Saturday, December 22, 2012

ഇരിക്കട്ടെ എന്റെയും വക ചിലത് .....

നമ്മള്‍ എല്ലാ കാര്യത്തിലും അങ്ങിനെയാണ് ..എന്തെങ്കിലും പ്രശ്നം വന്നാല്‍ കുറച്ചുകാലം പ്രതികരിക്കും.ഫേസ് ബുക്കും മറ്റു സോഷ്യല്‍നെറ്റ് വര്‍ക്കിലും എല്ലാവരും അതിനെ കുറിച്ച് വാ തോരാതെ സംസാരിക്കും .ഈ ഞാന്‍ അടക്കം.പിന്നെ പിന്നെ എല്ലാവര്ക്കും മടുക്കും.ഇനി അടുത്ത പ്രശ്നം വരുന്നതുവരെ അടങ്ങിയിരുന്നു എന്തെങ്കിലും പുതിയതു വരുന്നതുവരെ കാത്തു കിടക്കും.ഇപ്പോള്‍ ദല്‍ഹി സംഭവത്തോടെ ഇതൊക്കെ വീണ്ടും ചര്‍ച്ചകള്‍ക്ക് വരുന്നു.പക്ഷെ എത്ര കാലം?

സൗമ്യ എന്ന സഹോദരിയെ (പലരും അവരെ അങ്ങിനെ വിളിച്ചു തുടങ്ങി )ഗോവിന്ധചാമി എന്ന കാട്ടാളന്‍ പീഡിപ്പിച്ചു കൊന്നപ്പോള്‍ കോടിക്കണക്കിനു നാവുകള്‍ പ്രതികരിച്ചു.ഭരണവര്‍ഗവും പോലീസും ഒക്കെ ജാഗരൂഗരായി.അനേകം അഭിപ്രായങ്ങള്‍ വന്നു .പലതും നടത്തികളയും എന്ന് പലരും വീമ്പു പറഞ്ഞു..ഒന്നും നടന്നില്ലെങ്കിലും പീഡനങ്ങള്‍ മുറക്ക് നടന്നു.പലതും ഇപ്പോള്‍ മറനീക്കി പുറത്തു വരുന്നു.

പത്തു വര്ഷം ആയി പീഡിക്കപെട്ടവര്‍ ആറേഴു മാസമായി പീഡിതരായവര്‍...ഒക്കെയും ..ഇവ പുറത്തു വരാത്തതിനു പല കാരണങ്ങള്‍ ഉണ്ടാവാം .പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ പ്രായം ചെന്നവര്‍ പോലും ഇരകള്‍ ആയിട്ടുണ്ട്‌.പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പേടി കാണും ,അല്ലെങ്കില്‍ പറയരുതെന്ന് ഭീക്ഷണിപെടുത്തിയിരിക്കും.പക്ഷെ വലിയ കുട്ടികള്‍ ..അവര്‍ എന്തെ ആരോടും പറഞ്ഞില്ല ?സഹോദരനാലും കൂട്ടുകാരാലും  രണ്ടു വര്‍ഷമായി പലയിടത്തും കൊണ്ടുപോയി പീഡിപ്പിക്കപെട്ട യുവതി പിടിക്കപെട്ടപ്പോള്‍ മാത്രം വാ തുറന്നത് എന്തുകൊണ്ട് ?അഞ്ചും ആരും വര്‍ഷമായി ഉപദ്രവം നേരിടുന്ന വീട്ടമ്മ അവസാനം കൊലപാതകത്തില്‍ കലാശിച്ചപ്പോള്‍ മാത്രം രഹസ്യങ്ങള്‍ പുറത്ത് വിട്ടതെന്തുകൊണ്ട് ? ഇതിനൊക്കെ നൂറു നൂറു ന്യായമായ കാരണങ്ങള്‍ ഉണ്ടാവാം.അത് അവര്‍ പിടിക്കപെട്ടപ്പോള്‍ ഉണ്ടാക്കുന്ന ന്യായങ്ങള്‍ ആവാം .സ്വന്തം വീട്ടിലും നാട്ടിലും പോലും സ്ത്രീകള്‍ക്ക് രക്ഷ ഇല്ലാത്ത ഒരു രാജ്യത്താണ് നാം ഇപ്പോള്‍ .അത് കൊണ്ട് അതിന്റെ ഒക്കെ കാരണങ്ങള്‍ ചികഞ്ഞാല്‍ എവിടെയും എത്തുകയില്ല.ഇപ്പോള്‍ പിടിക്കപെട്ട എല്ലാ കേസിന് പിന്നിലും വില്ലത്തിയായി സ്ത്രീ കൂടി ഉണ്ടെന്നതാണ് രസകരം.

ഒരു ആണും പെണ്ണും പരസ്പരം അറിഞ്ഞു മനസ്സിലാക്കി ചെയ്യേണ്ട കാര്യമാണ് ഒരാളുടെ ആഗ്രഹമില്ലാതെ മറ്റൊരാള്‍ ബലമായി കീഴ്പെടുത്തി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.അത് ഇന്ത്യയുടെ തലസ്ഥാനത്ത് ആണ്  പോലും ഏറ്റവും കൂടുതല്‍ ചെയ്യപ്പെടുന്നത്.എല്ലാ മെട്രോ നഗരങ്ങള്‍ക്കും ഇതില്‍ നല്ല ആവറെജൂണ്ട് .എന്ത് കൊണ്ട് വലിയ നഗരങ്ങളില്‍ മാത്രം ഇതിന്റെ ശതമാനം കൂടുതല്‍ ?ഇതൊക്കെ ആണ് നമ്മള്‍ കൂടുതല്‍ ചിന്തിക്കേണ്ടത്.ഇതിനൊക്കെ ആണ് പരിഹാരം കാണുവാന്‍ ശ്രമിക്കേണ്ടത്.ഇപ്പോള്‍ ഇന്ത്യയിലെ നിലവിലെ നിയമപ്രകാരം അത്ര വലിയ ഭയക്കേണ്ടുന്ന ശിക്ഷ ഇല്ല.ഊരി പോരുവാനും പല പഴുതുകളും ഉണ്ട് ..അത് പലരും വിനിയോഗിക്കുന്നുമുണ്ട്.

ഒരു സ്ത്രീക്ക് സ്പര്ശനം എങ്കിലും മിനിമം വേണം ....പക്ഷെ ഒരു പുരുഷന് വികാരം വരുവാന്‍ കാഴ്ചകള്‍  മാത്രം മതി എന്നാണ് വായിച്ചറിഞ്ഞത്.അത് കൊണ്ട് ഇതിലൊക്കെ പുരുഷനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല .പലയിടത്തും സ്ത്രീയും തെറ്റുകാര്‍ ആണ് .ഇപ്പോഴത്തെ വസ്ത്രങ്ങളും ഫാഷനും ഒക്കെ ഇതില്‍ നല്ല പങ്കുണ്ട് .അടച്ചു വെക്കേണ്ടത് മര്യാദക്ക് അടച്ചുവെച്ചില്ലെങ്കില്‍ അതില്‍ പൂച്ചയും എലിയും നായയും ഒക്കെ കയറി നിരങ്ങും.പിന്നെ അതിനെയൊക്കെ തൂക്കികൊല്ലണം എന്ന് നിലവിച്ചിട്ടു കാര്യം ഇല്ല.

ഇപ്പോള്‍ സമൂഹത്തില്‍ സ്ത്രീ ഉപഭോഗ വസ്തുവാണ്.എന്തിനും ഏതിനും ഉപയോഗിക്കപെടുന്നത് അവളുടെ ശരീരം ആണ്.പരസ്യമായാലും സിനിമയായാലും ഒക്കെ കാശുണ്ടാക്കുന്നത് അവരുടെ ശരീരം വെച്ചാണ്.ഇതിനും ഒരു പരിധിവരെ കടിഞ്ഞാല്‍ ഇടണം

മയക്കുമരുന്നും മദ്യവും ആണ് വേറെ ഒരു വില്ലന്‍ .ഇതിന്റെ ഉപയോഗം ഇപ്പോള്‍ വളരെ കൂടുതലും ആണ്.ഇതിന്റെയൊക്കെ സ്വാധീനം ആണ് പലരെയും ഈ വിഷയത്തിലെങ്കിലും മാസ്റ്റര്‍ ആക്കുന്നത്,പലതിനും തുനിഞ്ഞിറങ്ങാന്‍ അവനെ പ്രേരിപ്പിക്കുന്നതും.ഇതൊന്നും ഇല്ലാതാക്കാനല്ല കൂടുതല്‍ ഉണ്ടാക്കാനാണ് ഭരണ വര്‍ഗം തീരുമാനിക്കുന്നത്.തിന്നുന്നവരെ മാത്രം ഇഞ്ച് ഇഞ്ചായി കൊല്ലുന്ന ഹാന്‍സ് ,ഗുട്ക പാക്കറ്റുകള്‍ നിരോധിച്ചു പക്ഷെ വലിക്കുന്നവനും അത് അറിയാതെ വലിച്ചുകേറ്റപെടുന്നവനും ദോഷം ചെയ്യുന്ന പുകവലി നിരോധിക്കുവാന്‍ സര്‍ക്കാരിനു കഴിയുന്നില്ല.

നമ്മള്‍ കുറച്ചാളുകള്‍ മാത്രം തെരുവിലിറങ്ങിയത് കൊണ്ട് കാര്യം ഇല്ല.അടുത്ത പ്രശ്നം വരുമ്പോള്‍ നമ്മള്‍ അതിലേക്കു ഓടും.അത് കൊണ്ട് ഈ വിഷയത്തില്‍ എങ്കിലും സമൂഹത്തിനു മൊത്തം മനസ്സിലാകുന്ന തരത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം.ബോധവല്കരണങ്ങള്‍ നടത്തണം.മനുഷ്യനെ കൊല്ലുന്നത്‌ എന്തായാലും അത് കൂടുതല്‍ നികുതി പണം തന്നാല്‍ പോലും അത് നിരോധിക്കണം.ഇതുപോലെ ഉള്ളപീഡനങ്ങള്‍ക്ക് നല്ല ശിക്ഷ കൊടുക്കണം.അമ്മയെയും മകളെയും  പെങ്ങള്മാരെയും തിരിച്ചറിയുന്ന ഒരു സമൂഹം ഉണ്ടാക്കി കൊണ്ടുവരണം.എന്നാല്‍ മാത്രമേ ഇവിടെ ശാന്തി വരൂ...പെണ്ണുങ്ങള്‍ക്ക്‌ സ്വന്തം വീട്ടിലെങ്കിലും മനസമാധാനത്തോടെ ഉറങ്ങാന്‍ കഴിയൂ..അത് കൊണ്ട് വീട്ടില്‍ നിന്ന് തന്നെ നന്നായി തുടങ്ങാം ...എന്നാല്‍ മാത്രമേ സമൂഹം നന്നാകൂ


3 comments:

 1. ശരിയാ പ്രമോദ്‌, തുറന്നിടുന്നതിന്‍റെ പ്രശ്നങ്ങളും ഇല്ലാതില്ല ! പക്ഷെ അത് പറയാന്‍ പാടില്ല !

  ReplyDelete
 2. സ്വയം സൂക്ഷിക്കുക. സമൂഹത്തിലെ വേട്ടനായ്ക്കളെയും ദുഷിച്ച മനസ്സുകളെയും തുടച്ചു നീക്കാന്‍ നമുക്കവില്ലെന്ന തിരിച്ചറിവ് ഓരോ പെണ്ണിനുമുണ്ടാകുക

  ReplyDelete
 3. ഇപ്പോള്‍ സമൂഹത്തില്‍ സ്ത്രീ ഉപഭോഗ വസ്തുവാണ്.എന്തിനും ഏതിനും ഉപയോഗിക്കപെടുന്നത് അവളുടെ ശരീരം ആണ്.പരസ്യമായാലും സിനിമയായാലും ഒക്കെ കാശുണ്ടാക്കുന്നത് അവരുടെ ശരീരം വെച്ചാണ്.ഇതിനും ഒരു പരിധിവരെ കടിഞ്ഞാല്‍ ഇടണം.

  അല്ലാണ്ട് എന്തൊക്കെ കിടന്നു കാറിയിട്ടും കാര്യമില്ല. ആശംസകള്‍ .

  ReplyDelete