Thursday, August 30, 2012

അവിഹിതം

"ഹലോ ചന്ദ്രനല്ലേ "

"അതെ "..സ്ത്രീ ശബ്ദം ആണ് .നമ്പര്‍ അത്ര പരിചയം തോന്നുനില്ല ,ഇവിടുത്തെ നമ്പര്‍ ആണ്.അതും ലോക്കല്‍ കാള്‍ .ചന്ദ്രശേഖര്‍ എന്ന അയാളെ  ചന്ദ്രന്‍ എന്ന് വിളിക്കുന്നവര്‍ കുറവ്.അതും അടുപ്പം ഉള്ളവര്‍ മാത്രം.അതും നാട്ടിലെ ആള്‍ക്കാര്‍ മാത്രം .ഈ അന്യ നാട്ടില്‍ ഇത് ആരാണ്?

"എന്നെ മനസ്സിലായോ'?

"അത്രക്കങ്ങു പിടികിട്ടിയില്ല ,ഓര്‍മയില്ല "

"നിങ്ങള്ക്ക് എന്നെ മറക്കുവാന്‍ കഴിയുമോ?"

വീണ്ടും ചോദ്യം ആണ് .ആരായിരിക്കും ?ഒരു പിടിയും കിട്ടുനില്ല.ആലോചിച്ചു കൊണ്ടിരുന്നു.
മറു തലക്കല്‍ കുറച്ചു നേരം നിശബ്ദത ..പിന്നെ പറഞ്ഞു

"ഞാന്‍ ശോഭ ആണ് .എന്നെ മറന്നോ ?"

പെട്ടെന്ന് മനസ്സില്‍ ഒരാളല്‍ .മനസ്സ് പിന്നിലേക്ക്‌ ഓടി.ശോഭ ..എതാണ്ട് നിശ്ചയം  വരെ എത്തിയ ആറേഴു കൊല്ലാതെ പ്രേമം ..പക്ഷെ അവസാനം എന്തോ ഒരു ചെറിയ കുടുംബ പ്രശ്നം ..അതിന്റെ ഗതി മാറ്റി.പെണ്ണ് കൊടുക്കില്ലെന്ന് അവര്‍ ..ആര്‍ക്കു വേണം എന്ന് അയാളുടെ വീട്ടുകാര്‍.പരസ്പരം തകര്‍ന്ന ഹൃദയവുമായി അവര്‍  ..പിരിയാന്‍ തന്നെ ഉഗ്രമായ നിര്‍ദേശം .നാട്ടില്‍ നില്‍ക്കുവാന്‍ തോന്നിയില്ല .ഇവിടുതേക്ക് ട്രാന്‍സ്ഫര്‍ വാങ്ങിച്ചു.പിന്നെ ഒളിച്ചോട്ടമായിരുന്നു നാട്ടില്‍ നിന്നും.ഇവിടെ എല്ലാം മറന്നു ജോലി ചെയ്തു ജീവിച്ചു.പിന്നാലെ കല്യാണവും കുടുംബവും ആയി.മനസ്സില്‍ എവിടെയോ ഒരറ്റത്ത് ചെറിയ നൊമ്പരമായി ശോഭ ഒതുങ്ങി.പിന്നെ പിന്നെ അവള്‍ മാഞ്ഞു തുടങ്ങി.അവള്‍ കല്യാണം ഒക്കെ കഴിഞു വിദേശത്തു  പോയി എന്ന് പിന്നെ അറിഞ്ഞു.

ഇരുപത്തി അഞ്ചു  വര്‍ഷങ്ങള്‍ക്കു ശേഷം അവളുടെ കാള്‍ ..എന്തിനായിരിക്കും ?

"ഹലോ ,ചന്ദ്രന്‍ ..മനസ്സിലായില്ലേ ?"

"മനസ്സിലായി.നീ ഇവിടെ "?

"ഞാന്‍ കുറച്ചായി ഇവിടുണ്ട് ..ഫേസ് ബുക്കില്‍ നിന്നാണ് നിങ്ങളെ കിട്ടിയത് "
ഇപ്പോള്‍ എല്ലാവരെയും തിരയാന്‍ എളുപ്പമാണ് ..ഇത്തരം സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ ഉള്ളതിനാല്‍.

"സുഖമാണോ"?

"സുഖം "

പിന്നെ കുറെ സംസാരിച്ചു. പക്ഷെ പഴയ ബന്ധം ,അതിന്റെ വിഷയങ്ങള്‍ ഒരിക്കലും കടന്നു വന്നില്ല.രണ്ടു പേരും വളരെ ശ്രദ്ധിചിരിക്കാം.അന്ന് സംഭാഷണം എപ്പോഴോ മുറിഞ്ഞു.പിന്നെ കൂടുതലും ഫേസ് ബുക്ക്‌ വഴിയായിരുന്നു അന്വേഷണങ്ങള്‍ ,വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഒരു ദിവസം അവളുടെ വീട്ടിനരുകില്‍ ഒരാവശ്യ ത്തിനു പോയപ്പോള്‍  ഒന്ന് കയറി കാണാമെന്നു വിചാരിച്ചു.മുന്നേ അറിയിക്കാതെ സസ്പെന്‍സ് കൊടുക്കാം എന്ന് വിചാരിച്ചു.പരിചിതമായ സ്ഥലം ആയിരുന്നു ,പരിചിതമായ ഫ്ലാറ്റും.മുന്നേ ഇവിടെ വന്നിരുന്നു.കൂട്ടത്തിലെ ചില ഓഫീസര്‍ മാര്‍  ഇവിടെയായിരുന്നു താമസിച്ചിരുന്നത്.സെക്യൂരിറ്റികാരനെ കണ്ടു നമ്പര്‍ കണ്ടു പിടിച്ചു.റൂമിന് മുന്നിലെത്തി ബെല്ലടിച്ചു.

വാതില്‍ തുറന്ന സ്ത്രീയെ കണ്ടു അമ്പരുന്നു.ആള്‍ വല്ലാതെ മാറിയിരിക്കുന്നു.പ്രായം ശരീരത്തെ വല്ലാതെ പിടികൂടിയിരിക്കുന്നു. പണ്ട് ഇല്ലാത്ത കണ്ണട മുഖത്തിന്റെ ഭംഗി കുറക്കുന്നു.
അവളും അമ്പരന്നു.എന്നാലും ചെറു ചിരിയോടെ അകത്തേക്ക് ക്ഷണിച്ചു.

"ചന്ദ്രന് ഒരു മാറ്റവും ഇല്ല ..കുറച്ചു നര വന്നു അല്ലാതെ."

അവള്‍ ക്ഷീണിതായായി തോന്നി.ചുമക്കുന്നുമുണ്ട് .വര്‍ത്തമാനം പറയാന്‍ ബുദ്ധിമുട്ടുന്നതുപോലെ ...
'എന്താണ് ശോഭെ ..വല്ലതായിരിക്കുന്നുവല്ലോ ..'
'എന്ത് പറയാനാ ചന്ദ്ര ,പനി  പിടിച്ചു രണ്ടു ദിവസം ആയി ,ആര്‍ക്കും എന്നെ ഡോക്ടറെ കാണിക്കുവാന്‍ സമയം ഇല്ല .പഴയ ഗുളിക കൊണ്ട് പിടിച്ചു നില്‍ക്കുന്നു. "

കണ്ടപ്പോള്‍ വിഷമം തോന്നി.എങ്ങിനെ ചോദിക്കും ?എന്നാലും ചോദിച്ചു
"ഞാന്‍ കൂടെ വരാം ..ഡോക്ടറെ കാണുവാന്‍ ".
വിശ്വസിക്കനവാത്തതുപോലെ  അവള്‍ അയാളെ  നോക്കി .സമ്മതമാണ് എന്നര്‍ത്ഥത്തില്‍ അയാള്‍ കണ്ണടച്ച് കാണിച്ചു.

'ഓ.കെ ..ഞാന്‍ മകനെ വിളിച്ചു പറയട്ടെ "

അവള്‍ അകത്തുപോയി കുറച്ചുസമയം കഴിഞ്ഞു തിരിച്ചു വന്നു .സാരി മാറിയിരുന്നു.
കാറില്‍ പിന്നില്‍ കയറാനൊരുങ്ങിയ അവളെ നിര്‍ബന്ധിച്ചു മുന്‍പില്‍ കയറ്റി.പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കില്‍ ഇത് പോലെ ജീവിതം മുഴുവന്‍ യാത്ര ചെയ്യേണ്ടവാളായിരുന്നു.എന്ത് ചെയ്യാം വിധി കളിച്ചു.യാത്രയില്‍ ഓരോരോ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു.അവള്‍ കൂടുതല്‍ ഉന്മേഷവാതിയയതുപോലെ തോന്നിച്ചു.ഞാനും സന്തോഷവാനായിരുന്നു.

എന്താണ് സംഭവിച്ചതെന്നു പെട്ടെന്ന് മനസ്സിലായില്ല.സിഗ്നല്‍ തെറ്റിച്ചു വന്ന ഒരു ലോറി കാര്‍ ഇടിച്ചു തെറുപ്പിച്ച് നിര്‍ത്താതെ പോയി.ആള്‍ക്കാര്‍ ഓടികൂടി ..രണ്ടുപേരും മരിച്ചിരുന്നു.ഒന്നിച്ചു ജീവിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും മരണത്തില്‍ അവര്‍ ഒന്നിച്ചു.അവര്‍ പോലും ആഗ്രഹിക്കാതെ ....

പക്ഷെ അന്ന് മുതല്‍ നാട്ടില്‍ പരന്ന കഥകളില്‍  അവരുടെ ദയനീയ മരണത്തെക്കാള്‍ അവരുടെ അവിഹിതമായിരുന്നു നാട്ടുകാര്‍ കൂടുതല്‍ ഊന്നിപറഞ്ഞത്‌ .മരിച്ചുമണ്ണടിഞ്ഞിട്ടും അവരുടെ അവിഹിതത്തിന്റെ അപവാദ പ്രചാരണങ്ങള്‍ കുറച്ചു കുടുംബങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടേയിരുന്നു.


കഥ;പ്രമോദ് കുമാര്‍.കെ.പി


6 comments:

  1. കഥ വളരെ പെട്ടെന്ന് പറഞ്ഞു അവസാനിപ്പിച്ചു ..എങ്കിലും ഇന്നത്തെ സമൂഹത്തിന്‍റെ പല വിധ വികാര വിചാരങ്ങള്‍ കഥാപാത്രങ്ങളില്‍ കൂടി ലളിതമായി പറഞ്ഞവതരിപ്പിച്ചിരിക്കുന്നു. ഇന്നത്തെ ജനത്തിന്‍റെ കറുപ്പ് ബാധിച്ച മനസ്സും ഇവിടെ വെളിപ്പെടുന്നുണ്ട് .

    ആദ്യപകുതി പറഞ്ഞു പോയ രീതിയില്‍ നിന്നും എന്തോ വേറിട്ട അല്ലെങ്കില്‍ ഒരു വിപരീത രീതിയിലാണ് അവസാന ഭാഗം പറഞ്ഞിരിക്കുന്നത്. ഒരു മൂന്നാമന്‍ കഥ ഏറ്റെടുത്തു പറയുന്ന അവസ്ഥ വായനയുടെ സുഖം അല്‍പ്പം കുറച്ചു എന്ന് പറയാം.

    ഈ കഥയ്ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്ന ചിത്രത്തിനോട് ഞാന്‍ വിയോജിപ്പ് രേഖപ്പെടുത്തുന്നു.

    ഇനിയും നന്നായി എഴുതുക...ആശംസകളോടെ ....

    ReplyDelete
  2. പ്രമേയം കൊള്ളാം... അവതരണം ഒന്ന് കൂടി നന്നാക്കാം. ആശംസകൾ

    ReplyDelete
  3. എന്താണ് സംഭവിച്ചതെന്നു പെട്ടെന്ന് മനസ്സിലായില്ല.സിഗ്നല്‍ തെറ്റിച്ചു വന്ന ഒരു ലോറി കാര്‍ ഇടിച്ചു തെറുപ്പിച്ച് നിര്‍ത്താതെ പോയി.ആള്‍ക്കാര്‍ ഓടികൂടി ..രണ്ടുപേരും മരിച്ചിരുന്നു.ഒന്നിച്ചു ജീവിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും മരണത്തില്‍ അവര്‍ ഒന്നിച്ചു.അവര്‍ പോലും ആഗ്രഹിക്കാതെ ....

    പക്ഷെ അന്ന് മുതല്‍ നാട്ടില്‍ പരന്ന കഥകളില്‍ അവരുടെ ദയനീയ മരണത്തെക്കാള്‍ അവരുടെ അവിഹിതമായിരുന്നു നാട്ടുകാര്‍ കൂടുതല്‍ ഊന്നിപറഞ്ഞത്‌ .മരിച്ചുമണ്ണടിഞ്ഞിട്ടും അവരുടെ അവിഹിതത്തിന്റെ അപവാദ പ്രചാരണങ്ങള്‍ കുറച്ചു കുടുംബങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടേയിരുന്നു.

    നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന ആ കറുപ്പ് തുറന്ന് കാട്ടാൻ ഇത്രയും ചെറിയൊരു കഥയിലൂടെ താങ്കൾക്ക് സാധിച്ചത് അഭിനന്ദനം അർഹിക്കുന്നു. ആ മരണത്തിന് ശേഷം അയാളുടേയും അവളുടേയും ബന്ധുക്കൾ അനുഭവിക്കേണ്ടി വ്അരുന്ന ശാപ വാക്കുകളെ കുറിച്ച് ഒന്നാലോചിച്ചാൽ മാത്രം മതി ആ സംഭവത്തിന്റെ ഗൗരവം മനസ്സിലാവാൻ. നന്നായി പറഞ്ഞു,പക്ഷെ ആ ചിത്രം യോജിച്ചില്ല,ഒട്ടും.! ആശംസകൾ.

    ReplyDelete
  4. പ്രമോദ്‌, കുറച്ചു നാളുകള്‍ക്കു ശേഷം നല്ലൊരു കഥ. . കുറച്ചുകൂടി എഴുതാന്‍- നീട്ടാന്‍ - സാധ്യതയുണ്ടായിരുന്നു എന്ന് തോന്നി.
    അവരുടെ കുടുംബത്തില്‍ പിന്നീടുണ്ടാവുന്ന പ്രശ്നങ്ങള്‍ ഒരു നീണ്ട കഥ തന്നെ യായിരിക്കും ഇല്ലേ?അഭിനന്ദനങ്ങള്‍----------

    ReplyDelete
  5. നന്നായി പറഞ്ഞു വന്ന ഒരു കഥ പെട്ടെന്നങ്ങ് തീര്‍ത്ത്‌ കളഞ്ഞു,

    ReplyDelete