Wednesday, February 26, 2014

വ്യഭിചരിച്ചു മുന്നിലെത്തുന്നവര്‍

മാധ്യമങ്ങള്‍ ഇന്ന് ശരിക്കും പക്ഷപാതം കാണിക്കുകയാണ് .അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടോ മതത്തോടോ അല്ല അവരെ ശരിക്കും പ്രോത്സാഹിപ്പിക്കുന്ന പൊതുജനത്തോടാണ് അവര്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നത്.സമൂഹത്തിലെ അഴിമതിയെ കുറിച്ച്  രാത്രി പത്തുമണിക്ക് ആഴ്ച്ചക്ക് രണ്ടു തവണ നമ്മുടെ മുന്നില്‍ പ്രത്യക്ഷപെട്ട്  വായിട്ടലക്കുന്ന മഹതി  ജെര്‍ണലിസ്റ്റ്കള്‍ക്ക് ഗവര്‍മെന്റ് അനുവദിച്ച ഫ്ലാറ്റുകളില്‍ കൃത്രിമം നടത്തിയത് ആരും വലിയ വാര്‍ത്തയാക്കിയില്ല.അവര്‍ ഇന്നും അഴിമതിയെകുറിച്ച് വാ തോരാതെ സംസാരിച്ചു ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്നു.

           മാധ്യമങ്ങള്‍ക്ക് പരസ്യഇനത്തില്‍ വലിയ വരുമാനം നേടി കൊടുക്കുന്ന കമ്പനിയുടെ മോശമായ ഉത്പന്നങ്ങള്‍ റയിഡ് നടത്തിപിടിച്ചാലോ കമ്പനി നികുതി വെട്ടിച്ചാലോ വലിയ വാർത്തയാക്കില്ല.അതൊക്കെ എല്ലാവരും ഒത്തു ചേർന്ന് കുഴിച്ചുമൂടും.അതൊക്കെ കൊണ്ട് തന്നെയാണ് സഹിക്കെട്ട ഒരു നേതാവിന് "മന്ത്രിമാരുടെ പി എ യുടെ പിന്നാലെ പോകാതെ മനുഷ്യ ദൈവങ്ങളുടെ പിന്നാലെ പോയി അവിടുത്തെ കാര്യങ്ങൾ  ജനങ്ങളെ അറിയിക്കൂ " എന്ന് പറയേണ്ടിവന്നത്.

  കിണറിൽ ഒരു തവളയെ കണ്ടാൽ എക്സ്ക്ലുസിവ് ആക്കുന്ന പല മാധ്യമങ്ങളും  "വിശുദ്ധനരകം "എന്ന പുസ്തകമേ  കണ്ടില്ല.അതിലെ കാര്യങ്ങൾ ശരിയാണോ തെറ്റാണോ എന്നറിയുവാൻ ജനങ്ങൾക്ക്‌  അവകാശമുണ്ട്‌ .കേരളകരയിൽ എങ്കിലും അത് ചർച്ചകൾ ചെയ്യപെടെണ്ടത് തന്നെയാണ്.കാരണം അമൃതപുരിയെയും അവിടുത്തെ കാര്യങ്ങളെയും  വിശ്വസിക്കുന്ന ലക്ഷകണക്കിന് ഭക്തർ   ഉണ്ട് ...അവിശ്വസിക്കുന്ന കോടികണക്കിന് മറ്റുള്ളവർ ഉണ്ട് ..അവരുടെ വിശ്വാസം കാക്കണം ...കിംവദന്തികൾ ആണെകിൽ അത് മുളയിലെ നുള്ളി കളയണം.ഈ സംഭവം മതപരമായി മുതലെടുക്കുവാനും കുറേപേർ ശ്രമിച്ചു കൊണ്ടിരുന്നു.മറ്റുള്ളവരുടെ അമ്മക്ക് ഭ്രാന്തു പിടിക്കുമ്പോൾ കാണിക്കുന്ന രസം തന്നെ അവയ്കൊക്കെ പിന്നിൽ ...

പല മനുഷ്യ ദൈവങ്ങൾക്കും പിന്നിൽ ചില ഗൂഡപ്രവർത്തികൾ ഉണ്ടെന്നു കാലം തെളിയിച്ചതാണ്.അതിൽ പെട്ടവർ എല്ലാ ജാതിയിലും മതത്തിലും ഉണ്ട്.എന്നിട്ടും ജനങ്ങൾ ഇപ്പോഴും അങ്ങിനെ ഉള്ളവരിൽ തന്നെ അഭയം പ്രാപിക്കുന്നു.അങ്ങിനെ എന്തെങ്കിലും  നിഗൂഡതകൾ അവർക്ക്  പിന്നിൽ  ഉണ്ടെങ്കിൽ പുറത്തു കൊണ്ട് വരേണ്ടത് മാധ്യമങ്ങളാണ് ,ഭരിക്കുന്നവരാണ് ..പക്ഷെ രണ്ടു വിഭാഗവും മൌനം പാലിക്കുന്നു.ഒന്നുകിൽ അവരെ പേടിക്കുന്നത് കൊണ്ട് അല്ലെങ്കിൽ നല്ലൊരു തുക അവരിൽ നിന്നും "കാണിക്ക" കിട്ടിയത് കൊണ്ട്.

ഒരു വിമർശനം അല്ലെങ്കിൽ ഒരു ആരോപണം ഉണ്ടായാൽ അത് തെറ്റാണെന്ന് തെളിയിക്കുകയാണ് അതുമായി ബന്ധപെട്ടവർ ചെയ്യേണ്ടത് അല്ലാതെ അവർ മുൻപ് ചെയ്ത പുണ്യപ്രവർത്തികൾ അക്കമിട്ടുപറഞ്ഞു ന്യായീകരിക്കുകയല്ല .നമ്മൾ ഒക്കെ ഒരു നിയമവ്യവസ്ഥയുടെ കീഴിലുള്ളവർ ആണ് .നിയമം എല്ലാവർക്കും ബാധകമാണ് നൂറുകോടി ദാനം കൊടുത്തെന്നുകരുതി ആർക്കും കൊലനടത്തുവാനോ നിയമം അനുസരിക്കാതിരിക്കുവാനോ കഴിയില്ല.വിമർശിക്കുന്നവർ ഒക്കെ പോഴന്മാർ ആണെന്നും അവരെയൊക്കെ ജയിലിലടക്കും എന്ന് ഭീഷണി പെടുത്തുന്നതും  ഈ രാജ്യത്തിന് യോജിച്ചതല്ല..

 ഇപ്പോൾ  ഒരു മാധ്യമം പുറത്തു വിട്ടിരിക്കുന്നത്  കേരളത്തിലെ ഒരു  ആശ്രമവും അവരുടെ കെട്ടിടങ്ങളും മറ്റും പഞ്ചായത്ത് നിയമം കാറ്റിൽ പറത്തിയാണ് പോലും ഉണ്ടാക്കിയിരിക്കുന്നത് കൂടാതെ ലക്ഷകണക്കിന് നികുതി കുടിശ്ശികയും വരുത്തിയിട്ടുണ്ടെന്ന് ...ഇത് പരമാർതമാണെങ്കിൽ  മുഖം നോക്കാതെ അന്വേഷിക്കണം ..നടപടിയെടുക്കണം..കിട്ടാനുള്ള പണം ഗവര്‍മെന്റില്‍ എത്തിക്കണം .


ചാനലുകളും പത്രങ്ങളും കുറേകാലം ചർച്ചകൾ ചെയ്ത ഐ പി എൽ  കോഴ വിവാദം നമ്മുടെ നാട്ടുകാരനായ ശ്രീ അടക്കം കുറെ പേരെ ജയിലിൽ എത്തിച്ചു ,അവരുടെ ഭാവി നശിപ്പിച്ചു.ഇന്ത്യൻ ക്യാപ്ടൻ ധോണിയും കൂട്ടാളി റൈനയും  ഒത്തുകളിച്ചവരിൽ  ഉണ്ടെന്നു  ന്യൂസ്‌ വന്നിട്ടും അത് പല മാധ്യമങ്ങളും ഒളിച്ചു വെച്ച് മുക്കി. അതെ കുറിച്ച്  അന്വേഷണവും ഉണ്ടായില്ല.ഇപ്പോള്‍ ആ കേസിലെ മുഖ്യ പ്രതികളിലോരാൾ  പറയുന്നു ശ്രീശാന്ത്‌ നിരപരാധിയാണെന്ന് ..ശ്രീനിവാസനും ശരത് പവാറും തമ്മിലുള്ള കളികളാണ് ഇതിനു പിന്നില്‍ എന്ന്.വിജയ്‌ മല്യ എന്ന ടീം ഉടമക്കും ഇതൊക്കെ അറിയാമെന്നു...ഈ വാർത്തക്ക് പ്രാധാന്യം കൊടുക്കുവാനോ ചർച്ച ചെയ്യുവാനോ മാധ്യമങ്ങൾ ഇനിയും തയ്യാറായിട്ടില്ല.ഭാവി നഷ്ട്ടപെട്ടവർക്കും മാനഹാനി സംഭവിച്ചവർക്കും ഇനി അതൊന്നും തിരിച്ചുകിട്ടില്ല കാരണം അതൊക്കെ വിറ്റു ഉളുപ്പുകെട്ട മാധ്യമ വർഗം തടിച്ചു ചീർത്തില്ലേ .


മത്സരങ്ങൾ മുറുകിയതോടെ ഇപ്പോൾ ന്യൂസ്‌ ഉണ്ടാക്കുവാൻ ശ്രമിക്കുകയാണ്  ചാനലുകളും പത്രങ്ങളും  .അത് കൊണ്ട് എന്ത് നെറികെട്ട പണികളും അവർ  ചെയ്യും.അത് ഒരു കുടുംബത്തെ നശിപ്പിക്കുമെന്നൊ സമൂഹത്തിൽ പ്രശ്നം ഉണ്ടാക്കുമെന്നോ എന്നൊന്നും അവർക്ക് കാര്യമല്ല.എങ്ങിനെയെങ്കിലും എല്ലാവരുടെയും മുന്നിൽ എത്തണം ...ആ ഒരു ചിന്ത മാത്രം .അത് സ്വന്തം അപ്പനെയോ അമ്മയെയോ കൊന്നിട്ടാണ്  വരുന്നതെങ്കിൽ അതിനും തയ്യാറായി കുറെയെണ്ണം .....നാണമില്ലാത്ത  ന്യൂ ജനറേഷൻ  മാധ്യമപടകൾ ..

വാല്‍കഷണം  : ഇവരെ സഹിക്കാന്‍ പറ്റാത്തത് കൊണ്ടാണ്  പത്രവായന നിര്‍ത്തിയത്  ഇങ്ങിനെയാണെങ്കിൽ  ന്യൂസ്‌ ചാനലുകളും  ഉപേക്ഷിക്കേണ്ടി വരും

-പ്രമോദ്‌ കുമാര്‍ .കെ.പി

12 comments:

 1. പ്രമോദ് ഭായ്, പറയാനുള്ളതെല്ലാം വളരെ കൃത്യമായി ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞു. നന്നായിരിക്കുന്നു

  ReplyDelete
 2. കാലികപ്രസക്തം.
  മാധ്യമങ്ങളും മാധ്യമപ്രവർത്തകരും പല സത്യങ്ങൾക്കു നേരെയും കണ്ണടക്കുന്നുണ്ടെന്നും തെളിവുകളുടെ പിൻബലമില്ലാതെ പലതും പടച്ചു വിടുന്നുണ്ടെന്നും ഉള്ളത് ഒരു യാഥാർത്ഥ്യമാണ്. ചാനലുകൾക്കു മുമ്പേ, പത്രങ്ങൾ കൊടുങ്കാറ്റായി ഉയർത്തിയ ഫ്രഞ്ച് ചാരവൃത്തികേസ്സിന്റെ സത്യാവസ്ഥ മറ്റൊന്നായിരുന്നല്ലോ. മറ്റെല്ലാ മേഖലകകളിലും മാഫിയകൾ പിടിമുറുക്കുമ്പോൾ, മാധ്യമങ്ങളിലും അവരുടെ കൂട്ടാളികൾ കൈകടത്താതിരിക്കാനിടയില്ല. പക്ഷേ ബഹിഷ്ക്കരണം കൊണ്ട് താൽക്കാലികമായ ഒരു പ്രതിഷേധം സംഘടിപ്പിക്കാനേ കഴിയൂ. അതിനേക്കാൾ നല്ലത്, നല്ലതിനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുക, മോശമായതിനെ വിമർശിച്ചു കൊണ്ടിരിക്കുക എന്നുള്ളതാണ്. ആശ്രമം ലക്ഷങ്ങളുടെ നികുതികുടിശ്ശിക വരുത്തി' എന്ന വാർത്തയും പുറത്തു കൊണ്ടു വരുന്നത് ഒരു മാധ്യമമാണല്ലൊ. അത്തരം വാർത്തകളേയും പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളേയും പേരെടുത്തു പറഞ്ഞു തന്നെ പ്രോത്സാഹിപ്പിക്കുക, സാമൂഹ്യപ്രസക്തമായ വിഷയങ്ങൾ അവഗണിക്കുന്ന മാധ്യമങ്ങളെ ഇതേ രീതിയിൽ വിമർശിക്കുകയും ചെയ്യുക - അതാണ് കരണീയമായി തോന്നുന്നത്.

  ReplyDelete
  Replies
  1. അതെ ...അങ്ങിനെ ചെയ്യുന്നതായിരിക്കും ഉചിതം .നമുക്ക് ആകുന്ന വിധത്തില്‍ ഒരു പ്രതിഷേധം ....

   Delete
 3. ഇപ്പോള്‍ പത്രം കാണുന്നത് തന്നെ ആരോച്ചകമായിരിക്കുന്നു ...പലര്‍ക്കും അതു കൊണ്ടാണല്ലോ ആകര്‍ഷിക്കുവാന്‍ പലതരം മത്സരങ്ങള്‍ കൊണ്ടുവരുന്നത്‌ ....അധികം താമസിയാതെ വാര്തചാനലുകളും മത്സരം നടത്തേണ്ടി വരും

  ReplyDelete
 4. സത്യത്തിൽ പൊതുജനം കഴുതകളല്ലേ............................

  ReplyDelete
  Replies
  1. അതിനു ഇനിയും മാറ്റം വന്നില്ലേ ?

   Delete
 5. ഒരുപത്രം മാത്രം വായിച്ചാല്‍ പോരാ; ചുരുങ്ങിയത്‌ നാലുപത്രങ്ങളെങ്കിലും വായിക്കേണ്ടിവരും.
  .ഒരു വാര്‍ത്താചാനല്‍ മാത്രം കണ്ടാല്‍ പോരാ; എല്ലാ വാര്‍ത്താ ചാനലുകളും കാണേണ്ടിവരും.നിജസ്ഥിതി അറിയാനും,സത്തുക്കള്‍ വേര്‍തിരിച്ച്‌ എടുക്കാനും......
  അങ്ങനെ വരുമ്പോള്‍ പത്രധര്‍മ്മം പുലര്‍ത്തുന്നത് ആരാണെന്ന് ബോദ്ധ്യമാകും അല്പം താമസിച്ചാണെങ്കിലും.....
  പിന്നെ viddiman പറഞ്ഞപോലെ സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങള്‍ മുഖവും,നിറവും നോക്കാതെ സത്യസന്ധമായി തുറന്നുപറയുന്ന പത്രങ്ങളെ വായനക്കാരന്‍ മാനിക്കും.വായിക്കാന്‍ താല്പര്യം കാണിക്കും.പത്രധര്‍മ്മത്തിന്‍റെ മഹത്വം പത്രത്തിന്‍റെ താളുകളില്‍ നിറഞ്ഞു നില്‍ക്കണം.................
  ആശംസകള്‍

  ReplyDelete
  Replies
  1. അതാണ്‌ സ്ഥിതി സത്യം മനസ്സിലാക്കുവാന്‍ നമ്മള്‍ കുറെമാധ്യമങ്ങളെ കാണേണ്ട ഗതികെടുകള്‍

   Delete
 6. തീര്‍ച്ചയായും.
  കാണുന്ന വിവരങ്ങള്‍ കത്രികയുടെ തലോടല്‍ ഏല്‍ക്കാതെ പറയാന്‍ കഴിയുമ്പോള്‍ ഇത്തരം വമ്പന്‍ പരസ്യക്കമ്പനികള്‍ക്ക് (പത്ര ദൃശ്യ) തളരാതെ കഴിയാന്‍ ആകില്ല.

  ReplyDelete
  Replies
  1. അതിനു ഇപ്പോളുള്ള മാധ്യമങ്ങള്‍ പോര ..ധൈര്യവും നന്മയും മനസ്സില്‍ ഉണ്ടാകണം

   Delete
 7. നിഷ്പക്ഷമായ ഒരു പത്രമുണ്ട്.
  അത് ഇതുവരെ പിറന്നിട്ടില്ലയെന്ന് മാത്രം

  ReplyDelete
  Replies
  1. അതിനി പിറക്കുമോ ആവോ ?

   Delete