Friday, September 24, 2021

സണ്ണി

 



ഒറ്റപ്പെടുന്ന അവസ്ഥ ഭീകരമാണ്.. ഏകാന്തത, അത് അനുഭവിച്ചവർ ക്കു മാത്രമേ അതിൻ്റെ ഭീകരാവസ്ഥ മനസ്സിലാകൂ ..ഇപ്പൊൾ കുറേപ്പേർ കോവിഡ് കാരണം അങ്ങിനെ ഒരവസ്ഥയിൽ ആണ്..സണ്ണിയും അങ്ങിനെ ആയിരുന്നു..സാധാരണക്കാരെ പോലെ ആയിരുന്നില്ല സണ്ണി പലതരം ടെൻഷൻ കാരണം ഗള്ഫില് നിന്നും നാട്ടിലേക്ക് എത്തിയതാണ്..നിർബന്ധിത ക്വാരൻടൈൻ കാരണം ഹോട്ടെൽ റൂമിൽ തളച്ചിടപ്പെടുകയാണ്.



മദ്യത്തിൽ ആദ്യത്തെ ദിവസങ്ങൾ തള്ളി നീക്കിയ സണ്ണി അത് തീർന്നപ്പോൾ വേവലാതിപ്പെടുകയാണ്.പലരോടും ആവശ്യപ്പെട്ടിട്ടും കോവിഡ് കാലം ആയത് കൊണ്ടും മദ്യം നിരോധിച്ചത് കൊണ്ടും പലരും തെന്നി മാറുന്നു.പലവിധ ടെൻഷൻ മദ്യത്തിൻ്റെ ലഹരിയിൽ മറക്കുന്ന സണ്ണി അത് കൂടി കിട്ടാതെ ആകു ബോൾ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിക്കുന്നു.






വളരെ വിശ്വസിക്കുന്ന കൂട്ടുകാരൻ ബിസിനെസ്സ് നടത്തുവാൻ നല്ല ജോലി പോലും ഉപേക്ഷിക്കുവാൻ പറഞ്ഞു  ക്ഷണിച്ചു വരുത്തി ചതിച്ചാൽ ഉണ്ടാകുന്ന അവസ്ഥ ഉണ്ടല്ലോ അതും ഭീകരമാണ്..അനുഭവിച്ചറിഞ്ഞു എന്നത് കൊണ്ട് തന്നെ സണ്ണിയുടെ അവസ്ഥ എനിക്ക് മനസ്സിലാകും..സണ്ണിയുടെ അവസ്ഥയിലൂടെ കടന്നു പോയത് കൊണ്ട് സണ്ണിയെ ഞാൻ ഒരിക്കലും കുറ്റം പറയുകയുമില്ല..അത് കഴിഞ്ഞ് ഒറ്റപ്പെടുന്ന അവസ്ഥയിൽ എത്തുന്ന ഒരാളുടെ കഥയാണ് സണ്ണി.






രഞ്ജിത്ത് ശങ്കർ ജയസൂര്യ കൂട്ട് കെട്ട് കുറെ നല്ല ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ചിട്ടുണ്ട്..അതിൽ കുറെ പരീക്ഷണ ചിത്രങ്ങൾ കൂടി ഉണ്ടായിരുന്നു..അത് പോലെ ഈ കോവിട് കാലത്തെ നല്ലൊരു പരീക്ഷണ ചിത്രം തന്നെയാണിത്.


ഭൂരിഭാഗവും ജയസൂര്യ എന്ന നടൻ മാത്രമാണ് ഫ്രയിമിൽ ഉള്ളത്.. ഒന്നേ മുക്കാല് മണിക്കൂർ ഒരാളെ തന്നെ അധികം ബോറടിപ്പിക്കാതെ  കാണിക്കണം എങ്കിൽ കുറച്ചൊന്നുമല്ല ഹോം വർക്ക് ചെയ്യേണ്ടത്. രഞ്ജിത്തും ജയസൂര്യയും എത്തി നല്ലവണ്ണം ചെയ്തു എന്നതിന് നല്ലൊരു ഉദാഹരണം ആണ് ഈ കൊച്ചു ചിത്രം.







ഇതിൽ മലയാളത്തിലെ കൂടുതൽ നടന്മാർ പ്രത്യക്ഷപ്പെടുന്നുണ്ട്..അത് ശബ്ദത്തിൽ കൂടി ആണെന് മാത്രം...ആളുകളെ കാണിക്കാതെ അത് നന്നായി വിജയിപ്പിച്ചു എന്നത് തന്നെയാണ് ഈ ചിത്രത്തിൻ്റെ വിജയം.


പ്ര.മോ. ദി .സം

No comments:

Post a Comment