Monday, May 9, 2022

സാനി കായിധം

 



തെന്നിന്ത്യൻ സിനിമയിലെ മികച്ച അഭിനേത്രി എന്ന് പേര് കേൾപ്പിച്ചു മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ വാങ്ങിയ കീർത്തി സുരേഷിന് തിരഞ്ഞെടുക്കുന്ന ചിത്രങ്ങളെ കുറിച്ച് വലിയ പിടിപാടുകൾ ഒന്നും ഇല്ല എന്ന്  ഈ അടുത്ത കാലത്ത് വന്ന അവരുടെ ചിത്രങ്ങൾ കാണുമ്പോൾ തോന്നുന്നു.






വളരെ നല്ലരീതിയിൽ അവതരിപ്പിക്കാനായി കിട്ടിയ തീം വയലൻസ് കുത്തി നിറച്ചു എങ്ങിനെ ഒന്നിനും കൊള്ളാത്ത വകയാക്കി മാറ്റാം എന്ന് പുതിയ സവിധായകൻ  ഈ ചിത്രം കൊണ്ട് കാണിച്ചു തരുന്നു.





ജാതികൾ തമ്മിലുള്ള അന്തരം ഇപ്പോഴും തുടരുന്നു എന്നതിന് ന്മുടെ നാടുകളിൽ തന്നെ വലിയ ഉദാഹരണങ്ങൾ ഉണ്ട്.ജാതിയും മതവും ഇലക്ഷനെ വളരെ അധികം സ്വാധീനിക്കും എന്ന് വരുന്ന ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം പരിശോധിച്ചാൽ അറിയാം.




 സമൂഹത്തിൽ ഉയർന്ന നിലയിൽ ഉള്ള ആളുകളുടെ മില്ലിൽ പണിയെടുക്കുന്ന താഴ്‌നന ജാതിക്കാരൻ ഇലക്ഷനിൽ മത്സരിക്കുന്നതുമായി ഉണ്ടാകുന്ന കോലാഹലങ്ങൾ  പോലീസ് കാരിയായ അയാളുടെ ഭാര്യ ബലാത്സംഗം ചെയ്തു അയാളെയും മകളെയും കത്തിച്ചു ചാമ്പലാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു.


നീതി ലഭിക്കില്ല എന്നു മനസ്സിലാക്കിയ അവള് അർദ്ധ സഹോദരനോട് ചേർന്ന് കാരണക്കാരായ ആളുകളോട് പ്രതികാരം ചെയ്യുന്നതാണ് കഥ..വളരെ അധികം മു്ന്നൊരുക്കങ്ങൾ നടത്തി ചെയ്യുന്ന പ്രതികാരം വയലൻസ് നിറഞ്ഞതാണ്..


ഒരിക്കലും വില്ലന്മാർ  പ്രബലർ എന്ന് നമുക്ക് തോന്നിക്കാൻ പോലും മിനക്കെടാതെ ഉള്ള  തിരക്കഥഎഴുത്ത് ചിത്രത്തെ പിന്നോട്ട് തള്ളുന്നു.അമിത അഭിനയം കൊണ്ടു സേൽവ രാഘവനും കീർത്തി സുരേഷും ചിത്രത്തിൻ്റെ മറ്റൊരു നെഗറ്റീവ് ആണ്.കീർത്തിയിൽ ചില മിന്നലാട്ടങ്ങൾ വരുന്നുണ്ടെങ്കിലും....




പ്രബലരായ എതിരാളികൾ ആണെന്ന് കാട്ടുവാൻ സംവിധായകൻ ഒരിക്കലും ശ്രമിക്കുന്നില്ല...പിന്നെ എന്തിന് ഇത്ര മു്ന്നൊരുക്കങ്ങൾ നടത്തുന്നു എന്നത് മനസ്സിലാകുന്നില്ല..ഓരോ പ്രതിയോഗികളെ നേരിടുമ്പോൾ അവർക്ക് ഒന്ന് എതിർക്കാൻ വേണ്ടുന്ന രംഗങ്ങൾ പോലും തിരകഥ്യില് ഇല്ല..വളരെ കൂളായി കാര്യങ്ങൽ ചെയ്തു തീർക്കുന്നത് നമ്മൾ അസഹ്യതയൊടെ കണ്ടു തീർക്കേണ്ട അവസ്ഥയാണ്.


പ്ര .മോ .ദി .സം

No comments:

Post a Comment