Thursday, March 29, 2012

ഞാന്‍ അവിവാഹിതയാണ്
അവള്‍ അത്യാവശ്യം  സുന്ദരി ആയിരുന്നു. ..കൂടാതെ കയ്യില്‍ നല്ല ഒരു ഗവണ്മെന്റ് ഉദ്യോഗവും ...പക്ഷെ വയസ്സ് കടന്നു പോയിട്ടും അവളുടെ മംഗല്യം മാത്രം എന്തെ നടന്നില്ല ? .നാട്ടുകാര്‍ക്ക്  സംശയമായി..പണ്ടേ തലകനമുള്ള കൂട്ടത്തിലാണ് ....ഇനി എന്തെങ്കിലും തകര്‍ന്ന പ്രണയം ?അതോ എന്തെങ്കിലും രോഗം ?നാട്ടുകാരുടെ കണക്കുകൂടലുകളും അനുമാനങ്ങളും പല വഴിയെ പോയി ..ചിലതൊക്കെ അവള്‍ അറിയുന്നുണ്ടായിരുന്നു ....ഇല്ലാത്ത കഥകള്‍ കേള്‍ക്കുന്നുണ്ട്‌...  ..;പക്ഷെ ഒന്നിനും അഭിപ്രായമോ നീരസമോ  ഒന്നും പറയാന്‍ .അവള്‍ക്കുണ്ടയിരുന്നില്ല..ചെറുപ്പത്തിലെ അഹങ്കാരം ഉള്ളവള്‍ എന്ന് പേര് കേള്‍പ്പിച്ചു...പൂര്‍വ സ്വത്തിന്‍റെ സംരഷണം അവളെ അഹങ്കാരം ഉള്ളവളാണ് എന്ന് പറയിക്കാന്‍ പോന്നതായിരുന്നു ....സമ്പന്നകുടുംബങ്ങളിലെ ആളുകളോട് മാത്രം കൂടുകൂടി ..കുറെ സാധാരണകാര്‍ ഉള്ള ഒരു നാട്ടില്‍ അത് ഒരു വലിയ  ചര്‍ച്ചക്ക്  വഴിവെച്ചു .പക്ഷെ അവള്‍ ആരോടും തര്‍ക്കിക്കാന്‍ പോയില്ല..നന്നായതുമില്ല .

                                കോളേജിലും എല്ലാവരും തലക്കനമുള്ളവാളായി മുദ്ര കുത്തിയപ്പോള്‍ അവള്‍ ചിരിച്ചു തള്ളി.അപ്പോഴേക്കും പൂര്‍വ സ്വത്തോക്കെ പലവഴിക്ക് ചോര്‍ന്നുപോയിരുന്നു..പഠിച്ചു പഠിച്ചു നല്ല  ജോലി നേടി സ്വന്തം കാലില്‍ നില്കാനയിരുന്നു മോഹം...ആരെയും ആശ്രയിക്കാതെ സ്വന്തമായി ജീവിക്കണം..അങ്ങിനെ അതും നേടി ..സര്‍ക്കാര്‍ സര്‍വീസില്‍ നല്ല ഒരു തസ്തിക ..നല്ല ശമ്പളം ...ആലോചനകള്‍ വന്നു തുടങ്ങി ...അവളുടെ  അത്ര പോരെന്നു തോന്നിയവരെയൊക്കെ  ഒഴിവാക്കി...ചിലത് അവളെക്കാള്‍ നല്ലത് എന്ന് വന്നപ്പോള്‍ അവര്‍ തന്നെ  ചെറുതാക്കി കാണുമോ എന്ന സന്ദേഹത്തില്‍ ഒഴിഞ്ഞു.ചിലര്‍ പെണ്ണിന് തലകനമാനെന്നു പറഞ്ഞു ..ചിലതിനോട് വീട്ടുകാര്‍ താല്പര്യം പ്രകടിപിച്ചില്ല  .അങ്ങിനെ പത്തുനാല്പതു  പെണ്ണ് കാണല്‍ ചടങ്ങ്നടന്നു...കല്യാണം മാത്രം ഉണ്ടായില്ല. ....പിന്നെ പിന്നെ ആരും വരാതായി.....അവളുടെ പ്രായം കൂടുകയായിരുന്നു ..പെണ്ണിന് ഒരു സമയമുണ്ടെന്നും അന്നെരമേ കല്യാണം നടക്കൂ എന്നും മനസിലായപ്പോള്‍ വൈകിപോയിരുന്നു...പിന്നെ തന്നോടുതന്നെ വെറുപ്പായി...അത് മറ്റുള്ളവരെയും ബാധിച്ചു.ആരും പിന്നെ അവളെ  കല്യാണം കഴിപ്പിക്കുവാന്‍ നിര്‍ബന്ധം പിടിച്ചുമില്ല .ശ്രമിച്ചുമില്ല ..അവളുടെ വരുമാനം അവര്‍ക്ക്  ആ കാലത്ത് അത്യാവശ്യമാണ് എന്നും തോന്നിത്തുടങ്ങി..പകയും വെറുപ്പും നിന്ദ്യയു മെല്ലാം മനസ്സില്‍ വെച്ചു ഒരു കറവ പശുവായി അവള്‍ ജീവിതം തള്ളിനീക്കി  ....സ്വയം കുഴിച്ച കുഴിയില്‍ ആരോടും പരിഭാവം പുറത്തു കാണിക്കാതെ ......അല്ലാതെന്തു ചെയ്യാന്‍ ..അവള്‍ ഇനി കൂടിനു വേണ്ടി മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചാല്‍ അത് വേറെ വിധത്തില്‍ സംസാരമാകും ....വേണ്ട ഒന്നും വേണ്ട ...അവസാനം അവള്‍ തീരുമാനിച്ചു .എല്ലാവര്ക്കും വേണ്ടി പണിയെടുക്കാന്‍ മാത്രം വിധിക്കപെട്ട കാളകളെ പോലെ മറ്റുള്ളവരുടെ നുകം ചുമലിലെന്തി മുന്നോട്ടുപോവട്ടെ .........സകലതിനെയും പഴിച്ചു പഴിച്ചു.....


കഥ :പ്രമോദ്‌ കുമാര്‍ കെ.പി

3 comments:

  1. ആശംസകള്‍, ആശംസകള്‍..

    കഥ പൂര്‍ണമായെന്നു പറയാനായില്ല.. അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക. ഫോണ്ട് കളര്‍ ചേഞ്ച്‌ ചെയ്യുക,, .. വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കുക...

    ReplyDelete
  2. പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി

    ReplyDelete