Monday, February 25, 2013

സംശയം

മകന്റെ സംശയങ്ങള്‍ പലപ്പോഴും എന്നെ ഉത്തരം നല്‍കുന്നതില്‍ നിന്നും വിഷമിപ്പിക്കാറുണ്ട്.ഇപ്പോഴത്തെ കുട്ടികള്‍ക്ക്  ഒക്കെ വിരല്‍ തുമ്പില്‍ വിവര സാങ്കേതിക വിദ്യ ഉള്ളത് കൊണ്ട്  എല്ലാറ്റിനെ പറ്റിയും നല്ല ബോധം ഉണ്ട്.നമ്മള്‍ അവരെ കളിപ്പിക്കാന്‍ പറഞ്ഞാല്‍ അന്നേരം തന്നെ പിടിക്കപ്പെടും.അത് കൊണ്ട് തന്നെ പൂര്‍ണ ബോധ്യം ഉണ്ടെങ്കില്‍ മാത്രമേ ഉത്തരം കൊടുക്കാറുള്ളൂ .പലപ്പോഴും ഒഴിവുകഴിവുകള്‍ പറയുകയാണ്‌ പതിവ്.അല്ലെങ്കില്‍ അവരെപോലെ നെറ്റില്‍ തപ്പും .എങ്കിലും അവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്  സൂപ്പര്‍ മാന്‍,ജെയിംസ്‌ ബോണ്ട്‌ തുടങ്ങി അമാനുഷികരുടെ വിവരങ്ങള്‍ തിരക്കുവാന്‍ ആണെന്നും തോന്നിയിട്ടുണ്ട്.ടി.വി തുറന്നാല്‍ കാര്‍ടൂണ്‍ ചാനലും കമ്പ്യുറ്റര്‍ തുറന്നാല്‍ ഗെയിംലേക്കും പോകുന്നതില്‍ അവനെ പല തവണ വഴക്ക് പറഞ്ഞിട്ടുണ്ട്.

ഇന്നലെ രാത്രി ഭക്ഷണം ഒക്കെ കഴിച്ചു വിശ്രമിക്കുമ്പോള്‍ എന്നെ കൊതുക് വട്ടമിടുവാന്‍ തുടങ്ങി.ഉപദ്രവിച്ചതിനെയോക്കെ പിടിക്കുവാന്‍ ഞാനും ശ്രമിച്ചു.അന്നേരം അവന്‍ ഒരു സംശയവുമായി വന്നു

"അച്ഛാ ..എന്തിനാണ് മനുഷ്യര്‍ക്ക് ദൈവം വ്യത്യസ്ഥ രക്ത ഗ്രൂപുകള്‍കൊടുത്തിരിക്കുന്നത്‌ ?"

ഞാന്‍ ഞെട്ടി.അറിയാത്ത കാര്യമാണ്.മുന്‍പ് ചിന്തിച്ചത് പോലും ഇല്ല ഈ കാര്യം.തല കുനിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു

"അറിയില്ല "
"അയ്യേ അറിയില്ലേ ...അത് കൊതുകുകള്‍ക്ക് diffrent flavour ആസ്വദിക്കുവാന്‍ വേണ്ടിയാണ് "
അതും പറഞ്ഞവന്‍ ചിരിച്ചു .എന്നെ ആക്കിയ ഒരു ചിരി.

(ഇത് ഇന്നലെ എന്നെ തോല്പിച്ച മകന്റെ ചോദ്യം )

2 comments:

  1. ഞാന്‍ ഞെട്ടി.അറിയാത്ത കാര്യമാണ്.മുന്‍പ് ചിന്തിച്ചത് പോലും ഇല്ല ഈ കാര്യം.തല കുനിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു

    "അറിയില്ല "
    "അയ്യേ അറിയില്ലേ ...അത് കൊതുകുകള്‍ക്ക് diffrent flavour ആസ്വദിക്കുവാന്‍ വേണ്ടിയാണ് "
    അതും പറഞ്ഞവന്‍ ചിരിച്ചു .എന്നെ ആക്കിയ ഒരു ചിരി.
    ഇനി അടുത്ത ചോദ്യങ്ങള്‍ വരുംബെഴെക്കും കുറച്ചു ജെനറല്‍നോലജ് പഠിച്ചു വച്ചോ? ഉത്തരം റെഡി ആക്കാന്‍ ..

    ReplyDelete
  2. ശ്രമിക്കുന്നുണ്ട് ....പണ്ടത്തെപോലെ ഓര്മ നില്‍ക്കുനില്ല ..എന്നാലും പിടിച്ചു നില്ക്കാന്‍ പഠിക്കണം

    ReplyDelete