Saturday, December 24, 2022

കാപ്പ

 



ഷാജി കൈലാസ് കുറെയേറെ കാലം സിനിമയിലും മറ്റും സജീവമായി നിൽക്കാതെ ഗൃഹപാഠം ചെയ്യുകയായിരുന്നു എന്ന് കടുവ കണ്ടപ്പോൾ തോന്നി.മാറിയ സാഹചര്യവും പ്രേക്ഷകരും സിനിമയും ഒക്കെ നന്നായി മനസ്സിലാക്കി തന്നെയാണ് കടുവ ചെയ്തത്..കുറെയുറെ പ്രശ്നങ്ങൾ ഉണ്ടായിട്ടു കൂടി പ്രേക്ഷകൻ്റെ പൾസ് അറിഞ്ഞ് പെരുമാറിയത് കൊണ്ട് കടുവ "ഓടി "രക്ഷപെട്ടു.


വെറുതെ വീട്ടിൽ ഇരുന്ന സമയത്ത് അദ്ദേഹം ധാരാളം തമിഴു  വിജയ് സിനിമ കണ്ടു എന്നാണ് കടുവയും കാപ്പയും കണ്ടപ്പോൾ തോന്നിയതും..വിജയ് എന്ന വീര ശൂര നായകൻ്റെ അതേ പരാക്രമ ആകമ ണങ്ങൾ ആണ് ഈ രണ്ടു സിനിമയും കാണിക്കുന്നത്..അമാനുഷിക ശക്തിയുള്ള നായകന്മാർ..വിജയ്ക്ക് പകരം പൃഥ്വി ആണെന്ന് മാത്രം.


സാധാരണ ഷാജി കൈലാസ് സിനിമ പോലെ ഒരേ താളത്തിൽ പ്രേക്ഷകരെ അടിയും ഇടിയും സംഭാഷണങ്ങൾ കൊണ്ടും മറ്റും രസിപ്പിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന ചിത്രത്തിൻ്റെ മാറി മറിഞ്ഞ് വരുന്ന ക്ലൈമാക്സ് പോലും പ്രേക്ഷകരിൽ വലിയ ചലനം ഒന്നും സൃഷ്ട്ടിക്കില്ല..കാരണം ഷാജി കൈലാസ് മാത്രം അല്ലല്ലോ തമിഴു സിനിമകൾ കാണുന്നത്.. ഇപ്പൊ ആർക്കും അന്യഭാഷാ ചിത്രങ്ങൾ എപ്പോൾ വേണേലും കാണാമല്ലോ.ഇതൊക്കെ നമ്മൾ എത്ര കണ്ടതാ....കോപ്പ്


ഗുണ്ടകൾ തമ്മിലുള്ള കുടിപ്പക യുടെ ഇടയിലേക്ക്  ബാംഗ്ലൂരിൽ നിന്നും സ്ഥലം മാറിവന്ന ആനന്ദും ഭാര്യയും അവിച്ചാരിതമായി എത്തിപ്പെടുന്നതും രണ്ടു ഗ്യാങ്ങിൽ നിന്നും രക്ഷപ്പെടുവാൻ അതിനു പിന്നിലെ പ്രശ്നങ്ങൾ അറിയാതെ പാവത്താനായ ആനന്ദ് ശ്രമിക്കുന്നതും ആണ് കഥ.


തലസ്ഥാന നഗരം  മുൻപ് ഗുണ്ടാ വിളയാട്ടം ആണെന്നും പോലീസുകാർ വെറും നോക്കു കുത്തികൾ എന്ന് ചാനലുകളിൽ കാണുകയും ഒക്കെ ചെയ്യുമ്പോൾ ഒക്കെ മാധ്യമ സൃഷ്ടികൾ എന്ന് കരുതിയ നമുക്ക് അടുത്ത് കണ്ട സംഭവങ്ങൾ യാഥാർത്ഥ്യത്തെ വിളിച്ചോതുന്നു.


എന്ത് തെണ്ടിത്തരം ചെയ്താലും പണവും ശക്തിയും ഉണ്ടെങ്കിൽ ഏറ്റെടുക്കാൻ കേരളത്തിൽ ഒരു പാർട്ടി ഉണ്ടെന്ന് വീണ്ടും വീണ്ടും വിളിച്ചു പറയുന്ന ഒരു ചിത്രം കൂടിയായി പോയി...എന്ത് ചെയ്യാം യാഥാർത്ഥ്യങ്ങൾ അല്ലെ കലാകാരന് രചിക്കുവാൻ പറ്റൂ..


പ്ര .മോ. ദി. സം

No comments:

Post a Comment