Tuesday, February 12, 2013

നത്തോലി ഒരു ചെറിയ മീനല്ല ..പിന്നെയല്ലേ വമ്പന്‍ സ്രാവുകള്‍

ഇന്നലെ രാത്രി ഭക്ഷണം പുറത്തുനിന്നും  എന്ന് ഭാര്യ പറഞ്ഞപ്പോള്‍ എതിര്‍ത്തില്ല .പലപ്പോഴും  കുടുംബ സമേതം പോകുന്ന അടുത്തുള്ള മലയാളി റസറ്റോരന്റില്‍  പോയി.അവിടുത്തെ കേരള വിഭവങ്ങള്‍  ഫെയിമസ് ആയതിനാല്‍ നാടന്‍ ഊണിനു തന്നെ ഓര്‍ഡര്‍ കൊടുത്തു.പുറത്തു പോയാല്‍ എപ്പോഴും ബിരിയാണി മാത്രം ഓര്‍ഡര്‍ ചെയ്യുന്ന മകനും ഇവിടെ വന്നാല്‍ നാടന്‍ ചോറ് വേണം .സ്പെഷ്യല്‍ എന്തെങ്കിലും വേണോ എന്ന ചോദ്യത്തിന് നത്തോലി ഫ്രൈ വരട്ടെ എന്ന് പറഞ്ഞു.നത്തോലി ആണെങ്കില്‍ രണ്ടുണ്ട് കാര്യം.പൈസയും കുറവാണ് എല്ലാവര്‍ക്കും പങ്കിടുകയും ചെയ്യാം .കേരള ഭക്ഷണം അതിന്റെ  രുചിയില്‍ തട്ടിവിട്ടു കൊണ്ടിരിക്കുമ്പോള്‍ ഇനി എന്തെങ്കിലും വേണോ എന്ന് സപ്ലയര്‍ ."വേണ്ട "എന്നാ കേട്ടപാടെ അയാള്‍ ഓടി പോയി ബില്‍ കൊണ്ട് വന്നു.സാധാരണ കഴിക്കുന്നതിലും അമ്പതു രൂപയോളം  കൂടുതല്‍ .വീണ്ടു നോക്കി ഊണിനു അഞ്ചു രൂപ കൂടിയിട്ടുണ്ട്.എന്നാലും ഇത്ര കൂടുതല്‍ മൂന്നുപേര്‍ക്ക്‌  എങ്ങിനെ വന്നു ?കണ്ടു പിടിച്ചു ..നത്തോലിക്ക് അറുപത്തി അഞ്ചു രൂപ ഇട്ടിരിക്കുന്നു. മുപ്പതായിരുന്നു .തെറ്റി പോയതായിരിക്കും .രണ്ടു പ്ലേറ്റ് എന്ന് വിചാരിച്ചു കാണും .വെയിറ്ററെ വിളിച്ചു .


"ഇത് ബില്‍ കൂടുതല്‍ ആണല്ലോ "
"ഊണിനു അഞ്ചു രൂപ കൂടി സര്‍ "
"എന്നാലും കൂടുതല്‍ ആണല്ലോ ."
"അല്ല സര്‍ .."
"നത്തൊലി ഒരു പ്ലേറ്റ് ആണ് വാങ്ങിയത് ..രണ്ടിന്റെ വിലയിട്ടിരിക്കുന്നു .."
"അത് ഒന്നിന്റെ വിലയാണ്...മീനിനോക്കെ ഇപ്പോള്‍ വില കൂടി .."
"ബില്‍ പേ ചെയ്തു വീട്ടിലേക്കു വണ്ടി ഓടിക്കുമ്പോള്‍ മനസ്സ് പറഞ്ഞു
 " നത്തോലി ഒരു ചെറിയ മീന്‍ അല്ല "
അയാള്‍ പറഞ്ഞത്  സത്യം തന്നെ ആയിരുന്നു.ഇന്ന് വെറുതെ ബഷീര്‍ക്കാന്റെ  കടയില്‍ കയറി വില ചോദിച്ചപ്പോള്‍ നത്തോലിക്ക് മുന്‍പത്തെക്കാളും എഴുപതു രൂപ കിലോവിനു കൂടിയിരിക്കുന്നു .ബാക്കി മീനിനോക്കെ  പഴയ വില  തന്നെ .പക്ഷെ നത്തോലി  മാത്രം വില കയറിയതില്‍ മുന്‍പന്തിയില്‍.


'എന്താ മീനോന്നുംവേണ്ടേ .."

"നത്തോലി ഒരു ചെറിയ മീനല്ല ബഷീര്‍ക്ക എന്ന് പറഞ്ഞു തിരിഞ്ഞു നടന്നു "

മമ്മൂക്കയും മോഹന്‍ലാലും ഒരു ചിത്രം ചെയ്തു വിജയിപ്പിക്കുവാന്‍ പാടുപെടുമ്പോള്‍ ഫഹദ് ഫാസില്‍ തൊട്ടതെല്ലാം പോന്നാക്കുന്നു.മലയാളത്തിലെ മിനിമം ഗ്യാരണ്ടിയുള്ള നടനായി മാറുന്നു.നിര്‍മാതാക്കള്‍  ഫഹദിനു വേണ്ടി കാത്തു കിടക്കുന്നു.അപ്പോള്‍ പലരുടെയും മനസ്സ് പറഞ്ഞു പോയിട്ടുണ്ടാവാം .

"വമ്പന്‍ തിമിംഗലങ്ങള്‍ വാഴുന്ന മലയാള സിനിമയില്‍ നത്തോലി ഒരു ചെറിയ മീന്‍ അല്ല  എന്ന് ."

                            കുറെ വര്‍ഷം മുന്‍പ് തന്നെ പീഡനസ്ഥലം എന്ന ചീത്ത പേര് കേരളത്തിന്‌ കിട്ടിയതാണ്.സൂര്യനെല്ലി ,വിതുര ,കവിയൂര്‍ തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത പീഡനങ്ങള്‍ നടന്നു വെങ്കിലും ശിക്ഷ കാര്യമായി ആര്‍ക്കെങ്കിലും കിട്ടിയോ എന്ന് സംശയം ആണ്.കേസുകള്‍ ഒക്കെ ഇങ്ങിനെ നീണ്ടു നീണ്ടു പോകുന്നു.പല ഉന്നതരും ഇതില്‍ പ്രതികള്‍ ആയെങ്കിലും എല്ലാവരും ഇപ്പോഴും ജോളിയായി കഴിയുന്നു.ഈ വിഷയത്തില്‍ കുഞ്ഞാലി സാഹിബിന്റെ രാഷ്ട്രീയം തന്നെ അവസാനിച്ചു എന്ന് കരുതിയതാണ് മുസ്ലിംലീഗുകാര്‍ പോലും ..പക്ഷെ സാഹിബ് ഇപ്പോഴും താക്കോല്‍ സ്ഥാനത്തു നിന്ന് കേരള ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുകയാണ് .

ഇപ്പോള്‍ പീഡനം  വലക്കുന്നത് നമ്മുടെ രാജ്യ സഭയുടെ താക്കോല്‍ സ്ഥാനത്തുള്ള പി.ജെ .കുരിയനെ ആണ്.പതിനേഴു വര്ഷം മുന്‍പ് പറഞ്ഞത് തന്നെ ആ പെണ്‍കുട്ടി ഇന്നും ആവര്‍ത്തിക്കുമ്പോള്‍ ഇപ്പോള്‍ മൊഴി മാറ്റി മാറ്റി പറഞ്ഞവരും എത്തുന്നത്‌ ആ പെണ്‍കുട്ടി അന്ന് പറഞ്ഞത് സത്യം തന്നെ എന്ന നിലയിലേക്കാണ്.കുര്യനെ പല ആള്‍ക്കാരും സംരക്ഷിച്ചുണ്ട് എന്നാ കാര്യം ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്നു .ആകെ അങ്കലാപ്പിലായി കേരളത്തിലെ കോണ്‍ഗ്രെസ്സും അങ്ങ് ഹൈകമാന്റും .കുര്യന്‍ സാബ് ആണെങ്കില്‍ അന്തോണിയുടെയും സോണിയയുടെയും സല്പുത്രന്‍ ആയതു കൊണ്ട് മാത്രം രാജ്യസഭയിലും  അതിന്റെ ഉന്നത സ്ഥാനത്തും എത്തിയ ആളാണ്‌ .അത് കൊണ്ട് തന്നെ സംരക്ഷണം ഏതുവിധേനയെങ്കിലും ഉറപ്പുമാണ്.ഇപ്പോള്‍ ചാനലുകാര്‍ക്ക് വേറെ വിഷയം ഒന്നും ഇല്ലാത്തതിനാല്‍ കുര്യന്റെ പിന്നാലെ കൂടിയിരിക്കുന്നു എന്ന് മാത്രം.അടുത്ത എന്തെങ്കിലും കിട്ടുമ്പോള്‍ അവര്‍ മൈക്കും ക്യാമറയുമായി അങ്ങോട്ട്‌ ഓടും .ജനം ഒക്കെ മറക്കും.പിന്നെ ഏതെങ്കിലും കാലത്ത് എല്ലാ വാര്‍ത്തകളും വറ്റിവരണ്ടു കിടക്കുമ്പോള്‍ പിന്നെയും ഇങ്ങിനത്തെ കുറെ പീഡനങ്ങള്‍ വീണ്ടും മുളക്കും .

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നത്തോലികള്‍  ആയ മുസ്ലിംലീഗിന്റെ നേതാവിന് ഒരു പ്രശ്നവും ഇല്ലാതെ ഇവിടെ വിലസാമെങ്കില്‍ വമ്പന്‍ സ്രാവായ കുരിയന്‍ സാറിനെ  എന്തെങ്കിലും ചെയ്യുവാന്‍ പറ്റുമോ.?കാത്തിരുന്നു കാണാം ..നത്തോലി ഒരു ചെറിയ മീനല്ല ..പിന്നെയല്ലേ വമ്പന്‍ സ്രാവുകള്‍..5 comments:

 1. ഹഹഹ് ഇതും ഒരു ചെറിയ പോസ്റ്റല്ല

  ReplyDelete
 2. പീഡനം ഒരു ചെറിയ വാക്കല്ല

  (ബാനറില്‍ കാണുന്ന ഫോട്ടോ എവിടത്തേതാണ്?)

  ReplyDelete
 3. തലശ്ശേരി ഓവര്‍ ബരീസ് ഫോളി ...ഇപ്പോള്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കുന്ന സ്ഥലം

  ReplyDelete
 4. നത്തോലി ചെറിയ മീനേയല്ല ..

  ReplyDelete
 5. ആ സിനിമ വന്നതോടെ ആണോ നത്തോലിയ്ക്ക് വില കയറിയത്?

  ReplyDelete