Thursday, March 8, 2012

അതിഥി

വൃദ്ധനു എന്താണ്   സംഭവിച്ചതെന്നു പെട്ടെന്ന് മനസ്സിലായില്ല ,ഒരുവാഹനം തൊട്ടു തൊട്ടില്ല എന്ന മട്ടില്‍പാഞ്ഞു പോകുന്നതും തെറിയുടെ അകമ്പടിയും കേട്ട് അറിഞ്ഞു. അപ്പോഴാണ് ഇപ്പോഴുംറോഡിന്റെ നടുവില്‍ തന്നെയാണെന്ന് താനുള്ളതെന്നു അയാള്‍ക്ക് ബോധമുണ്ടായത്,എന്നാലും അങ്ങിനെ വരാന്‍ വഴിയില്ലല്ലോ ...രണ്ടു ഭാഗവും നോക്കിതന്നെയാണ് റോഡ്‌ മുറിച്ചു കടന്നത്.റോഡിനു അപ്പുറം വരെ എത്തിയതുമായിരുന്നു. പക്ഷെ..ഇതെങ്ങിനെ നടുവില്‍ തന്നെ ?......ഇതിപ്പോള്‍ കുറച്ചായി ഓരോരോ ദുരിതങ്ങള്‍ അടുത്തുവരികയും പിന്നെ അകന്നകന്നും പോകുന്നത് ..

കുളിമുറിയില്‍ തെന്നി വീഴാന്‍ പോയി  ..ചെറിയ ഒരു വെത്യാസം കൊണ്ടാണ് കൊഴിഞ്ഞുവീണ കരിക്കില്‍  നിന്നും രക്ഷപെട്ടത് .കഴിഞ്ഞ വാരം ഒരു വലിയ മുട്ടന്‍ പാമ്പ് മുന്നില്‍..ഉഗ്രവിഷമുള്ള ജാതി....അതും പട്ടാപകല്‍ ...ദൂരെനിന്നുതന്നെ കാണെണ്ടതാണ് .....പക്ഷെ കണ്ടില്ല. .പെട്ടെന്നാണ് മുന്നില്‍ പെട്ടത് .ചവിട്ടി ചവിട്ടിയില്ല എന്ന നിലയില്‍ ..എന്റെ നിലവിളി കേട്ടോ എന്തോ അത് മാറിപോയി..ഭാഗ്യം കൊണ്ട് രക്ഷപെട്ടു എന്ന് പറയാം ..കഴിഞ്ഞ ദിവസം കയറു പൊട്ടിചോടിയ ദേവുവിന്റെ പശുവില്‍ നിന്ന്   തെന്നിമാറി ...അല്ലെങ്കില്‍ അത് കുത്തി മറിച്ചേനെ... എന്തൊക്കയോ അനര്‍ത്ഥങ്ങള്‍ ...വലിയൊരു ദുരന്തം വരാന്‍ പോകുന്നു...അതിന്റെ ലക്ഷണമാണോ ഈ കാണുന്നത് ?

ഓരോന്ന് ആലോചിച്ചു വീടെത്തിയപ്പോഴേക്കും നിറയെ ആള്‍ക്കാര്‍ മുറ്റത്തും പറമ്പിലും ഒക്കെയായ്‌.. ..മനസ്സൊന്നു പിടച്ചു..എന്റെ ദാക്ഷായണി ക്ക് എന്തെങ്കിലും?പോകുന്നവഴിയിലെ പരിചിതനായ ആളോട് ചോദിച്ചു...ഉത്തരമില്ല  അകത്തു കയറി നോക്കുമ്പോള്‍  അയാളെ തന്നെ കിടത്തിയിരിക്കുന്നു വെള്ളപുതപ്പിചിരിക്കുന്നു .. പരിസരമാകെ സംബ്രണിയുടെയും ചന്ദനതിരിയുടെയും ഗന്ധം ..ആരൊക്കെയോ വിതുമ്പുന്നു. .ദാക്ഷായണിയുടെ അലമുറ കേട്ട്  ഞെട്ടി. പെട്ടെന്ന് എന്തോ പരിസരബോധം ഉണ്ടായി .....ആരുമില്ല വീടും പരിസരവുമെല്ലാം വിജനം...ഹോ  തോന്നിയതയിരുന്നോ ...അയാള്‍ വിയര്‍ത്തു കുളിച്ചിരുന്നു...ആയാസപെട്ടു പടിക്കെട്ടുകയറുമ്പോള്‍ നെഞ്ചില്‍ നിന്നോരു ആളല്‍ ...നെഞ്ച് പൊത്തിപിടിച്ചു അയാള്‍ പിന്നിലേക്ക്‌ മറിഞ്ഞു.....പിന്നെ അയാള്‍ക്ക് ഒന്നും ഓര്‍മയില്ല ....

കുറച്ചു സമയത്തിനു ശേഷം അയാള്‍ കണ്ടെതൊക്കെ യദാര്‍ത്ഥമായി കൊണ്ടിരുന്നു

കഥ:പ്രമോദ്‌ കുമാര്‍.കെ.പി

No comments:

Post a Comment