Monday, April 23, 2012

ജീവിത ദിവസം

ജീവിതപുലര്‍ച്ചയില്‍ എനിക്കൊന്നും ഓര്‍മയില്ല ...അല്ലെങ്കിലും ഓര്‍ക്കാന്‍ പറ്റുന്ന പ്രായവുമല്ലല്ലോ അത് ..പലരും പറഞ്ഞാണ് ആ പ്രായത്തെ കുറിച്ച് അറിയുന്നത് ..നിറയെ ഐശ്വര്യ മായിട്ടാണ് പോലും എന്റെ ജനനം...എന്റെ വരവോടെ അച്ഛന്റെ ബിസിനെസ്സ് അഭിവൃദ്ധിപെട്ടു അടിവെച്ചടിവെച്ച് ബിസിനെസ്സ് വളര്‍ന്നു ...ഒരിക്കലും താഴേക്കു വരാത്ത അത്രയും ഉയരത്തിലേക്ക് .അങ്ങിനെ ഞാന്‍ ഭാഗ്യ ജാതകകാരനായി .കുടുംബത്തിന്റെ പോന്നോമാനയും .ജീവിത  പ്രഭാതത്തെ കുറിച്ച് നേര്‍ത്ത ഓര്‍മയുണ്ട് ..അയലത്തെ സാഹിബിന്റെ മകള്‍ ലൈലയോടോത്തു കളിക്കുന്നതും കാറില്‍ സ്കൂളില്‍ പോകുന്നതും കൂടുകരോടോത്തു കളിക്കുന്നതും വഴക്കിടുന്നതും ഒക്കെ ...കൂടാതെ ജാനകി ടീച്ചറുടെയും ഫിലിപ്പ് മാഷുടെയും ചൂരലിന്റെ വേദനയും ജയന്‍ മാഷുടെ കോമഡി ..ഓണം... വിഷു .പടക്കങ്ങള്‍ ......പായസം ....ലൈലയുടെ വീട്ടിലെ നോമ്പുതുറ ..ജമീല ഉമ്മയുടെ ബിരിയാണി .ക്രിസ്തുമസ്സിനു നക്ഷത്രം ,കെയ്ക്ക് ...ഒക്കെ നേര്‍ത്ത ഓര്മ മാത്രം .


കത്തി കാളുന്ന സൂര്യനെ പോലെ തന്നെയായിരുന്നു എന്റെ  ഉച്ചസമയവും ..പണവും പ്രതാപവും അഹന്തയെ കൂട്ടുകാരനാക്കി..ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി ..ചിലത് പണം കൊടുത്തു നേടി ..മറ്റു ചിലത് ഭീഷണി പെടുത്തി വാങ്ങി ..മദ്യവും പെണ്ണും ഒക്കെ ...കണ്ണുനീരോ ദൈന്യതയോ എന്റെ കണ്ണ് തുറപ്പിച്ചില്ല .പോലീസുകേസും ഭീഷണിയും പണത്തിനു മുന്നില്‍ മുട്ടുമടക്കി ...എന്നെ കുറിച്ച് കുടുംബത്തിനു വേവലാതിയായി ..എങ്ങിനെയെങ്കിലും എന്നെ നന്നാക്കുവാന്‍  അവര്‍ തീരുമാനിച്ചു .


വൈകുന്നേരമായിരുന്നു കല്യാണം..അതുവരെ അതിനെ പറ്റി ആലോചിചിട്ടില്ലയിരുന്നു ഞാന്‍ ...എന്റെ സ്വഭാവം അതില്‍ നിന്ന് കുടുംബകാരെയും അകറ്റി ..പറയാന്‍ പറ്റുന്ന സ്വഭാവ മഹിമ എനിക്കില്ലല്ലോ ..തറവാടിന്റെ അന്തസ്സ് കാക്കാന്‍ ഞാന്‍ നന്നായി തുടങ്ങി ..എന്റെ ജീവിതത്തിന്റെ സായാഹ്നം ആയിട്ടുകൂടി പണത്തിന്റെ പിന്‍ ബലത്തില്‍ ചെറു പ്രായത്തിലുള്ള കന്യക തന്നെ വധുവായി .അതോടെ ഞാന്‍ പൂര്‍ണമായും നന്നായി ..അല്ലെങ്ങില്‍ അവള്‍ എന്നെ നന്നാക്കി..ചെയ്തുപോയ തെറ്റുകള്‍ ഏറ്റുപറഞ്ഞു ..ഒക്കെ അവള്‍ ക്ഷമിച്ചു ...ജീവിതം കൂടുതല്‍ ഹൃദ്യമായി ...രണ്ടു കുട്ടികള്‍ പിറന്നു ...വീണ്ടും സന്തോഷ ത്തിന്റെ ദിനങ്ങള്‍ ..പക്ഷെ മെഡിസിനും ദൈവത്തിനും , എന്തിനു പണം കൊണ്ടുപോലും രക്ഷിക്കാന്‍ പറ്റാത്ത രോഗം വന്നു അവള്‍ പോയി .പറക്കമുറ്റാത്ത മക്കളെ ഒറ്റയ്ക്ക് വളര്‍ത്തി ..ചെയ്തുപോയ തെറ്റ്കള്‍ക്കുള്ള ദൈവശിക്ഷയായി കരുതി. .വീണ്ടു വിവാഹത്തിന് പലരും നിര്‍ബന്ധിച്ചു ..പക്ഷെ അവളുടെ ഓര്‍മയില്‍ ജീവിക്കാനായിരുന്നു തീരുമാനം.അങ്ങിനെ തന്നെ മുന്നോട്ടു പോയി .

സന്ധ്യക്ക്‌ ഞാന്‍ തനിച്ചായിരുന്നു ..വിളക്കുകൊളുത്തി രാമനാമം ജപിച്ചു ...അതും ബാല്യത്തിനു ശേഷം ...വര്‍ഷങ്ങള്‍ക്കു ശേഷം ...സന്ധ്യ തീര്‍ത്തും ദുസ്സഹമായിരുന്നു ..വാര്‍ധക്യ രോഗങ്ങളും വേവലാതികളും വേദനയുമായി തനിച്ചു ഒരു ജീവിതം .. മക്കള്‍ ഒക്കെ അവരുടെ ജോലി സംബന്ധമായ     തിരക്കുകളിലായിരുന്നു..അച്ഛന്‍ സ്ഥാപിച്ച ബിസിനെസ്സ് നല്ലനിലയില്‍ കൊണ്ടുപോകാന്‍ വേണ്ടി പാടുപെടുന്ന  തിരക്ക് ...പക്ഷെ അച്ഛനെ നോക്കാന്‍ അവര്‍ക്ക് സമയമില്ലായിരുന്നു ..വലിയൊരു കൊട്ടാരത്തില്‍ പരിചാരകര്‍ മാത്രം  തനികൊപ്പം  ....സന്ധ്യ മയങ്ങി തുടങ്ങിയിരുന്നു 

അസ്തമയത്തെ കുറിച്ച് എന്ത് പറയാന്‍ ?അത് പ്രതീഷിച്ചു ഞാന്‍ കഴിയുകയാണ് .സൂര്യന്‍ കടലില്‍ താഴും എന്നപോലെ ഞാന്‍ മണ്ണില്‍ അലിയുവാന്‍  തയ്യാറായിരിക്കുന്നു ...അതെ ഞാന്‍ കാത്തിരിക്കുന്നു ...എന്റെ അസ്തമയതിനായി...ഒരു ആയുസ്സിന്റെ ഇരുട്ടിലേക്ക് .....

കഥ ; പ്രമോദ് കുമാര്‍ .കെ .പി .


 


2 comments:

 1. That's good promo.....
  I didn't know that you have gifted with this...
  All the best

  Majeed

  ReplyDelete
 2. പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി

  ReplyDelete