പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വീരനും ധീരനും ശൂരനുമായ നായകൻ്റെ സാഹസിക പ്രകടനം തന്നെയാണ് ചിത്രത്തിൽ മുഴുവൻ..വിക്രം പതിവ് പോലെ അഴിഞ്ഞാടി സിനിമയെ താങ്ങി നിർത്തുന്നുണ്ട്..സുരാജ് കട്ടക്ക് ഒപ്പം നിൽക്കുന്നു എന്നും പറയാം.
പാടി പതിഞ്ഞ കഥ പറയുമ്പോൾ എന്തെങ്കിലും പുതുമ നിറക്കണം എന്ന് കരുതി ഏതാണ്ട് എന്തൊക്കെയോ ചേർത്ത് കൂട്ടി യോജിപ്പിച്ച് കഥ പറഞ്ഞു പരത്തുകയാണ്..എങ്കിലും ഒരിക്കലും ഒരു പുതുമ പോലും അവകാശപ്പെടുവാൻ ഇല്ലാതെ പതിവ് രീതിയിൽ മുന്നോട്ടു പോകുകയാണ്..എല്ലാം പ്രേക്ഷകന് മുൻകൂട്ടി ഊഹിക്കും വിധമാണ് തിരക്കഥ.
കുറച്ചുകൂടി വെട്ടി ഒതുക്കി നല്ല രീതിയിൽ കഥ പറഞ്ഞു പോയെങ്കിൽ ബോക്സോഫീസിൽ ഇപ്പൊൾ ഉള്ളതിനേക്കാൾ നേട്ടം ഉണ്ടാക്കുവാൻ സാധിച്ചേനെ..
കുറേയായി ഒരു ഹിറ്റ് ചിത്രം ഇല്ലാത്ത വിക്രമിന് ഇത് ഒരു ഹിറ്റ് നൽകും എന്ന് പ്രതീക്ഷിച്ചു എങ്കിലും ആദ്യം ഇടിച്ചു കയറി കണ്ട പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പ്രകടനം ഇല്ലാത്തത് കൊണ്ട് തന്നെ പിന്നീട് പിറകോട്ട് പോയി.
മുമ്പ് വിധ്വംസക പ്രവർത്തനങ്ങൾ ചെയ്തു കൂട്ടിയ ആൾ എല്ലാം ഉപേക്ഷിച്ച് കുടുംബസ്ഥനായി കഴിയേണ്ടി വരികയും പിന്നീട് ഒരാപൽഘട്ടത്തിൽ നിഷേധിക്കുവാൻ പറ്റാത്ത ആൾ സഹായം ചോദിച്ചു വരുന്നത് കൊണ്ട് വീണ്ടും അതിലേക്ക് പോകേണ്ടി വരുന്നതും പിന്നീട് അതുകൊണ്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങളുമാണു സിനിമ പറയുന്നത്.
പ്ര.മോ.ദി.സം