Sunday, March 6, 2022

നാരദൻ



ഇന്ന് സമൂഹത്തിൽ ഏറ്റവും മലിനമായിരിക്കുന്ന തൊഴിലിടം മാധ്യമ മേഖലയാണ്..എത്ര എത്ര വ്യാജ വാർത്തകൾ ആണ് ഇവർ ബ്രേക്കിംഗ് ന്യൂസ് എന്ന പേരിൽ ചമക്കുന്നത്...എന്നിട്ട് അത് വ്യാജമാണെന്ന് തെളിഞ്ഞാൽ പോലും അത് മാറ്റി പറയുവാൻ അല്ലെങ്കിൽ ക്ഷമ ചോദിക്കുവാൻ തയ്യാർ ആകുകയില്ല.




മുൻപ് ഒന്നോ രണ്ടോ ചാനലിൽ നിന്നും നൂറിൽപരം ചാനൽ ഉണ്ടായപ്പോൾ സ്വാഭാവികമായും വാർത്തകൾക്ക് പഞ്ഞം വന്നു മൽസരവും കൂടി.. അപ്പോൾ പിന്നെ സ്വയം വാർത്തകൾ സൃഷ്ടിക്കുക എന്ന അധഃപതനത്തിലേക്ക് വാർത്ത മേഖലകൾ പോകേണ്ടി വന്നു .അതിനു പലപ്പോഴും ബലിയാടുകൾ  ആയത്  നിരപരാധികൾ തന്നെയായിരുന്നു.അങ്ങിനെ ആയിരക്കണക്കിന് പേർക്കെങ്കിലും സമൂഹത്തിൽ അപമാനിതനായി ജീവിക്കേണ്ടി വന്നു. ഇന്നും ജീവിക്കുകയും ചെയ്യുന്നു.



അങ്ങനെയുള്ള മാധ്യമങ്ങളുടെ കള്ളത്തരങ്ങൾ ആണ് ആഷിക് അബൂ "നാരദൻ "എന്ന ചിത്രത്തിൽ കൂടി പറയുന്നത്..അതിനിടയിൽ ഓണത്തിനിടയിൽ പുട്ട് കച്ചവടം എന്നപോലെ ആഷിക്ക് ചിലരെ വെളുപ്പിക്കാൻ കൂടി ശ്രമം നടത്തുന്നത് കൊണ്ട് മുൻപുള്ള ആഷിക്ക് ചിത്രങ്ങൾ പോലെ അത്ര കാമ്പുള്ള സിനിമ അല്ലാതെ ആയിപോകുന്നുണ്ട്.



വളരെ പ്രാധാന്യമുള്ള രംഗങ്ങൾ അവതരിപ്പിക്കുവാൻ അന്നബെൻ പോലുള്ള നടിയെ കാസ്റ്റ് ചെയ്തതും വിനയായിട്ടുണ്ട്...സംഭാഷണങ്ങൾ പറഞ്ഞു പോകുകയല്ലതെ അത് പ്രതിഫലിപ്പിക്കാൻ ആ മുഖത്തിന് പറ്റുന്നില്ല... ലൂക്മാൻ ഗതി അതിലും പരിതാപകരം..



 ഷറഫുദ്ദീൻ,ടോവിനോ ,ജയരാജ് വാര്യർ, ഇന്ദ്രൻസ് ,എന്നിവർ കൂട്ടത്തിൽ കൂടുതൽ നന്നായി എന്ന് പറയാം..താരപദവിയിൽ തുടരുമ്പോഴും ഇത്തരം റോളുകൾ സ്വീകരിക്കുന്ന ടോവിനോ അഭിനന്ദനം അർഹിക്കുന്നു..

 റിലീസ് ചെയ്ത സമയവും നല്ലതല്ല .ഭീഷ്മ പർവ്വം പോലെയുള്ള മമ്മൂട്ടി ചിത്രങ്ങൾക്കൊപ്പം മത്സരിക്കുന്നത് ചിത്രത്തിന് വിനയായേക്കും.

പ്ര .മോ. ദി. സം

No comments:

Post a Comment