Friday, February 7, 2014

സമരം ചെയ്യാന്‍ ഓരോരോ കാരണങ്ങള്‍ ..

സമരങ്ങള്‍ നമ്മുടെ കൂടെത്തന്നെയുണ്ട് ..ജനിച്ച അന്നുമുതല്‍ നമ്മള്‍ കാണുവാന്‍ തുടങ്ങിയതുമാണ് .സമരങ്ങളാണ് നമ്മുടെ നാടിനെ സ്വതന്ത്രമാക്കിതന്നതും ..സമരങ്ങളാണ് നമുക്ക് ഇന്നനുഭവിക്കുന്ന പല ആനുകൂല്യങ്ങളും നേടിതന്നതും..അതൊക്കെ വേണ്ട വിധത്തില്‍ വേണ്ട തരത്തില്‍ ബുദ്ധിയുള്ളവര്‍ ചെയ്തതുകൊണ്ട്  ചരിത്രമായി.

പലവിധത്തിലുള്ള സമരങ്ങള്‍ ഉണ്ട് ശാന്തമായതും ഭീകരമായതും ..ചില ആള്‍കാരുടെ ഇടപെടല്‍ മൂലം ശാന്തമായ അനേകം സമരങ്ങള്‍ ഭീകരമാകുന്നുമുണ്ട്.സമരമാര്‍ഗം നല്ലത് തന്നെ ..നമ്മുടെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കുവാന്‍ വേണ്ടി ഭരണാധികാരികള്‍ക്ക് എതിരായി ആണ് മിക്ക സമരങ്ങളും ഉണ്ടാവുക ..വിലകയറ്റം ,നഷ്ട്ടപെട്ടു പോകുന്ന ഭൂമി ,വസ്തുക്കൾ ,പിടിച്ചു വെക്കപെടുന്ന ആനുകൂല്യങ്ങൾ ഇവയ്ക്കു വേണ്ടിയാണ് കൂടുതലും സമരം ഉണ്ടാകുന്നത്.ഇതിനൊക്കെ എതിരായി ഒരു വിഭാഗവും ഉണ്ടാവും .ഭരണ വർഗത്തിനു വേണ്ടപെട്ടവർ ..സമരകാരുടെ ഭാഷയിൽ പറഞ്ഞാൽ കരിങ്കാലികൾ .ഇവർ സമരത്തിനു എതിരായിരിക്കും അത് ഏതു വിധേനയും പരാജയപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്യും.എന്നാൽ സമരം വിജയിച്ചാൽ കിട്ടുന്ന ആനുകൂല്യങ്ങൾ ഒരു ഉളുപ്പിമില്ലാതെ അനുഭവിക്കുകയും ചെയ്യും.അത് ഒരിക്കലും വേണ്ട എന്ന് പറയുകയുമില്ല.സമരത്തിനു എതിരായിട്ടള്ളവർ , ഞാൻ ഈ സമരത്തിനു എതിരായിരുന്നു അതുകൊണ്ട് എനിക്ക് ഈ ആനുകൂല്യങ്ങൾ വേണ്ട എന്ന് പറയാൻ ചങ്കൂറ്റം കാണിക്കണം അത് അനുഭവിക്കുകയും അരുത്.പക്ഷെ മാറി മാറി വരുന്ന ഭരണകാർ ഇത് കാലാകാലമായി തിരിച്ചും മറിച്ചും തുടരുന്നു.അതുകൊണ്ട്  ആര്‍ക്കും ഈ കാര്യത്തില്‍ പരാതിയില്ല.രാഷ്ട്രീയ ലാഭമാണ് എല്ലാവരുടെയും ലക്‌ഷ്യം.അധികാരവും .....

വികസനങ്ങൾ എപ്പോഴും ഒരു വിഭാഗത്തിന് ലാഭവും മറ്റു പലർക്കും നഷ്ട്ടവും ഉണ്ടാക്കുന്നു.അത് കൊണ്ട് തന്നെ ഈ സമരത്തിനു രണ്ടു വിഭാഗം ഉണ്ടാവുക സ്വാഭാവികം.അപ്പോൾ നാശവും നഷ്ട്ടവും കൂടുതൽ ഉണ്ടാവുന്നവർക്ക്  അതിന്റെ വ്യാപ്തി കുറയ്ക്കുകയാണ് വേണ്ടതും.അത് ഉണ്ടാകാത്തതുകൊണ്ടാണ്  പല വികസന പ്രവർത്തനവും കോടതി കയറുന്നത്.പലരും ലാഭം മാത്രം ലക്‌ഷ്യം വെക്കുന്നു.

പലതും  ന്യായങ്ങൾക്കു വേണ്ടിയുള്ള സമരമായാണ് നമ്മള്‍ കണ്ടത്..പക്ഷെ കഴിഞ്ഞ ആഴ്ച കുറച്ചു സമരങ്ങൾ നമ്മൾ കണ്ടു.ഇതൊക്കെ എന്തിനു വേണ്ടിയായിരുന്നു എന്ന് നമുക്ക് സംശയം തോന്നുന്നു.കാരണം ഇതിന്റെയൊക്കെ തുടക്കവും ഒടുക്കവും അത്തരത്തിലായിരുന്നു.


കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകമായിരുന്നു പോലും ആർ .എം .പി  നേതാവ് സ: ടി .പി യുടേത്.ഇവരൊക്കെ വലുതെന്നു പറയുന്നത് വെട്ടിന്റെ എണ്ണം കൂട്ടി നോക്കിയിട്ടാണോ എന്നറിയില്ല .മാസങ്ങളോളം മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു ആ സംഭവം.അതിനിടയിൽ മറ്റു രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നുവെങ്കിലും ആർക്കും അതുകൊണ്ട്  ഉപകാരം കിട്ടില്ല എന്ന് പലരും മനസ്സിലാക്കിയതിനാൽ അതൊക്കെ പെട്ടെന്ന് തന്നെ വിസ്മ്രിതിയിലായി പോയി.അങ്ങിനെ തിരുവഞ്ചൂരിന്റെ പോലിസ് അന്വേഷിച്ചു അന്വേഷിച്ചു കൊലയാളി സംഘം അടക്കം കുറച്ചുപേരെ ജയിലിൽ അടച്ചു.മാർക്സിസ്റ്റ് പാർട്ടി തങ്ങൾക്കു പങ്കില്ല എന്ന് എത്ര തവണ ആവർത്തിച്ചാലും അച്ചുതാനന്ദൻ സഖാവ് പറയുന്നതുപോലെ അരിആഹാരം കഴിക്കുന്നവർക്ക് കാര്യം പണ്ടേ പിടി കിട്ടിയതാണ്.

അന്വേഷണം കഴിഞ്ഞു വിധി ഒക്കെ വന്നപ്പോൾ പലരും പ്രതീക്ഷിച്ചത് പോലെ ആയില്ല .അത് കൊണ്ട് ടി .പി യുടെ വിധവയെ നിരാഹാരം കിടത്തി  സി ബി ഐ അന്വേഷണം വേണമെന്ന് പറഞു ആർ .എം .പി  കാർ തിരുവനന്തപുരത്ത് സമരം തുടങ്ങി.പക്ഷെ പ്രതീക്ഷിച്ചതുപോലെ പലരും കൊടുത്ത വാഗ്ദാനങ്ങൾ  പാലിക്കപെട്ടില്ല എന്ന് മാത്രമല്ല തള്ളി സമരത്തിലേക്ക് നയിച്ച പലരും  സപ്പോർട്ട് പോലും കൊടുത്തില്ല.ആര്‍ എം പി  യുടെ  ചോട്ടാ നേതാക്കൾ ടിവിയിലും മറ്റും വാചകകസർത്തുകൾ  തുടങ്ങി സപ്പോര്‍ട്ട് കൊടുക്കേണ്ട ഭരണകാരേയും വെറുപ്പിച്ചു .അതോടെ അവരും പിടിമുറുക്കി.ഇപ്പോൾ പാവം രമ പട്ടിണികിടക്കുന്നു.

മമ്മൂട്ടി എന്ന മഹാനടൻ സിനിമയിൽ കത്തികയറി കേരളകരയിൽ തരംഗം സൃഷ്ട്ടിച്ച സി ബി ഐ പവര്‍ സിനിമയിൽ മാത്രമേ ഉള്ളൂ എന്ന്  തെളിയിക്കുന്നതായിരുന്നു അടുത്തകാലത്തെ കേരളത്തിലെ പല ഒറിജിനൽ സി ബി ഐ അന്വേഷണങ്ങളും .അത് രമക്കും ആർ .എം .പി ക്കും അറിയാത്തതല്ല .പക്ഷെ തുടക്കം മുതൽ എങ്ങിനെയെങ്കിലും പിണറായിയെയും കോടിയേരിയും ജയരാജനെയും കുടുക്കുക എന്നതായിരുന്നു അവരുടെ പ്രാഥമിക ലക്‌ഷ്യം.ആ ഒരു ചിന്ത പലരിലേക്കും പടർന്നതാണ് ഈ കേസിന്റെ ഒടുക്കം ഇങ്ങിനെയാകുവാൻ കാരണം.അതിൽ ഇനി പരിതപിച്ചിട്ട്‌ കാര്യമില്ല.സി ബി ഐ അന്വേഷണത്തിലൂടെ അവർ ലക്ഷ്യമിടുന്നതും ഈ  ഉന്നതരെ കുടുക്കുവാൻ ...അവര്‍ക്ക്  ഒരു ലക്ഷ്യമുണ്ട്  -മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി.അതുകൊണ്ട് മാത്രമാണ് ഈ കേസ് ഇപ്പോള്‍ ജനങ്ങള്‍ക്ക് താല്പര്യം ഇല്ലാതാകുന്നതും അവര്‍ അത് അവഗണിക്കുന്നതും.അഥവാ അന്വേഷണം നടന്നാൽ തന്നെ ഇതിൽകൂടുതലൊന്നും അവർക്കും കിട്ടാൻ ഇടയില്ല എന്നാണ് വിദഗ്ധമതം.ഈ നിരാഹാരത്തോടെ പലതരം പഴികള്‍ ആണ് രമ കേള്‍ക്കുന്നത് ...ഇതൊക്കെ വേണമായിരുന്നോ ?അവര്‍ പറയുന്നതു പോലെ  നാടകം  തുടരട്ടെ ...കാണികള്‍ കുറയുമ്പോള്‍ നിര്‍ത്തുമായിരിക്കും.

മണല്‍ മാഫിയക്കെതിരെ ഡല്‍ഹിവരെ പോയി സമരം ചെയ്തപ്പോള്‍ ജസീറ കേരളത്തിനു വീരപുത്രിയായിരുന്നു.അവരുടെ പോരാട്ട വീര്യം നമ്മള്‍ കണ്ടതുമാണ്.സമരം വിജയിചിട്ടാണോ  എന്നറിയില്ല ,അവിടുന്ന് മുങ്ങി കേരളത്തിലെത്തി ബിസിനെസ്സ്‌ കാരനായ ചിറ്റിലപള്ളിക്കെതിരെ വേണ്ടാത്ത കാര്യത്തിന് സമരം തുടങ്ങിയപ്പോൾ അവർ വളരെ "ചെറുതായി " പോയി.മാത്രമല്ല കുടുംബത്തിലേക്ക് വരേണ്ടിയിരുന്ന അഞ്ചു ലക്ഷവും സ്വാഹ ....പക്ഷെ അത് കൊണ്ടുണ്ടായ ഒരു ഗുണം അബ്ദുള്ളകുട്ടി എന്ന പഴയ സഖാവിന്റെ തനിനിറം കണ്ടു എന്നതാണ്.


ടി .പി യുടെ കൊലപാതകികളെ ജയിലിൽ മർദിച്ചു എന്നാരോപിച്ച് അവരുടെ ബന്ധുക്കൾ ജയിലിനു മുന്നിലും സമരം നടത്തി.ഇപ്പോൾ ആ കേസിൽ ജയിലിലുള്ള പലരും ആദ്യമായിട്ടൊന്നുമല്ല പ്രതിആകുന്നതും ജയിലിൽ കിടക്കുന്നതും.അവർക്കുവേണ്ടി സമരത്തിന്‌ വന്നവരിൽ പലരും മുൻപ് തന്നെ അവരെ വീട്ടിൽ  വെച്ച് ഉപദേശിച്ചോ ചെറിയ അടികൊടുത്തോ  നേർവഴിക്കു നയിച്ചിരുന്നുവെങ്കില്‍  വെറുതെ അന്യന്റെ കയ്യിലുള്ളത്  ഇപ്പോള്‍ വാങ്ങേണ്ടി വരില്ലായിരുന്നു,എനിക്ക് അടികൊണ്ടേ എന്ന് മോങ്ങേണ്ട ആവശ്യവുമില്ലയിരുന്നു.കൊടുത്താല്‍ വിയ്യൂരും കിട്ടും എന്ന് വേണമെങ്കിലും പറയാം.

ഇതൊക്കെ മാധ്യമങ്ങള്‍ ആഘോഷിച്ച വേണ്ടാത്ത സമരങ്ങള്‍ ..എന്നാല്‍ പ്ലാചിമടയില്‍ അനുഭവിക്കപെട്ടവര്‍ നീതിക്കുവേണ്ടി നടത്തിയ സമരവും എന്റൊസൾഫാൻ ഇരകൾ നടത്തിയ ന്യായ സമരവും അധികം ചാനലുകളും പത്രകാരും കണ്ടില്ല ..ന്യൂസ്‌ അവറിൽ അവരെ പറ്റി ചർച്ചയും വെച്ചില്ല  .അതോ കണ്ടിട്ട് സ്കൂപ്പ് ഒന്നും ഇല്ലാത്തതുകൊണ്ട് മാധ്യമങ്ങൾ മുഖം തിരിച്ച് കളഞ്ഞതോ ?വാൽകഷ്ണം : ഇതൊക്കെ വായിച്ചു ആരും എന്റെ മേലെ കുതിരകയറരുത്.ദിവസവും ടി വി ചാനലും പത്രങ്ങളും ഫേസ് ബുക്കും കാണുന്ന ഒരാളുടെ ചിന്തകൾ ആയി കണക്കാക്കുക 


-പ്രമോദ് കുമാർ .കെ.പി 

12 comments:

 1. ഓരോരോ കാരണങ്ങളെ .നല്ലൊരു അവതരണം

  ReplyDelete
  Replies
  1. ഇന്ന് സമരമാര്‍ഗം എന്നത് എങ്ങിനെയെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നതായി മാറി

   Delete
 2. സമരങ്ങളും സമരാഭാസങ്ങളും!

  ReplyDelete
  Replies
  1. ശരിയായ ആഭാസങ്ങള്‍ .....

   Delete
 3. ഒരു പ്രദേശത്ത് മാത്രം ഒതുങ്ങി നിന്ന ഒരു രാഷ്ട്രീയ ശൈലി മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ പരീക്ഷണാർത്ഥമുള്ള ഇരയായിരുന്നു ടി.പി. ചന്ദ്രശേഖരൻ. അതുകൊണ്ട് തന്നെ രമയുടെ സമരം ഭർത്താവ് നഷ്ട്ടപ്പെട്ട സ്ത്രീയുടെ സമരം എന്നതിലുപരി രാഷ്ട്രീയസമരമായി കാണുന്നത് തന്നെയാണ് ശരി. മാത്രമല്ല മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനത്തിൽനിന്ന് (ഒരു പാർട്ടിയെ അല്ല ഉദ്ദേശിച്ചത്) അടർന്നു വീണുകൊണ്ടിരിക്കുന്ന ഒരു കഷണം എന്നതിനെ വിശേഷിപ്പിക്കാം. ഇത് പല തവണ സംഭവിച്ചതാണ്. ഇനിയും ആവർത്തിച്ച്കൊണ്ടിരിക്കാനുള്ളതുമാണ്. അപ്പോൾ സംഭവിക്കുന്ന വിടവിലേക്കാണ് ജസീറയെപ്പൊലുള്ളവർ കടന്നു വരുന്നത്.

  ജസീറ ഒരു സമരക്കാരി എന്നതിനപ്പുറം ചിലരുടെ ഉപകരണമാണ്. ജസീറയെ വീരപുത്രിയായി അവതരിപ്പിച്ചത് അദൃശ്യരായി നില്ക്കുന്ന അവരാണ്. കേരള സമൂഹം മൊത്തത്തിൽ അതിൽ പങ്കാളി ആയിട്ടില്ല. അത് മനസിലാവണമെങ്കിൽ കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ധ്രുവീകരണത്തെക്കുറിച്ച് മനസിലാകാൻ ശ്രമിക്കണം. മണൽ ഒരു സമരവിഷയമല്ല എന്നല്ല. സമ്പന്നനും പാവപ്പെട്ടവനും ഒരു പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഷയമാണ് അത്. അതുകൊണ്ട് തന്നെയാണ് അതിനു ജനശ്രദ്ധ ലഭിക്കാതെ പോയതും.

  ReplyDelete
  Replies
  1. സി പി എം എന്നാ പാര്‍ട്ടിയില്‍ നിന്നും വിട്ടു എത്രപേര്‍ പുറത്തുപോയി ,എത്ര പാര്‍ട്ടികള്‍ ഉണ്ടാക്കി ..എന്നിട്ടും അവര്‍ ക്ഷീനിച്ചോ ഇല്ല ..കാരണം പുരതുപോകുന്നവര്‍ ഒക്കെ ഒറ്റകെട്ടായി നില്‍ക്കാതെ അധികാരത്തിനുവേണ്ടി പല പാര്‍ട്ടികളായി അവരുടെ എതിരാളികളുമായി കൂട്ടുകൂടുന്നതാണ് കാരണം.അവര്‍ പുറത്തു പോകുന്നത് പാര്‍ട്ടിയോടുള്ള വിരോധം കൊണ്ടല്ല നേതാക്കലോടുള്ള അഭിപ്രായവ്യതാസം മൂലമാണ്.അവര്‍ ആ പാര്‍ട്ടിയില്‍ നിന്നും കൊണ്ട് അതിനെതിരായി പ്രവര്തിച്ചുവേന്കില്‍ പണ്ടേ ആ പാര്‍ട്ടി നന്നായി പോയേനെ ....

   Delete
 4. ഒരു സമരം കൊണ്ട് പരിഹരിക്കാവുന്നതല്ല മണല്‍ പ്രശ്നം. ആയിരക്കണക്കിന് നിര്‍മ്മാണത്തൊഴിലാളികളെയും മണല്‍തൊഴിലാളികളെയും ചെറുകിട-വന്‍കിട കച്ചവടക്കാരെയും ഒക്കെ ബാധിക്കുന്ന ഒരു വിഷയമാണിത്.

  ReplyDelete
  Replies
  1. മണല്‍ ഒരു വലിയ പ്രശ്നം തന്നെയാണ്.മണല്‍ കടത്തി പ്രകൃതിയെ നശിപ്പിക്കുന്നു.ഇപ്പോള്‍ കേള്‍ക്കുന്ന കൂടുതല്‍ മുങ്ങിമാരനകാരണവും മറ്റൊന്നല്ല.പക്ഷെ മണല്‍ ഇല്ലാതെ വികസനം ഉണ്ടാകില്ല ..നമ്മള്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടുപിടിക്കണം

   Delete
 5. സാധാരണക്കാരന്റെ ന്യായമായ ചിന്തകള്‍

  ReplyDelete
  Replies
  1. നമുടെ സംശയങ്ങള്‍ ....അത് തന്നെ

   Delete
 6. നല്ല ചിന്തകള്‍
  ആശംസകള്‍

  ReplyDelete
  Replies
  1. എന്തും അനുഭവിക്കുവാന്‍ തയ്യാറായി ഒരു ജനത ഉള്ളപ്പോള്‍ കേരളത്തില്‍ സമരക്കാര്‍ക്ക് കൊയ്ത്തുകാലം

   Delete