങ്ങൾ ആയതു കൊണ്ട് അവർ വളരെ നല്ല രീതിയിൽ ചിത്രം കൈകാര്യം ചെയ്തിട്ടുണ്ട്..സീനുകൾക്ക് അകമ്പടിയായി എത്തുന്ന പാട്ടുകളും സംഗീതവും ചിത്രത്തിൻ്റെ പ്രയാണത്തിന് അങ്ങേയറ്റം സപ്പോർട്ട് കൊടുത്തിട്ടുണ്ട്.
പ്ര.മോ.ദി.സം
No comments:
Post a Comment