Wednesday, March 16, 2022

F .I .R

 



രാക്ഷസൻ എന്ന ചിത്രത്തിലൂടെ വേറിട്ടൊരു പോലീസ് കഥ പറഞ്ഞു ത്രസിപ്പിച്ച വിഷ്ണു വിശാലിൻ്റെ പുതിയ ചിത്രമാണ് ഫൈസൽ ഇബ്രാഹിം റയീസ് എന്ന FIR.






മനു ആനന്ദ് സംവിധാനം ചെയ്ത ചിത്രം നമ്മുടെ നാടിനെ നശിപ്പിക്കുന്ന ചിദ്രശക്തികളെ കുറിച്ചും NIA അന്വേഷണത്തെ കുറിച്ചും പറയുന്നു.








മുസ്ലിം ആയതിൻ്റെ പേരിൽ മാത്രം അവഗണനയും അപമാനവും നേരിടേണ്ടി വരുന്ന യുവാക്കളുടെ കഥ കൂടിയാണ് ഇത്. മത പുസ്തകങ്ങളിലെ വാക്കുകളും മറ്റും അർത്ഥം പൂർണമായി ഗ്രഹിക്കാതെ സ്വന്തം മനസ്സിന് ഉതകുന്ന വിധം മാറ്റി മറിച്ചു മറ്റു മതസ്ഥരെ കൊന്നൊടുക്കാൻ ആഹ്വാനം ചെയ്യുന്നത് കൊണ്ട് മാത്രം ഒരു മതം ഇപ്പൊൾ ലോകത്തിൻ്റെ നിരീക്ഷണത്തിൽ ആണ്.അത് കൊണ്ട് തന്നെ ചുരുക്കം ചിലർ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ പഴി എല്ലാവരെയും ബാധിക്കുന്നു.








അത് കൊണ്ട് തന്നെ അവർ ചെയ്യുന്ന ഓരോരോ പ്രവർത്തിയും രാജ്യത്തിൻ്റെ നിരീക്ഷണ വലയത്തിൽ ആണ്. അത് കൊണ്ട് മാത്രം ഇവയൊക്കെ ബാധിക്കുന്നത് നിരപരാധികൾ ആയ ഒരു സമൂഹത്തെ തന്നെയാണ്..അങ്ങിനെ ഒരു കുടുക്കിൽ പെട്ടുപോയി ജീവിതം തന്നെ നശിച്ചു പോയവരുടെയും നശിപ്പിച്ചവരുടെ ഒക്കെ കഥയാണ് നമ്മളെ  ഈ ചിത്രത്തിലൂടെ കാണിക്കുന്നത്.




NIA അന്വേഷണ രീതികൾ അഭ്രപാളികളിൽ കാണുന്ന നമ്മളിൽ തന്നെ അസ്വസ്ഥത സൃഷട്ടിക്കുമെങ്കിലും എത്ര ബുദ്ധിപരമായി അവർ മുന്നോട്ടു നീങ്ങുന്നു എന്നത് നമുക്ക് ചിത്രത്തിൻ്റെ അവസാന ഭാഗത്ത് മനസ്സിലാകും.





ചില ലോജിക് ഇല്ലായ്മ പോരായ്മ ആകുന്നുണ്ട് എങ്കിൽ പോലും നല്ല രീതിയിൽ തന്നെയാണ് ഈ കുറ്റാന്വേഷണ ചിത്രം അണിയിച്ചൊരുക്കിയത്.


പ്ര .മോ. ദി. സം

www.promodkp.blogspot.com

No comments:

Post a Comment