Monday, April 17, 2023

ഡിയർ വാപ്പി

 



സിനിമ പ്രേമിയായ ഒരു സുഹൃത്ത് ഇന്നലെ ചോദിച്ചു ഡിയർ വാപ്പി കണ്ടോ എന്ന്..കണ്ടിരുന്നില്ല..കാരണം കുറെയേറെ സിനിമകൾ  പല തിരക്കുകൾ കൊണ്ട് കാണാൻ പറ്റാതെ ഉണ്ടാകുമ്പോൾ ഇത്തരം ചെറിയ ചിത്രങ്ങൾ ആദ്യം മനസ്സിലേക്ക് വരികയില്ല..നമ്മൾ ഒക്കെ ആദ്യം പേരും പെരുമയും ഉള്ളവരുടെ പിറകെ ആണല്ലോ പോകുക.




സിനിമ മുഴുവൻ പോസിറ്റീവ് എനർജി നൽകുന്നു എന്നു കൂടി അയാളിൽ നിന്ന്  കേട്ടപ്പോൾ എന്തായാലും ഇന്ന് തന്നെ കാണണം എന്ന് ഉറപ്പിച്ചു. നെഗറ്റീവ് കാര്യങ്ങൾക്കിടയിൽ പെട്ട് ഉഴലുന്ന പലർക്കും പോസിറ്റീവ് എനർജി നൽകുന്നു എങ്കിൽ അത് ഒരു മഹത്തായ കാര്യം തന്നെയാണ്.





സത്യമാണ് ..സിനിമ നമുക്ക് ഒരു നല്ല എനർജി തരുന്നുണ്ട്..പല പരാമർശങ്ങളും നമുക്ക് ജീവിതത്തിൽ ഉപയോഗിക്കുന്നതുകൊണ്ട് ഗുണം മാത്രേ ഉണ്ടാകൂ.ഇത് പോലെ ഉള്ള ചിത്രം എന്തുകൊണ്ട് പലരും പ്രമോഷൻ ചെയ്യുന്നില്ല എന്ന് പോലും ചിന്തിച്ചു പോയി.





കുറേകാലം അന്യനാട്ടിൽ കിടന്നു കുടുംബത്തെ പിരിഞ്ഞിരിക്കുന്ന വാപ്പി എല്ലാം ഉപേക്ഷിച്ച് വടക്കൻ കേരളത്തിലെ നാട്ടിൽ ചെറിയൊരു ബിസിനെസ്സ് തുടങ്ങുന്നത് മകളെ കൂടി ഒപ്പം കൂട്ടിയാണ്.ഒരു കമ്പനി തുടങ്ങുവാൻ എല്ലാം സെറ്റായ  അവസരത്തിൽ അയാളുടെ വിയോഗം മുന്നോട്ടുള്ള മകളുടെ പ്രയാണം ദുഷ്കരം ആക്കുന്നു. സുഹൃത്തിൻ്റെ ഒപ്പം ചേർന്നു കമ്പനി

പ്രാവർത്തികം ആക്കുവാൻ അവള് നേരിടുന്ന പ്രശ്നങ്ങളും മറ്റുമാണ് കഥ.





കഥയ്ക്ക് വലിയ പുതുമ ഒന്നും ഇല്ലെങ്കിൽ പോലും അവതരണ രീതി ഒരിടത്തും നമ്മളെ മുഷിപ്പിക്കില്ല..വാപ്പിയുടെയും മകളുടെയും ഉമ്മയുടെയും സുഖവും ദുഃഖവും നമുക്ക് കൂടി അനുഭവിക്കുവാൻ ഷാൻ തുളസീധരൻ ഒരുക്കിയ ചിത്രത്തിന് പറ്റുന്നുണ്ട്.


പ്ര .മോ. ദി .സം

No comments:

Post a Comment