Tuesday, February 28, 2012

യൌവനം

ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ അവന്‍ എല്ലാവരുടെ മേലിലും കുതിരകയറി...ചോദിക്കുന്നവരെയെല്ലാം പണകൊഴുപ്പിന്‍ അഹങ്കാരത്തില്‍ തേജോവധം ചെയ്തു ...മദ്യവും മദിരാക്ഷിയും  അവന്‍റെ കൂട്ട് കാരായി...ചോദിച്ചിട്ട് കിട്ടാത്തത് പിടിച്ചെടുത്തു...കുറെ ജീവിതങ്ങള്‍ വഴിയാധാരമായി...കുറെ കന്യകകള്‍ അവനാല്‍ പിച്ചിചീന്തിഎറിയപ്പെട്ടു.....അങ്ങിനെ മദോന്മാത്തനായി നടന്നു കുറെ വര്‍ഷങ്ങള്‍  .....സകലര്‍ക്കും ഉപദ്രവകാരിയായ അവനെ പൂട്ടാന്‍ ദൈവം തന്നെ തീരുമാനിച്ചു...ഒരിക്കല്‍ അവനു മുന്നില്‍  പ്രത്യക്ഷപെട്ടു ദൈവം അവനെ ഉപദേശിച്ചു...

"ഇതൊക്കെ നിന്റെ  ചോര തിളപ്പിന്റെ കാട്ടികൂട്ടലുകളാണ് ..നിന്റെ യൌവനം കഴിയുമ്പോള്‍ തീരും ഇതൊക്കെ ".

.എങ്കില്‍ മരിക്കുംവരെ യൌവനം വേണമെന്നആയി അവന്‍.ദൈവം പുഞ്ചിരിയോടെ അത് സ്വീകരിച്ചു

പിറ്റേന്ന് ഒരു അപകടത്തില്‍ കൊല്ലപെടുമ്പോള്‍ അവന്‍റെ പ്രായം ഒരു ദിവസം പോലും കൂടിയിരുന്നില്ല


കഥ :പ്രമോദ്‌ കുമാര്‍.കെ.പി 

No comments:

Post a Comment