Sunday, April 16, 2023

വീരസിംഹ റെഡ്ഡി

 



ബാലയ്യയുടെ മറ്റൊരു തെലുങ്ക് മസാല കാണണം എങ്കിൽ രണ്ടു മുക്കാൽ മണിക്കൂർ ചിലവാക്കാൻ സമയം ഉണ്ടെങ്കിൽ തീർച്ചയായും കാണാം.



ഹണി റോസ് ,വര ലക്ഷ്മി ശരത് കുമാർ,ശ്രുതി ഹാസൻ എന്നിവർ നായികമാർ ആയി ഇരട്ട വേഷത്തിൽ ഉള്ള ബാലയ്യക്ക് ഉണ്ടെങ്കിലും വരലക്ഷ്മിക്ക് മാത്രേ വല്ലതും ചെയ്യുവാൻ ഉള്ളൂ..ഹണി റോസ് രണ്ടു കാലഘട്ടം ഉള്ള നായികയെ ആവുംവിധം നന്നാക്കിയിട്ടുമുണ്ട്.



പതിവ് പോലെ ഒരു നാട് അടക്കിഭരിക്കുന്ന നല്ലവനായ വീരൻ ചില കുടുംബ പ്രശ്നങ്ങൾ കൊണ്ട് മുപ്പതു വർഷമായി ഭാര്യയും മകനുമായി അകന്നു കഴിയേണ്ടി വരുന്നു.




വീരൻ ഇങ്ങ് തെലുങ്കാനയിലും കുടുംബം ഇസ്ത്ന ബുള്ളിലും.കുടുംബത്തിൻ്റെ ഒരാവശ്യം പറഞ്ഞപ്പോൾ വീരൻ അങ്ങോട്ടേക്ക് പുറപ്പെടുകയും അവിടെ വെച്ച് ഉണ്ടായ പ്രശ്നങ്ങളിൽ പെട്ട് നമുക്ക് മുൻകാല കഥകൾ ഫ്ലാഷ് ബാക്കിൽ അറിയുകയുമാണ്.




ബാലയ്യയുടെ അടിയും പാട്ടും ഒക്കെയായി സിനിമ അങ് പോവുകയാണ്.എന്നാലും അന്യരാജ്യത്ത് പോയി കുറെയേറെ കൊന്നൊടുക്കി കൂൾ ആയി വരുന്നത് ഒക്കെ തെലുങ്ക് പ്രേക്ഷകർ പോലും വിശ്വസിക്കുന്നു എന്ന് തോന്നുന്നില്ല.


പ്ര .മോ .ദി .സം

No comments:

Post a Comment