Monday, March 7, 2022

ഫാൻസും അണികളും

 





ഇപ്പോളത്തെ മലയാള സിനിമയുടെ വലിയ ശാപം താരങ്ങളുടെ ഫാൻസുകൾ തന്നെയാണ്..തൻ്റെ ആരാധനമൂർത്തിയായ താരത്തിൻ്റെ സിനിമ വിജയിപ്പിക്കുവാൻ അവർ കാണിക്കുന്ന കോപ്രായങ്ങൾ ബാധിക്കുന്നത് സിനിമ വ്യവസായത്തെ തന്നെയാണ്. മുൻപൊക്കെ ആദ്യ ദിവസം തന്നെ  കുടുംബസമേതം സിനിമ കാണുവാൻ കൂടുതൽ ആളുകൾ വന്നിരുന്നതാണ്.പക്ഷേ ഇന്ന് ആർപ്പു വിളികളും കൂവലും കൊണ്ട് ശബ്ദമയമായ തിയേറ്ററിൽ  തുടക്കം ദിവസങ്ങളിൽ കുടുംബ സമേതം സിനിമക്ക് പോകുവാൻ പലർക്കും മടിയാണ്. എന്തിന് താര"പൊലിമ" തലക്ക് പിടിക്കാത്ത സാധാരണക്കാർ പോലും ഇവരുടെ ബഹളത്തിൽ സംഭാഷണങ്ങൾ മുങ്ങിപോകും എന്ന് പേടിച്ച് പോകാറില്ല.





പിന്നെ ഫാൻസിൻ്റെ  മറ്റൊരു പരിപാടി  എതിർനടൻ്റെ സിനിമകൾ ഡീ ഗ്രേഡ് ചെയ്യുക എന്നതാണ്..ആദ്യ ദിനം തന്നെ പോയി കണ്ടവരിൽ നിന്നും ന്യൂനതകൾ മനസ്സിലാക്കി പടം മൊത്തത്തിൽ മോശം എന്ന് കണ്ടവനും കാണാത്തവരും  പ്രചരിപ്പിക്കും.




അത് കൊണ്ട് തന്നെ നല്ല

സിനിമ ആയിട്ട് കൂടി പല സിനിമകൾക്കും പ്രേക്ഷകരെ കിട്ടുന്നില്ല..പല നല്ല ചിത്രങ്ങൾക്കും വേണ്ടത്ര കാണികൾ ഉണ്ടാകുന്നില്ല. അത് കൊണ്ട് മാത്രമാണ് പലപ്പോഴും തിയേറ്ററിൽ ലാഭം ഉണ്ടാക്കാത്ത സിനിമകൾ സ്വീകരണമുറിയിൽ തരംഗം ആകുന്നതും.




ഒരു സിനിമ കാണുക എന്ന് പറഞ്ഞാല് ഈ കാലത്ത് വലിയൊരു ചിലവ് തന്നെയാണ് അത് കൊണ്ട് തന്നെ മോശം എന്ന് പറയപ്പെടുന്ന സിനിമ കണ്ട് വെറുതെ  പണം നഷ്ട്ട പെടുത്താൻ സാധാരണക്കാർ മടിക്കും.. ശരിക്കും നമ്മൾ കണ്ടു വിലയിരുത്തേണ്ടത് ആണ് സിനിമ മറ്റുള്ളവരുടെ കാഴ്ച ആയിരിക്കില്ല നമ്മുടെ ആസ്വാദനം.അത് കൊണ്ട് കണ്ടതിനു ശേഷം ശരിയായ സത്യസന്ധമായ  അഭിപ്രായം മാത്രം പറയുക..


പത്തിരുപത് കൊല്ലം മുൻപേ  അന്യനാട്ടിൽ പ്രേക്ഷകർ ചെയ്യുന്ന കോപ്രായങ്ങൾ നമ്മൾ മല്ലൂസിലേക്ക് ഇപ്പൊൾ ആണ് വന്നു തുടങ്ങിയത്.അന്ന് അതൊക്കെ കണ്ടു ചിരിച്ചു പരിഹസിച്ച നമ്മൾ ഇന്ന് അതേ പ്രവർത്തി ചെയ്തു സ്വയം പരിഹാസ്യാരായി മാറുന്നു.



വാൽക്കഷ്ണം: നമ്മുടെ രാഷ്ട്രീയ പാർട്ടികളുടെ അണികളുടെയും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രവർത്തികൾ ഇത് തന്നെയാണ്...നമ്മുടെ നേതാവ് എന്ത് പോക്രിത്തരം കാണിച്ചാലും പ്രവർത്തിച്ചാലും കീ ജയ്...പിന്നെ ഫാൻസുകാരെ കൊണ്ട് ഒരു സമാധാനം ഉണ്ടു അവർ താരങ്ങൾ പറഞ്ഞു എതിരാളികളെ കൊല്ലാൻ ഇറങ്ങുന്നില്ല.


പ്ര .മോ .ദി .സം

No comments:

Post a Comment