ജ്വലിക്കുന്ന ദീപമാവാം പ്രകാശവും തരാം നിങ്ങള്‍ എണ്ണ ഒഴിക്കുമെങ്കില്....
Saturday, December 29, 2012
രാജ്യത്തെ സ്നേഹിക്കൂ ....
എല്ലാവരും
രാജ്യത്തെ സ്നേഹിക്കുന്നതിലും കൂടുതല്‍ ഇപ്പോള്‍ മതത്തെ
സ്നേഹിക്കുന്നു.അത് തന്നെയാണ് ലോകം മുഴുവന്‍ പടരുന്ന തീവ്രവാദത്തിനു
കാരണം.അതുകൊണ്ട് തന്നെ കാഷ്മീരിലെയും ഗാസയിലെയും മറ്റും പ്രശ്നങ്ങള്‍
ഒരിക്കലും അവസാനിക്കുനില്ല.ഇത് മുതലെടുത്തു തമ്മില്‍ പ്രശ്നങ്ങള്‍
സൃഷ്ട്ടിക്കാന്‍ പലരും ഓണ്‍ലൈനില്‍ കൂടി ശ്രമിക്കുന്നു.
ഇന്ത്യയിലായാലും
ഈജിയ്പ്തില്‍ ആയാലും പാകിസ്ഥാനില്‍ ആയാലും മരണം നഷ്ടം തന്നെയാണ്
..ഒരിക്കലും നികത്തുവാന്‍ ആകാത്ത നഷ്ടം .അതൊക്കെ മതത്തിന്റെയും ജാതിയുടെയും
പേരില്‍ വേര്‍തിരിച്ചു കാണാതെ മനുഷ്യനാണ് മരിച്ചതെന്ന് എന്നാണ്
നമ്മള്‍ക്ക് തോന്നിതുടങ്ങുക.ഗാസയില്‍ മരിച്ചു വീഴുന്നത് ചിലര്‍ ഓണ്‍
ലൈനില്‍ കൂടി വിളംബരം ചെയ്തപ്പോള്‍ (ആഘോഷിച്ചപ്പോള്‍) നമ്മുടെ നാട്ടിലും
തൊട്ടു കിടക്കുന്ന രാജ്യത്തും മരിച്ചുവരെ കണ്ടില്ല.ഗാസക്ക് വേണ്ടി ദിനവും
ഉപവാസവും ആച്ചരിച്ചവര്‍ ബോംബെ തീവ്രവാദികള്‍ ആക്രമിച്ചതിന്റെ
വാര്‍ഷികത്തിന് അതില്‍ മരണമാടഞ്ഞവരെ ഓര്‍ത്തില്ല ..അവര്‍ക്കുവേണ്ടി ഒരു
വരിപോലും എഴുതിയില്ല.ഇത് ഇങ്ങിനെ തുടരുന്ന കാലത്തോളം ജനങ്ങള്‍
മരിച്ചുകൊണ്ടിരിക്കും...ഒരിടത്തു അല്ലെങ്കില്‍ മറ്റൊരിടത്ത് ...രാജ്യമാണ് മതത്തെക്കാളും വലുതെന്നു ഓരോരുത്തരും തിരിച്ചരിയുന്നതുവരെ ......
മനുഷ്യനെ സ്നേഹിക്കട്ടെ ആദ്യം
ReplyDeleteവിഷപ്പിനും രോഗത്തിനും മരണത്തിനും മതവും ജാതിയും രാജ്യാതിർത്തികളുമില്ലല്ലോ?
ReplyDeleteമനുഷ്യനായി മനുഷ്യരെ സ്നെഹിക്കാനും ബഹുമാനിക്കാനും നാമിനിയും പഠീക്കേണ്ടിയിരിക്കുന്നു.
മനുഷ്യര്‍ പരസ്പരം മനസ്സിലാക്കാതിടത്തോളം കാലം ഇത് തുടരും.
ReplyDelete