സിദ്ദാർത്ഥ് എന്നൊരു നടൻ ബോയ്സ് എന്ന ചിത്രത്തിലൂടെ നമുക്ക് കേരളീയർക്ക് പരിചിതമാണ്..പിന്നെയും ആണ് രണ്ടു ചിത്രങ്ങളിൽ കൂടി അതിൽ ഒന്ന് ആമിർഖാൻ ഒപ്പം കണ്ട് എങ്കിലും എന്തോ കഴിവ് ഉണ്ടായിട്ടും വലിയ നിലയിൽ എത്തിയില്ല. സിനിമകൾ ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല.
കുറെ കാലത്തേക്ക് പിന്നീട് ഒരു വിവരവും ഉണ്ടായില്ല. കേന്ദ്രസർക്കാരിന് എതിരെ കുറെ പ്രസ്താവനകൾ നടത്തി ഈ അടുത്ത കാലത്ത് ലൈംലൈറ്റിൽ വീണ്ടും എത്തി തുടങ്ങി...അതോടൊപ്പം ചില ചിത്രങ്ങൾ കൂടി ലഭിച്ചു തുടങ്ങി എന്ന് തോന്നുന്നു.
ചിത്ത എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടു എങ്കിലും പിന്നീട് വന്ന ഇന്ത്യൻ 2 ദുരന്തം ആയപ്പോൾ വീണ്ടും പരാജയ പട്ടിക പേറി നടക്കുന്നവനായി മാറി.ഈ ചിത്രവും അതെ ജനുസ്സിൽ പെടുത്തുവാൻ പറ്റുന്ന ഒന്ന് തന്നെയാണ്.
ആക്‌സിഡൻ്റിൽ കുറച്ചു വർഷത്തെ ഓർമകൾ നശിച്ചു പോകുന്ന നായകന് സ്വന്തം ഭാര്യയെ പോലും തിരിച്ചറിയാൻ പറ്റുന്നില്ല എങ്കിലും സുഹൃത്തുക്കളെ ,മാതാപിതാക്കളെ ഒക്കെ മനസ്സിലാക്കുന്നുണ്ട്.
ഒന്നിച്ചു ജീവിച്ച സമയത്ത് ഭാര്യയുടെ പ്രവർത്തി കണ്ടാൽ തന്നെ ഒരടി വെച്ച് കൊടുക്കണ്ട പ്രകൃതം ആയിട്ടുകൂടി മറവിയിൽ ഉള്ള സമയത്ത് വീണ്ടും അയാള് അവളെ പ്രോപോസ് ചെയ്യുന്നുണ്ട്.. അപ്പോ സിനിമയുടെ പോക്ക് ഊഹിക്കാൻ പറ്റുമല്ലോ..മുൻപേ പറഞ്ഞു പഴകിയ കഥ വീണ്ടും തുടച്ചു മിനുക്കി എടുത്തിരിക്കുന്നു.
എങ്ങിനെ എന്തുകൊണ്ട് ആകിസിഡൻറ് ഉണ്ടായി എങ്ങിനെ ഓർമ നഷ്ടപ്പെട്ടു എന്നൊക്കെ മനസ്സിലാക്കുമ്പോൾ അയാള് ഭാര്യയുടെ സ്നേഹവും കടപ്പാടും അവളുടെ പോരാട്ടവും ഒക്കെ മനസ്സിലാക്കുന്നു.
'ഹിജാബ് 'വിഷയം അടക്കം തൻ്റെ രാഷ്ട്രീയ നിലപാട് കുത്തിതിരുകി കയറ്റാൻ കഥക്ക് ആവശ്യം ഇല്ലാഞ്ഞിട്ടും ശ്രമിക്കുന്നുണ്ട് സിദ്ധാർഥ സിനിമയിൽ..പക്ഷേ അതൊക്കെ വെറുതെയായി പോയി എന്ന് മാത്രം.
പ്ര.മോ.ദി.സം
No comments:
Post a Comment