Wednesday, April 12, 2023

ആനന്ദം പരമാനന്ദം

 



കേരളത്തെ ലഹരി വിമുക്തമാക്കും എന്ന് പ്രതിജ്ഞ എടുപ്പിക്കുന്ന സര്ക്കാര് തന്നെ നാട് മുഴുവൻ മദ്യഷാപ്പുകൾ തുറക്കുവാൻ അനുവദിക്കുന്ന നാടാണ് നമ്മുടേത്..




ഒരിക്കൽ ലഹരിക്ക് അടിമപ്പെട്ടു പോയാൽ പലർക്കും അതിൽ നിന്ന് കരകയറാൻ പറ്റിയെന്ന് വരില്ല.ചുരുക്കം ചിലർ പതിയെ പതിയെ ലഹരിയിൽ നിന്നും മുക്തരാകും എങ്കിലും അത് എത്ര കാലം തുടരുവാൻ പറ്റും എന്നത് ചോദ്യ ചിഹ്നം തന്നെയാണ്.




മദ്യത്തിന് അടിമപ്പെട്ടു പോയ ഒരു റിട്ടയേർഡ് പോസ്റ്റ് ജീവനക്കാരൻ തൻ്റെ  മകളെ  ലഹരിക്ക് അടിമപ്പെട്ടു ജീവിക്കാത്ത ഒരാളെ കൊണ്ട് കെട്ടിക്കണം എന്ന് ആഗ്രഹിച്ചു എങ്കിലും അയാളുടെ തന്നെ പിഴവ് കൊണ്ട് മുഴുകുടിയനേ കല്യാണം കഴിപ്പിക്കേണ്ടി വരുന്നു.




മനംനൊന്ത് ജീവിതം അവസാനിക്കും മുൻപ് അയാള് ചെയ്തു വെച്ച കാര്യങ്ങൽ ആ കുടുംബത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും പ്രശ്നങ്ങളും മറ്റുമാണ് സിന്ധുരാജ് എഴുതി ഷാഫി സംവിധാനം ചെയ്ത ചിത്രം പറയുന്നത്.


മഹാമാരിക്ക് ശേഷം ദിനംപ്രതി സിനിമകളുടെ കുത്തൊഴുക്ക് ആണ്.. തിയേറ്ററിൽ ഒരു ചലനവും സൃഷ്ടിക്കാതെ ഭൂരിഭാഗവും തകർന്നു അടിയുമ്പോഴും വീണ്ടും വീണ്ടും ഒരു കാമ്പും ഇല്ലാത്ത സിനിമകൾ ഇറങ്ങുന്നുണ്ട്.



ഇതിനൊക്കെ 

എങ്ങിനെയാണ് ഫണ്ട് എന്നത് ആരും അന്വേഷിക്കുന്നില്ല എങ്കിലും മഹാമാരി പോലെ ഇനിയും ഉണ്ടായാൽ കൂട്ടിവച്ച പണം കൊണ്ട് എന്ത് ഉപകാരം എന്ന ചിന്ത കൊണ്ട് സമ്പാദ്യങ്ങൾ ആഗ്രഹങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്നത് ആകാനും വഴിയുണ്ട്.


പ്ര .മോ .ദി .സം

No comments:

Post a Comment