Saturday, February 2, 2013

വിശ്വരൂപം

ബാംഗ്ലൂര്‍ സിറ്റിക്കു പുറത്തെ തിയെറ്ററിന് മുന്‍പില്‍ ഭയങ്കര സംഘര്‍ഷം.കമലഹാസന്റെ ചിത്രം വിശ്വരൂപം കാണുവാന്‍ എത്തിയവരും ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ എത്തിയവരും.അടിപിടിക്കിടയില്‍ തീയറ്ററിനു കേടുപാടുകള്‍ സംഭവിക്കുന്നു.ആരോ അറിയിച്ചു പോലീസുകാര്‍ എത്തിയതോടെ രംഗം ഒരുവിധം ശാന്തമായി.പോലീസുകാര്‍ എല്ലാവരെയും തീയറ്ററിനു വെളിയിലാക്കി ഗേറ്റ് പൂട്ടിച്ചു.സിനിമ തടയുന്നവര്‍ വിജയിച്ചു.പരാജയപെട്ടത്‌  മതേതരത്വവും കമലഹാസനും സിനിമ പ്രേമികളും തിയേറ്റര്‍ ഉടമകളും ജീവനക്കാരും .പ്രദര്‍ശനം തടഞ്ഞതോടെ  അവര്‍ ആരവം മുഴക്കി മറ്റൊരു തീയറ്ററിലേക്ക്.സിനിമ കാണുവാന്‍ പറ്റാത്ത വിഷമത്തോടെ സിനിമ പ്രേമികള്‍ .

ആരവം മുഴക്കി ഇതുവരെ കാണാത്ത ഒരു കൊടിയും (പുതിയ പുതിയ സം ഘടനകള്‍ പിറക്കുകയല്ലേ) പിടിച്ചു പോകുന്ന ഒരുവനെ ശ്രദ്ധിച്ചു .സലിം അല്ലെ അത്.? അതെ സലിം തന്നെ .എന്റെ നാട്ടുകാരന്‍.കമല്‍ ആരാധകന്‍ എന്ന നിലയില്‍ നാട്ടില്‍ സുപരിചിതന്‍.നാട്ടില്‍ ആയിരുന്നപ്പോള്‍ നല്ല  പരിചയം ഉണ്ട്..നായകനും ഇന്ത്യനും ഒക്കെ ടാക്കീസില്‍ പോയി അഞ്ചും പത്തും തവണ കണ്ടവന്‍.കമലിന്റെ എല്ലാ പടങ്ങളും ആദ്യ ദിവസം ആദ്യ ഷോ തന്നെ കണ്ടിറങ്ങുന്നവന്‍.നല്ലതായാലും മോശം ആയാലും നല്ലതെന്ന് പറഞ്ഞു എല്ലാവരെയും കാണുവാന്‍ പ്രേരിപ്പിക്കുന്നവന്‍.മുഴുത്ത ഒരു കമല്‍ ആരാധകന്‍.

പക്ഷെ ഇവന് ഇത് എന്തുപറ്റി ?ഇവിടെ അവന്‍ കമല്‍ സിനിമക്ക് എതിരെ പ്രകടനം നടത്തുന്നു.സിനിമ പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തിവെപ്പിക്കുന്നു.കമലിന് വേണ്ടി മരിക്കുവാന്‍ വരെ തയ്യാര്‍ ഉള്ളവനാണ്.കമല്‍ കേരളത്തില്‍ വന്നാല്‍ എവിടെയാണെങ്കിലും  പോയി കാണുന്ന ഇവന്‍ കമലിനെ വിട്ടോ?എന്തായാലും അങ്ങിനെ സംഭവിക്കാന്‍ സാധ്യതയില്ല .

അവന്‍ കൊടി  കൂട്ടത്തിലുള്ള ഒരുത്തന് കൈമാറി അടുത്തുള്ള ടീ ഷോപ്പില്‍ കയറി.ഞാനും പിന്നാലെ ചെന്നു.ചെറിയ ചായ കടയാണ്.അവന്‍ ഇരുന്ന മേശയുടെ അപ്പുറത്ത് ഞാനും ഇരുന്നു .ഞാന്‍ വിളിച്ചു.
"സലിം "
അവന്‍ മുഖം ഉയര്‍ത്തി.
"ഹലോ ..നീ  ഇവിടെ ?പുറത്തെവിടെയോ എന്നാണല്ലോ കേട്ടത് ."
"പുറത്തായിരുന്നു ..പക്ഷെ ഇപ്പോള്‍ ഇവിടെയാണ്‌ "
"ആരും പറഞ്ഞില്ല "
"അത് പോട്ടെ നീ എങ്ങിനെ കമലിന്റെ എതിരാളി ആയി "
അവന്റെ മുഖം മാറി ..പിന്നെ പതുക്കെ ചോദിച്ചു

"കണ്ടു അല്ലെ ?"

"അതെ ..അത് കൊണ്ടാണ് നിന്നെ പിന്തുടര്‍ന്ന് വന്നത്."

"എന്ത് പറയാനാണ് ഭായ് ..വേണ്ടി വന്നു..ഇങ്ങിനെ ചെയ്യേണ്ടി വന്നു  "

"ഞാന്‍ ഈ പടം നാട്ടില്‍ നിന്നും കണ്ടതാണ് ,പക്ഷെ നിങ്ങള്‍ പറയുന്ന മാതിരി മതവിരുദ്ധമായി ഒന്നും അതിലില്ല .നിങ്ങളെ അധിഷേപിക്കുന്നുമില്ല .ആരെയും കുറ്റപെടുത്തുന്നുമില്ല "

"അറിയാം ഭായ് ...പക്ഷെ കണ്ടവര്‍ ഒന്നും അല്ല ഇതിനെതിരെ പ്രതികരിക്കുന്നത് .ഇത് ചിലര്‍ക്ക് പേരും പ്രശസ്തിയും കിട്ടുവാനുള്ള ഒരു അജണ്ടയാണ്.നമ്മള്‍ക്ക് ഒരാള്‍ക്ക്‌ വൈകുന്നേരം നാന്നൂറ് രൂപ കിട്ടും .പോലീസിന്റെ അടി കിട്ടിയാന്‍ കൂടുതല്‍ പണവും പുറമേ  ശുസ്രൂഷയും...പിന്നെ കേട്ടു ജയലളിതയും കമലും തമ്മിലുള്ള ഒരു ഉരസലിന്റെ പ്രതികാരം ആണെന്നും കരുണാനിധി യുടെ കുടുംബചാനലില്‍ പടം വരുന്നതിന്റെ പാരയാനെന്നും ഒക്കെ  ....എന്തായാലും നമുക്ക് നല്ല പണം കിട്ടുനുണ്ട്."

"എന്നാലും സലിം ..കമലിന് വേണ്ടി മരിക്കുവാന്‍ നടന്ന നീ തന്നെ ?".....

"എന്ത് ചെയ്യാം ഭായ്.ജീവിക്കണ്ടേ .നില്‍ക്കുന്ന ഷോപ്പില്‍ രാത്രിവരെ നിന്നാല്‍ കിട്ടുക മുനൂര് രൂപയാണ്.ചിലവെല്ലാം നമ്മള്‍ തന്നെ വഹിക്കണം.നിന്ന് നിന്ന് മടുക്കും.ഇതാവുമ്പോള്‍ കുറച്ചു റിസ്ക്‌ ഉണ്ടെങ്കിലും ഫ്രീ ആണ്.കൂടാതെ എന്റെ ഓണര്‍ ഈ സംഘടനയുടെ പ്രവര്‍ത്തകന്‍ കൂടിയാണ് .സഹകരിച്ചില്ലെങ്കില്‍ ചിലപ്പോള്‍ പണി പോകും ."

"പക്ഷെ നീ ?"

"പറയാം .നമ്മള്‍ ന്യുനപക്ഷമാണ് മറ്റെതാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല .അര്‍ഹതപെട്ടതൊക്കെ നമ്മളുടെ നേതാക്കന്മാര്‍ തന്നെ തട്ടി എടുക്കും അല്ലെങ്കില്‍ അവരുടെ സില്‍ബന്ധികള്‍ .നാട്ടില്‍ നമ്മുടെ മതക്കാരന്റെ കോളേജില്‍ ഒരു പണി തരാം എന്ന് പറഞ്ഞു കുറെ നടത്തിച്ചതാണ് ജാഥക്കും പ്രകടനത്തിനും പിക്കറ്റിംഗിനും ഒക്കെ .പക്ഷെ അത് നേതാവിന്റെ അളിയന്‍ കൊണ്ട് പോയി.അതോടെ കുറേശ്ശേയായി  അവര്‍ക്ക് ഒപ്പമുള്ള പരിപാടി നിറുത്തി .പക്ഷെ മറ്റേ പാര്‍ട്ടിക്കാര്‍ മുന്‍പുണ്ടായ എന്തോ പ്രശ്നത്തില്‍ എന്നെ നോട്ടമിട്ടു പണികിട്ടും എന്ന് തോന്നിയപ്പോള്‍ മുങ്ങി നടന്നു .സഹായിക്കുവാന്‍ നമ്മുടെ പാര്‍ട്ടിയും തയ്യാറായില്ല .അത് കൊണ്ട് എല്ലാം നിര്‍ത്തി ഇവിടേയ്ക്ക് വന്നു .ഇവിടെ ജീവിക്കുവാന്‍ മനസ്സ് നൊന്താനെങ്കിലും  ഇങ്ങിനത്തെ തരികിട ചെയ്യുന്നു."

"പോട്ടെ സാരമില്ല ....എന്നാല്‍ സലിം .....പിന്നെ കാണാം "

"ഭായ് വിശ്വരൂപം കണ്ടു എന്നല്ലേ പറഞ്ഞത് ?നമ്മുടെ കമല്‍ എങ്ങിനെയുണ്ട് ?"

ഞാന്‍ വിശ്വാസം വരാതെ അവനെ നോക്കി

"ഞാന്‍ ഇപ്പോഴും കമലിന്റെ ഫാന്‍ തന്നെയാണ് .മരണം വരെ അങ്ങിനെ തന്നെ .നാട്ടില്‍ പോയാല്‍ എന്തായാലും കാണും .ഇവിടുന്നു പറ്റില്ല അത് കൊണ്ടാണ് "

അതും പറഞ്ഞു അവന്‍ മുന്നോട്ടു നടന്നു ..വിശ്വരൂപത്തെകുറിച്ചുള്ള എന്റെ അഭിപ്രായം പോലും കേള്‍ക്കാതെ .
മടങ്ങുമ്പോള്‍ സലിം ആയിരുന്നു മനസ്സ് മുഴുവന്‍ .ജീവിക്കുവാന്‍ വേണ്ടി ഒരിക്കലും ആഗ്രഹിക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നവന്‍...സ്വയം ശപിക്കുന്നവന്‍ ..
 

10 comments:

 1. ഹാ ഹാ ..ഇത് കൊള്ളാം... ഈ ഒരു വിഷയത്തെ ഒരു അനുഭവ കഥ എന്ന രൂപത്തില്‍ അവതരിപ്പിക്കുകയും വിഷയത്തോട് പ്രതികരിക്കുകയും ചെയ്തിരിക്കുന്നു . അതോ ഇത് ശരിക്കും ഉണ്ടായതാണോ... എന്തായാലും നന്നായി എഴുതി ...ആശംസകളോടെ

  ReplyDelete
 2. കൊള്ളാം
  എന്താ ചെയ്യാം , ആരാ ഇതിന്റെ പിന്നിൽ ആവോ അല്ലേ, ഒര മതവും ഇതിൽ ഇല്ല പിന്നെ എന്തിനീ പൊല്ലാപ്പ്

  ReplyDelete
 3. ഓരോ ഭ്രാന്തുകള്‍

  ReplyDelete
 4. സമകാലിക സംഭവത്തെ വളരെ നന്നായി അവതരിപ്പിച്ചു... എല്ലാ സംഘടനകളുടെയും സ്ഥിതി ഇതുതന്നെയാണ് സദാരനക്കാരെ കരുവാക്കി കാര്യംനെടുന്നു... സാമൂഹിക പ്രതിബദ്ധതയുള്ള രചന... ആശംസകള്‍.

  ReplyDelete
 5. എന്താ ചെയ്യാ ഓരോ ഭ്രാന്തുകള്‍..ആശംസകള്‍.

  ReplyDelete
 6. അതാണ്‌ സത്യം ....ചിലര്‍ പാടുന്നത് അവര്‍ ഏറ്റു പാടുന്നു

  ReplyDelete
 7. ആരോകെയോ എന്തൊകെയോ പറയുന്നത് കേട്ട് വാളെടുക്കാന്‍ ചിലര്‍...

  ReplyDelete
 8. എല്ലാവര്ക്കും നന്ദി

  ReplyDelete
 9. നല്ല സന്ദേശം.... ഫാന്സുകാരും പാര്ട്ടികാരും അനുഭവത്തില്‍നിന്നും മാത്രമേ വല്ലതും പഠിക്കുകയോള്‌ു...


  ReplyDelete
 10. Ezhuthiyath nannayittund. Ee filimil moshamayitt onnum tanne illa. But nallathayittum onnum illa. Oru thattikuttu kadha cinima aki athrathanne.

  ReplyDelete