Monday, April 23, 2012

യാത്ര

യാത്ര അയാള്‍ക്ക്‌ എപ്പോഴും ലഹരിയായിരുന്നു ..പ്രതീക്ഷയായിരുന്നു ...സ്വപ്നമായിരുന്നു ..ഇപ്പോഴും എപ്പോഴും  യാത്രക്ക് വേണ്ടി അയാള്‍ ഒരുക്കമായിരുന്നു..നല്ല  രസങ്ങള്‍, അനുഭവങ്ങള്‍ ,പാഠങ്ങള്‍ യാത്രകള്‍ അയാള്‍ക്ക് സമ്മാനിച്ചിരുന്നു .



ജീവിതമാകുന്ന യാത്രയിലെ  വഴിത്താരയില്‍ എവിടെയൊക്കെയോ വെച്ച് കണ്ടുമുട്ടുന്നവര്‍ ...ചിലര്‍ സുഹൃത്തുക്കള്‍ ആകുന്നു ,ചിലര്‍ ശത്രുക്കള്‍ ആകുന്നു ..മറ്റുചിലര്‍ ബന്ധുക്കള്‍ ആകുന്നു ..അവയില്‍ പലതും കാലാകാലം നിലനില്‍ക്കുന്നതായിരുന്നില്ല ..പലതും നിലനിര്‍ത്തുവാന്‍ ശ്രമിച്ചുമില്ല .യാത്രക്കിടയിലെ നിമിഷനേര സൌഹൃദം പോലെ പലതും പെട്ടെന്ന് പിരിഞ്ഞു ..ചിലത് അരുതാത്ത മറ്റു ബന്ധനത്തിലേക്ക് പോകുമെന്നായപ്പോള്‍ അറുത്തു മുറിച്ചു കളഞ്ഞു ..നാടും കുടുംബവും മാത്രമാണ്  യാഥാര്‍ത്ഥ്യം എന്ന് ഇപ്പോള്‍ അയാള്‍ തിരിച്ചറിയുന്നു
  ഇപ്പോഴത്തെത്  ഒക്കെയും യാത്രയിലെ സൌഹൃദം മാത്രം..എല്ലാം നിലനില്‍പ്പിനായുള്ള ഒരുതരം അഡ്ജസ്റ്റ്മെന്റ് ...യാത്ര അവസാനിക്കുമ്പോള്‍ അത് കുഴിച്ചുമൂടപെടുന്നു..ഒരു വേര്‍പാടിന്റെ നൊമ്പരം പോലും തരാത്തവ അനേകം ..ചില യാത്രകള്‍ വേഗം അവസാനിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നു ..ചിലത് പെട്ടെന്ന് അവസാനിപ്പിക്കുവാന്‍ തീരുമാനിക്കുന്നു.ചിലത് തുടക്കത്തിലേ ക്യാന്‍സല്‍  ചെയ്യപെടുന്നു


    അയാള്‍ക്ക് അവളെയും കിട്ടിയത് ഒരു യാത്രയിലായിരുന്നു..ജീവിതത്തെ മുന്നോട്ടു നയിക്കുവാന്‍ നല്ല ഒരു ജോലി കിട്ടിയപ്പോള്‍ പ്രതീക്ഷകള്‍ കൂടി ...അങ്ങിനെ നല്ലൊരു യാത്രയില്‍ അവള്‍ കൂടെ വന്നു ..അയാള്‍ക്ക്‌ നല്ല ഒരു സുഹൃത്തായിരുന്നു അവള്‍..


മനസ്സില്‍ അരുതാത്തതൊന്നുമില്ലാത്ത നല്ലൊരു സുഹൃത്ത്‌  മാത്രമായിരുന്നു ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും സങ്കല്പിച്ചതും...'പ്രേമം കണ്ണുകളില്‍ ആരംഭിച്ചു സ്വപ്നങ്ങളിൽ   പൂത്തുലഞ്ഞു ചിലപ്പോള്‍ കണ്ണുനീരില്‍ അവസാനിക്കുന്നു എന്നത് പോലെ സുഹൃത്ത് ബന്ധം പുഞ്ചിരിയിലാരംഭിച്ചു പരസ്പര വിശ്വാസത്തിലൂടെ വളര്‍ന്നു മരണത്തിൽ മാത്രം  അവസാനിക്കുന്നു 'എന്ന് അയാള്‍   വിശ്വസിച്ചു ..പക്ഷെ അവളുടെ മനസ്സില്‍ വേറെ ചിലതായി
രുന്നു ..ആരോടോ പക പോക്കാനുള്ള ഒരു ഉപകരണം മാത്രമായിരുന്നു അയാൾ ...അത് കൊണ്ട് തന്നെ യാത്ര തുടരേണ്ടെന്ന് അയാള്‍ തീരുമാനിച്ചു ..

"അരുതാത്ത ഒരു യാത്ര ...എന്തിനുവേണ്ടിയായിരുന്നു ..?എന്തിനു ഞാന്‍ ആ പുഞ്ചിരി സ്വീകരിച്ചു ?ഒരിക്കലും ഞാന്‍ ആഗ്രഹികാത്ത തെറ്റുകള്‍ മാത്രം ചെയുന്ന അവളെ ഞാന്‍ എന്തിനു സുഹൃത്താക്കി വേശ്യയുടെ കാര്യം അംഗീകരിക്കാം ...ജീവിക്കുവാന്‍ വേണ്ടിയാവാം ...പക്ഷെ അറ്റുപോയ പഴയ ബന്ധുവിനോട് പ്രതികാരം ചെയ്യാന്‍ അന്യരുടെ കിടപ്പറ ആഗ്രഹിക്കുന്നവള്‍..അവളെ എങ്ങിനെ വിശ്വസിക്കും ?എങ്ങിനെ സുഹൃത്താകും ?'  അയാൾ  ചിന്തിച്ചു കൂട്ടി.

അരുതാത്ത അവളുടെ വഴിയില്‍ തടസ്സം നിന്നപ്പോള്‍ അവള്‍ ചോദിച്ചതു കേട്ടു അയാൾ ഞെട്ടി "നല്ല സുഹൃത്ത്‌ ആണെങ്കിൽ എന്തിനു വഴിതടയണം ?വഴിമാറി പോയികൂടെ ? അതെ അതാണ് നല്ലത് ...വേറെ വഴി തിരഞ്ഞെടുക്കണം ..അതിലൂടെ മറ്റൊരു യാത്ര ...ഈ വഴിയെങ്കിലും നേര്‍വഴി ആകുമോ ....ആയാൽ  മതിയായിരുന്നു...അല്ലെങ്കിൽ ഇനിയും എത്ര വഴികള്‍ ...യാത്രകള്‍ ....ദൈവം നിശ്ചയിക്കട്ടെ .....ജീവിതമേ യാത്ര ..അത് വിധി പോലെ തുടരുക .. അയാൾ  മനസ്സിലുറപ്പിച്ചു.

കഥ :പ്രമോദ് കുമാര്‍.കെ .പി 
 
  
  

 

1 comment:

  1. ഒരോ യാത്ര കഴിയുമ്പോഴും ഒരു വലിയ പാഠമായിരിക്കും മനസിൽ,
    യാത്രക്കവസാനം ഒരുപാട് ഒർമകളും
    കാഴ്ചകൾ ഒരോന്ന് മനസിലങ്ങനെ മിന്നി മറയും

    ReplyDelete