Tuesday, March 15, 2022

റൈറ്റർ

 



നമ്മുടെ പോലീസ് എന്ന് പറയുന്നത് ജനങ്ങളുടെ നാടിൻ്റെ സംരക്ഷണത്തിന് വേണ്ടി ഉള്ളതാണ്..പക്ഷേ പലപ്പോഴും ആ സേന അത് മറന്ന്പോകുന്നതായി സമീപകാല സംഭവങ്ങൾ അടിവരയിട്ടു പറയുന്നുണ്ട്..






പോലീസിൽ മേലാളന്മാർ തൻ്റെ താഴെ തട്ടിൽ ഉള്ളവരെ അടിമകളെ പോലെ കാണുന്നതും പ്രശ്നം തന്നെയാണ്..ജോലി ഭാരവും മറ്റു മാനസിക സംഘർഷങ്ങളും അവനെ ചില സമയത്ത് ആത്മഹത്യയിലേക്ക് വരെ നയിക്കുന്നു 






ചുരുങ്ങിയ വർഷത്തിനുള്ളിൽ നൂറിൽപരം ഇത്തരം സംഭവങ്ങൾ ഉണ്ടായപ്പോൾ അതേ കുറിച്ച് അന്വേഷിക്കാൻ ഒരു വിദ്യാർത്ഥി താല്പര്യപ്പെടുന്നു.. ആ വിഷയത്തിൽ പഠിച്ചു ഡോക്ടറേറ്റ് എടുക്കുവാൻ ശ്രമിച്ച വിദ്യാർത്ഥി സേനയുടെ കണ്ണിലെ കരടായി മാറുന്നു.ചതിയിലൂടെ  പോലീസ് അവനെ കുടിക്കിയപ്പോൾ എഫ് ഐ ആർ എഴുതിയ റൈറ്റ്റുടെ  മിടുക്ക് കൊണ്ട് പുറത്തിറങ്ങാൻ പറ്റാത്ത വിധം അകപ്പെടുന്നു.






അറിയാതെ ചെയ്ത  പ്രവർത്തിയിൽ നിരപരാധി കുടുങ്ങും എന്ന് മനസ്സിലാക്കിയ റൈറ്റർ അവനെ രക്ഷപ്പെടുത്തി എടുക്കുവാൻ ശ്രമിക്കുന്നതാണ് ഫ്രങ്കളിൻ ജേക്കബ് സംവിധാനം ചെയ്ത ചിത്രം പറയുന്നത്.








സിനിമകളിൽ തുടർപരീക്ഷണം തുടരുന്ന,നമ്മൾ ഒക്കെ ഒരുകാലത്ത് ആക്ഷേപിച്ചു മൂലയിലാക്കിയ തമിഴു സിനിമ പ്രേക്ഷകരെ കൂടുതൽ സിനിമയിലേക്ക് അടുപ്പിക്കാൻ വേണ്ട ചിത്രങ്ങൾ സംഭാവന ചെയ്യുന്നത് അഭിനന്ദനീയമാണ്..പ്രത്യേകിച്ച് ഇരുപത് വർഷം മുൻപത്തെ തമിഴു നാട്  കൾച്ചർ ഇന്ന് കേരള ഫാൻസുകൾ ഇവിടെ പുനർസൃഷ്ട്ടിക്കുമ്പോൾ....


പ്ര .മോ. ദി .സം

No comments:

Post a Comment