Thursday, March 17, 2022

നൈറ്റ് ഡ്രൈവ്

 



ഒരു "രാത്രി ഡ്രൈവ്നു" പോകുന്ന കമിതാക്കൾക്ക്  അന്ന് ഒരു രാത്രി ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത വിധത്തിൽ  സംഭവിക്കുന്ന കാര്യങ്ങളാണ് വൈശാഖ് എന്ന സംവിധായകൻ പറയുന്നത്.



മാധ്യമ പ്രവർത്തകയുടെ വെളിപ്പെടുത്തൽ കൊണ്ട് മന്ത്രി സ്ഥാനം പോകും എന്നുറപ്പായത്തോടെ എന്തെങ്കിലും ഉടായിപ്പ് കാണിച്ചു എങ്കിലും പിടിച്ച് നിന്ന് രക്ഷപെടുവാൻ മുഖ്യമന്ത്രി അയാൾക്ക് അനുവദിക്കുന്നതും ഒരു രാത്രിയാണ്.. ആ രാത്രിയിൽ അയാള് അതിനു വേണ്ടി ചെയ്തു കൂട്ടുന്ന പ്രവർത്തികൾ അയാളുടെ ചുറ്റിലുമുള്ള ആളുകൾക്കും അയാളുമായി ബന്ധം പോലുമില്ലാത്ത പലരെയും ബാധിക്കുന്നു.അങ്ങിനെ പലരെയും ബന്ധിച്ച ആ രാത്രിയുടെ കഥ വെടിപ്പായി പറഞ്ഞിട്ടുണ്ട് .



ചില താരങ്ങൾ വൺ ടൈം "വണ്ടർ'"  കൊണ്ട് പേരെടുത്ത് പോയത് കൊണ്ടും സുഹൃത്ത് ബന്ധം കൊണ്ടും സിനിമയിൽ ഗോഡ് "ഫാദർ "ഉള്ളത് കൊണ്ടും നിരവധി അവസരങ്ങൾ കിട്ടുന്നുണ്ട്..പക്ഷേ അങ്ങിനെ താരങ്ങളെ ഉൾപ്പെടുത്തുന്നത് സിനിമക്ക് ഗുണം ചെയ്യില്ല എന്ന് മരക്കാർ മുൻപ് തെളിയിച്ചതാണ്.


"പട "എന്ന ചിത്രം റഫർ ചെയ്താൽ മതി.. എത്ര വലിയവൻ ആയാലും നടന്മാരെ എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് ഒരു പുതുമുഖ സംവിധായകൻ കാണിച്ചു തരുന്നുണ്ട്..വല്യ സംവിധായകർ എന്ന് കരുതുന്ന ചിലർ കമൽ എന്ന നവാഗതനെ കണ്ടു പഠിക്കാവുന്നതാണ്.


ഉള്ള പല്ല് മുഴുവൻ ചിരിച്ചു കാണിക്കുന്നതും കണ്ണ് തുറിക്കുന്നതും മാത്രമല്ല അഭിനയം എന്നു ചിലരെങ്കിലും ഇനിയും പഠിക്കണം. മുഖത്ത്  എന്തെങ്കിലും ഭാവം ഒക്കെ വരണം.( ലാലേട്ടൻ പറഞ്ഞത് പോലെ അഭിനയം പഠിച്ചു ഇതേ കുറിച്ച് പറയണം എന്ന് തോന്നിയില്ല)



വളരെ ഇമ്പ്രസ് ഉള്ള കഥാപാത്രം എങ്ങിനെ നശിപ്പിക്കാൻ പറ്റും എന്ന്  അവർ  വീണ്ടും വീണ്ടും തെളിയിക്കുന്നുണ്ട്. ഇനിയെങ്കിലും കാമ്പുള്ള  കഥാപാത്രങ്ങൾ ആരെയെങ്കിലും ഏൽപ്പിക്കുമ്പോൾ വെറുതെ ആയി പോകരുത് എന്ന് സംവിധായകൻ ചിന്തിക്കണം.


വൈശാഖ് എന്ന ബ്രമാണ്ട സംവിധായകൻ മുൻപും ഇത് പോലെയുള്ള ചെറിയ ചിത്രങ്ങൾ എടുത്ത് കാണികളെ ആകർഷിച്ചിട്ടുണ്ട്...ഇന്ദ്രജിത്ത് പോലെ അപാര  കഴിവ് ഉള്ള നടന്മാർക്ക് മലയാള സിനിമ അർഹിക്കുന്ന അംഗീകാരം ഇനിയും കൊടുത്തിട്ടില്ല എന്ന് പറയുന്നതിൽ വിഷമമുണ്ട്..


പ്ര .മോ .ദി .സം

www.promodkp.blogspt.com

No comments:

Post a Comment